തുറന്ന മനസും ചെറിയ വിഭവവും ഒരുക്കുന്ന മഹാത്ഭുതം
ആയിരങ്ങൾ പങ്കെടുക്കുന്ന സമ്മേളനങ്ങളിൽ നാം പലപ്പോഴും പങ്കെടുത്തിട്ടുണ്ട്. ഏറ്റവും മെച്ചമായ പ്രസംഗങ്ങളുമായാണ് ഓരോ പ്രസംഗകരും അവിടെ എത്തുന്നത്.പരിമിതമായ സമയത്തിനുള്ളിൽ ആരെക്കാളും മെച്ചമായി തന്നെ ഓരോ പ്രഭാഷകരും അവരുടെ പ്രഭാഷണങ്ങൾ തീർക്കുന്നു. എന്തൊക്കൊയാണ് പ്രഭാഷണങ്ങൾ മൂലം സംഭവിക്കുന്ന ഫലമെന്ന് കൃത്യമായി അളന്നെടുക്കാൻ ഒരു അളവുയന്ത്രങ്ങൾക്കും കഴിയുകയില്ല. അല്ല, അങ്ങനെ അളവെടുക്കേണ്ട ആവശ്യവുമില്ലല്ലോ.
എന്തായാലും ഈ പശ്ചാത്തലത്തിൽ നിന്നു കൊണ്ട് നാം തെല്ലൊരു പിൻനടത്തത്തിനു ശ്രമിക്കുകയാണ്. നാം ഓരോരുത്തരും ഒരുപാട് നടന്നിട്ടുളളിടത്തേക്ക് ഒരു സുക്ഷ്മ നിരീക്ഷണത്തിനായി ഒരിക്കൽ കൂടി ഒന്നു നടന്നെത്താം.
ഇവിടെ ഒരു പ്രഭാഷകനെയുള്ളു. അദ്ദേഹത്തിന്റെ ജീവിതത്തിനെയാണ് ഓരോരുത്തരും പിൻപറ്റുന്നത്. ആ മനസ് എപ്പോഴും ശാന്തമാണ്.മുത്തുമണികളാണല്ലോ ആ വായിൽ നിന്നും അടർന്നു വീഴുന്നത്. ഓരോ വാക്കും നല്ല ജീവിതത്തിനു വേണ്ടുന്ന ഉത്തമ ഔഷധമാണ്. ആരും ആരെയും ക്ഷണിച്ചിട്ടേയല്ല എത്തിച്ചേരുന്നത്. ഓരോരുത്തരും കൊതിക്കുന്ന ജീവമാതൃകയുടെ സഞ്ചാരപാതയിൽ അവർ ഒഴുകിച്ചേരുകയാണ്.
യേശുനാഥൻ തിരക്കുകളിൽ നിന്നൊഴിഞ്ഞിരുന്ന് ധ്യാനിക്കുവാനും പ്രാർത്ഥിക്കുവാനും വേണ്ടിയാകാം ആ നിർജ്ജനസ്ഥലം തെരഞ്ഞെടുത്തത്. എന്തു ചെയ്യാം ഗുരു എത്തുന്നതിന് മുമ്പ് തന്നെ അവിടം ജനസാഗരമായി മാറിയിരുന്നു. മനസലിവുള്ള അവിടുന്ന് അവരുടെ പ്രശ്നങ്ങളിലേക്കിറങ്ങിച്ചെന്നു. അവരുമായി സംവദിക്കുകയും ചെയ്തു. സമയം ഒരുപാട് കവിഞ്ഞു പോയി എങ്കിലും അവർ നേരവുമറിഞ്ഞില്ല വിശപ്പുമറിഞ്ഞില്ല. വിശക്കുന്നുവെന്നോ ഭക്ഷണം വേണമെന്നോ ആരെങ്കിലും പറഞ്ഞോ എന്നു മറിയില്ല. അതിനുള്ള സാധ്യത വളരെ കുറവാണ്.
