ഒരേ സമയം ഡ്രം വായിച്ചും പാട്ടു പാടിയും ബിൽഹാമോൾ ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡ്‌സിലേക്ക്
ബിൽഹാ ലോറൻസ് എല്ലാവരുടെയും ശ്രദ്ധയിൽപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും
ഒരു വിസ്മയമായത് മെയ് 22 മുതലാണ്.
അന്ന് വൈകിട്ട് തിരുവനന്തപുരം ചെറിയനാട് നടന്ന പ്രത്യേക മീറ്റിംഗിൽ ജൂറിയുൾപ്പെടെ അനവധി പേരെ സാക്ഷി നിർത്തി ബിൽഹാ ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡിലേക്ക് നടന്നു കയറി.
ഡ്രം വായിച്ചും പാട്ടു പാടിയും റിക്കോർഡ്സിലേക്ക് കയറുന്നത് മുൻ റിക്കോർഡിനെ ബഹുദൂരം പിന്നിലാക്കിയാണ്. ഒരു മണിക്കൂർ ഇരുപത്തിനാല് മിന്നിട്ടെന്ന മുൻ റിക്കോർഡിനെ രണ്ടു മണിക്കൂർ ഇരുപത്തെട്ടിലെത്തിച്ചാണ് ബിൽഹ വേദി വിട്ടത്. മൂന്നു ക്യാമറാക്കണ്ണുകൾ ഒപ്പിയെടുത്ത ദ്യശ്യങ്ങളിൽ ഒരു സെക്കൻറിൻ്റെ വിടവ് പോലും വായനയ്ക്കും പാട്ടിനുമിടയിൽ ഉണ്ടായില്ലാ എന്നതും സവിശേഷമാണ്. റിക്കോർഡ് രേഖകൾ ഉയർത്തിപ്പിടിച്ച് ദൈവത്തെ സ്തുതിച്ച ബിൽഹാ മാതാപിതാക്കൾക്കും പ്രോത്സാഹിപ്പിച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞു.
റിക്കോർഡ് വിവരം അറിഞ്ഞതു മുതൽ സോഷ്യൽ മീഡിയായിൽ സോഷ്യൽ മീഡിയാകളിൽ താരമായി മാറി ഈ പതിനൊന്നാം ക്ലാസുകാരി.
തിരുവനന്തപുരം മാലിക്കോട് മന്നാ ഹൗസിൽ ലോറൻസിൻ്റെയും ലാലിയുടെയും മകളായ ബിൽഹ കാട്ടാക്കട വിശ്വദീപ്തി സ്കൂൾ വിദ്യാർത്ഥിനിയാണ്. മൈലംമൂട് എ.ജി.സഭയിൽ സൺഡേസ്കൂൾ – സി.എ പ്രവർത്തനങ്ങൾ ഉൾപ്പെടെ സഭാ പ്രവർത്തനങ്ങളിൽ സജീവമാണ് ബിൽഹയും കുടുംബവും. ബിൽഹയുടെ പിതാവിൻ്റെ പിതാവായ പാസ്റ്റർ വിത്സണാണ് മൈലംമൂട് എ.ജി.സഭയിൽ ശുശ്രൂഷിക്കുന്നത്. പിതാവും മാതാവും ചേർന്ന് വെള്ളനാട് ഓപ്റ്റിക്കൽ ബിസിനസ് സ്ഥാപനം നടത്തുന്നു.
പിതാവ് ലോറൻസിൻ്റെ ചെറുപ്രായത്തിലെ മോഹമായിരുന്നു നല്ലൊരു ഡ്രമ്മർ ആകുക എന്നത്. തൻ്റെ ആഗ്രഹം പൂവണിയാൻ പറ്റാത്ത സാഹചര്യമായതിനാൽ അത് അന്നേ ഉപേക്ഷിച്ചു. വളർന്നു വലുതായപ്പോൾ ഗിറ്റാറിനെ കൂട്ടുപിടിച്ചു നിരവധി കൺവൻഷൻ വേദിയിൽ പങ്കെടുത്തിരുന്നെങ്കിലും ഡ്രം മോഹം ഉപേക്ഷിച്ചിരുന്നില്ല.
