News & News Plus

ഹൃദയസ്പർശം സാക്ഷ്യപരമ്പരയിൽ ജൂലൈ 28 ഞായർ രാത്രി 8 ന്

ഹൃദയസ്പർശം
ജൂലൈ 28 ഞായർ രാത്രി 8ന്
ഡ്രമ്മർ ബിൽഹാ ലോറൻസ്
ജോബിൻ കെ.ജേക്കബ്
ബെനഡിക്ട് ബാബു
എന്നിവർ ശുശ്രുഷിക്കുന്നു

സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന നിലയ്ക്കാത്ത പ്രാർത്ഥനയിൽ ജൂലൈ 28 ഞായർ രാത്രി 8ന് ഡ്രം വായനയിൽ ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡ്സിൽ കയറിയ ബിൽഹാലോറൻസും കുടുംബവും സംബന്ധിക്കുന്നു. ബിൽഹാ ഗാനങ്ങൾ ആലപിക്കുകയും കുടുംബാംഗങ്ങൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും.

ജോബിൻ കെ.ജേക്കബ്, ബെനഡിക്ട് ബാബു എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും.ഷാജൻ ജോൺ ഇടയ്ക്കാട് മീറ്റിംഗിനു നേതൃത്വം നല്കും.

പത്ത് മാസമായി ഒരു നിമിഷം പോലും ഇടമുറിയാതെ നടക്കുന്ന പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കുന്നത് പാസ്റ്റർ ജോമോൻ കുരുവിളയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എ.ജി.എം.ഡി.സി പ്രയർ ഡിപ്പാർട്ട്മെൻ്റാണ്. ലോകമെമ്പാടു നിന്നും ആയിരക്കണക്കിന് പ്രാർത്ഥനാ പങ്കാളികൾ ഈ പ്ലാറ്റ്ഫോമിൽ സംബന്ധിക്കുന്നു.
ഇന്ത്യൻ സമയം രാത്രി 8 നു നടക്കുന്ന ഹൃദയസ്പർശത്തിൽ ഇതിനൊപ്പമുള്ള ഐ.ഡി.ഉപയോഗിച്ച് മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്.

MEETING ID: 89270649969
Passcode: 2023

You cannot copy content of this page