ജീവിതസംഘർഷത്തിൽ കഴിയേണ്ടി വരുന്നവർ, മനസിനും ശരീരത്തിനും പോഷണം നല്കാൻ കെല്പില്ലാത്തവർ ഒക്കെയായിരുന്നു കാണും അവരിലേറെയും. അവർ പൊതുവേ നിസംഗരായിരിക്കും. സ്വന്തമായി ഒന്നുമില്ലെന്ന് തോന്നലുള്ളവർ പൊതുവേ അഭിപ്രായങ്ങൾ പറയുകയോ ആവശ്യങ്ങൾ ഉന്നയിക്കുകയോ ചെയ്യാൻ സാധ്യതയില്ല. അതങ്ങനാണല്ലോ അന്നും ഇന്നും. അവരിൽ അപൂർവ്വമാളുകളുടെ കയ്യിൽ മാത്രമായിരുന്നിരിക്കാം അല്പമെങ്കിലും ഭക്ഷണം ഉണ്ടായിരുന്നത്. അതുകൊണ്ടാണല്ലോ, അവർക്ക് ഭക്ഷിപ്പാൻ കൊടുക്കണം എന്നൊരു ചർച്ച തന്നെ അവിടെ രൂപപ്പെട്ടത്.
യേശു നാഥന്റെ കരുതലിനെ ക്കുറിച്ച് ആ ജനസഞ്ചയത്തിന് ഉറപ്പുണ്ടായിരുന്നു എന്നതാണ് സത്യം. അവരെ യഥാർത്ഥത്തിൽ അറിഞ്ഞുകൊണ്ടാണ് അവരുടെ ഗുരുനാഥൻ ജീവിതം പഠിപ്പിക്കുന്നത് എന്നവർക്ക് നിശ്ചയമുണ്ടായിരുന്നു. അവിടുന്ന് ജീവിക്കുകയായിരുന്നല്ലോ, ആ ജീവിതമായിരുന്നല്ലോ വചനം. അവർക്കോരോരുത്തർക്കും യേശുനാഥൻ ഒരു കുടുംബാംഗം പോലെ അടുത്തായിരുന്നു. എത്ര ചെറിയ കാര്യവുമായി പോലും അടുത്തു ചെല്ലാവുന്നത്ര അടുത്ത്. അവരോടൊപ്പം ഇരുന്ന് അവരിലേക്ക് മനസിറക്കി വച്ച് ഓരോരുത്തരെയും കരം പിടിച്ചു നടത്തുന്ന മറ്റൊരു ഗുരുവിനെയും അവർ കണ്ടിട്ടേ ഇല്ലല്ലോ.
ഉപദേശം നല്കുന്നതു കൊണ്ട് ഗുരുവെന്ന് വിളിക്കാമെങ്കിലും അതിനേക്കാൾ ഇഴയടുപ്പമുള്ള ബന്ധമായിരുന്നു അവർക്ക് യേശുനാഥനുമായിട്ട്. അതുകൊണ്ടല്ലേ അവർ ജനത്തിരക്കിനിടയിൽ നിന്നും ആ നിർജ്ജന സ്ഥലത്തേക്ക് അവിടുത്തെ തേടിയെത്തിയത്. ഗുരുവിനോട് ചേർന്നിരിക്കുന്നതു മാത്രമായിരുന്നു അവരുടെ തിരക്ക്.
ആ തിരക്കുകൾക്കിടയിലാണ് സന്ധ്യയായതും ഭക്ഷണം കൊള്ളേണ്ടതും ഒക്കെ ശിഷ്യരിൽ ചിലർ ചിന്തിച്ചു തുടങ്ങിയത്. അവിടെ യാതൊരു സാധ്യതയും ആരും കാണുന്നേയില്ല. പുറമേയുള്ള അന്വേഷണം അങ്ങനെ വിധിയെഴുതുന്നതിൽ ഒരു കുറ്റവും പറയാൻ പറ്റുന്നതേയല്ല നമ്മൾക്ക് ബോധ്യമാകുന്ന ആ പരിസരം അയ്യായിരം പുരുഷൻമാരും പിന്നെയുള്ള സ്ത്രീകൾക്കും കുട്ടികൾക്കും ഒരു നേരത്തെ ഭക്ഷണം പോലും ലഭ്യമാക്കാൻ കഴിയാത്തിടം തന്നെ. ഇന്നും ഇങ്ങനൊക്കെത്തന്നെയാണ് ചിന്തകൾ എരിഞ്ഞുണങ്ങുന്നത്. അകം കത്തുന്ന സന്ദേശം കൈമാറുന്നതിൽ അതീവ വൈദഗ്ദ്യമാണേറെയും ആളുകൾക്ക് പക്ഷെ പ്രായോഗികമാക്കുവാൻ ആശങ്കയാണു താനും.