ആഗ്രഹം ബിൽഹമോളിലൂടെ നിവർത്തിക്കുവാൻ മകളുടെ ഒന്നാം ക്ലാസ് കാലത്തിലെ ആരംഭിച്ചു. ഞായറാഴ്ച ആരാധന കഴിഞ്ഞാൽ പിന്നെ മകളുമായി ഡ്രം പരിശീലിപ്പിക്കുവാൻ പായുകയാണ്. ഗുരുവിൻ്റെ വീട്ടിലെത്തിയാണ് പരിശീലിച്ചിരുന്നത്. പഠന കേന്ദ്രത്തിലെ സമയവും സഭായോഗ സമയവും ഒന്നായതിനാലാണ് പരിശീലകൻ്റെ വീട്ടിലെത്തി പരിശീലിക്കേണ്ടി വന്നത്.
പതിനാറുകാരിയായ ബിൽഹാമോൾ പതിനൊന്നു വർഷം നിലയ്ക്കാതെ തുടർന്ന പരിശീലനമാണ് ഡ്രം പഠനത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ഗ്രേഡായ എട്ടാം ഗ്രേഡിൻ്റെ പടിക്കലെത്തി നില്ക്കുന്നതിന് കാരണം. മാതാപിതാക്കളുടെ പിന്തുണയും പ്രാർത്ഥനയും സഭയുടെയും അഭ്യൂദയകാംക്ഷികളുടെയും പ്രോത്സാഹനവും ബിൽഹക്കു കരുത്ത് പകർന്നിട്ടുണ്ട്. ഡ്രം വായിക്കുന്നതിനൊപ്പം കീബോർഡിലും ഗിറ്റാറിലും കൂടി കൈ വച്ചിട്ടുണ്ട് ബിൽഹ. നാലു വർഷമായി കീബോർഡിലും ഗിറ്റാറിലും പരിശീലനം തുടരുന്നു.
ആണും പെണ്ണുമായി ഒറ്റക്കുട്ടിയാണ് ലോറൻസ് ലാലി ദമ്പതികൾക്ക്.
പൊന്നുമോളിലേക്ക് സ്വപ്നത്തെ പങ്കുവച്ചു അപ്പൻ ഒരാഴ്ച പോലും മുടങ്ങാതെ പരിശീലനത്തിനു കൊണ്ടുപോകുമായിരുന്നു. ബിൽഹാമോളുടെ വിജയം മാതാപിതാക്കളുടെ വിജയം കൂടിയാണ്. സഭാപാസ്റ്ററായ വല്യപ്പച്ചൻ വിത്സൺ പാസ്റ്ററുടെ പ്രാർത്ഥനയും തണലും എടുത്ത് പറയേണ്ടതാണ്. നന്നായി പഠിച്ച് മികച്ച ജോലിക്കൊപ്പം ഡ്രം വായനയിലൂടെ സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന മോഹത്തോടെ ബിൽഹ ഡ്രം വായനയും പരിശീലനവും തുടരുന്നു. Bilha Drummer എന്ന You tube channelil ബിൽഹയുടെ ഡ്രം വായനയുടെ വീഡിയോകൾ കാണാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ലോറൻസ് .W: 99477 68062
പ്രത്യേക കുറിപ്പ്:
ബിൽഹാ മോൾ ഈ ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ നടക്കുന്ന ഹൃദയസ്പർശം സാക്ഷ്യപരമ്പരയിൽ എത്തുന്നു.
8.10 മുതൽ 8.35 വരെയുള്ള സമയം തൻ്റെ അനുഭവങ്ങൾ പങ്കുവയ്ക്കും.
MEETING ID: 89270649969
Passcode: 2023
എഴുത്ത്: ഷാജൻ ജോൺ ഇടയ്ക്കാട്