കാനഡ എഡ്മണ്ടനിൽ പതിനാല് ദിന ഉപവാസവും പ്രാർത്ഥനയും
എഡ്മണ്ടൻ:
എഡ്മണ്ടൻ കേരള പെന്തക്കോസ്തൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ പതിനാല് ദിവസം നീളുന്ന ഉപവാസവും പ്രാർത്ഥനയും ജൂലൈ 21 ന് ആരംഭിച്ച് ആഗസ്റ്റ് 4 ന് സമാപിക്കും. ദിവസവും രാവിലെ 10.30നും വൈകിട്ടു 7 നും നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ഷിബു തോമസ് ഒക്ലഹോമ, ഷാജി ഡാനിയേൽ, സിജു ജോൺ, അജു ഡി.വർഗീസ് തുടങ്ങിയവർ ശുശ്രുഷിക്കും. ഡോ. ടോം തോമസ് ഫിലിപ്പ് ആരാധന നയിക്കും.
ഒന്നര പതിറ്റാണ്ടായി എഡ്മണ്ടനിൽ പ്രവർത്തിക്കുന്ന അനുഗ്രഹീത പെന്തക്കോസ്ത് സഭയാണ് കേരള പെന്തക്കോസ്തൽ അസംബ്ലി. പാസ്റ്റർ സാം വർഗീസ് നേതൃത്വം നല്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ സാം വർഗീസ് 780 965 7104 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.