അന്നും അത്തരക്കാർ ഉണ്ടായിരുന്നിരിക്കാം. പക്ഷെ ഒരു കുഞ്ഞുമനസ് മാത്രം ഗുരുവിന്റെ വാക്കിനു പിന്നാലെ സഞ്ചരിച്ചു കൊണ്ടിരുന്നു. അവൻ ചുറ്റുമിരുന്ന ആരെയും ശ്രദ്ധിച്ചേയില്ലെന്നു തോന്നുന്നു. അങ്ങനെ ശ്രദ്ധിക്കാഞ്ഞതു നന്നായി. ആൾക്കുട്ടത്തിന്റെ മനസ് ഒന്നാകണമെന്നില്ല. പലർക്കും പല ചിന്തകളും ആഗ്രഹങ്ങളുമായിരുന്നു കാണും. ആ ബാലകൻ ഗുരുവിന്റെ വാക്കിനെ നൂറുശതമാനം വിശ്വസിച്ചു. അവന്റെ ഹൃദയം അലിഞ്ഞു അലിഞ്ഞു ലളിതമായികൊണ്ടേയിരുന്നു. അവന്റെ മുഖത്തും ആ മാറ്റത്തിന്റെ ചിത്രം തെളിഞ്ഞിട്ടുണ്ടാകാം.
അവൻ കയ്യിലുള്ളതെല്ലാം വിട്ടുനല്കാൻ തയ്യാറായി. ഒരു പക്ഷെ ആ ദിവസത്തെ ഗുരുവിന്റെ ശുശ്രൂഷയിലെ ഏറ്റവും വലിയ നേട്ടവും ആ ചെറിയ ഒന്നായിരുന്നിരിക്കാം. കേട്ടവർ പതിനായിരങ്ങൾ ആണെങ്കിലും കൃത്യമായ പരിവർത്തനം ഒന്നിൽ മാത്രമാകാം സംഭവിച്ചത്. അതു മതി, ആ ചെറിയ ഒന്നു മതി യേശുവിന് അത്ഭുതം രചിക്കുവാൻ. ആ കുഞ്ഞിന്റെ സമർപ്പണത്തിലൂടെ പതിനായിരങ്ങൾക്ക് നേരിട്ടും ഇന്നും അസ്തമിക്കാതെ അസംഖ്യമാളുകൾക്ക് അല്ലാതെയും പ്രചോദനമാകുകയായിരുന്നു.
ചുറ്റുമുള്ളവരുടെ പെരുപ്പമോ, വലുപ്പമോ, സമർപ്പണമോ ഒന്നുമല്ല വിഷയീഭവിക്കേണ്ടത്. നമ്മുടെ കയ്യിലുള്ള തീരെ ചെറുതെന്നു കരുതുന്നതുമായി ഗുരുവിന്റെ പാദപീഠത്തിലെത്താനുള്ള ഉൾവിളിക്ക് സമർപ്പിക്കുകയാണ് ഇന്നിന്റെ ആവശ്യം. ഗുരുവിനെ വിശ്വസിക്കാൻ വിശാലമാക്കിയ മനസും കയ്യിലുള്ള തീരെ ചെറിയ വിഭവവും പൂർണമായി അവിടുത്തെ കരത്തിൽ സമർപ്പിക്കുക മാത്രം ചെയ്യുക. എന്നിട്ട് മാറി നിന്ന് നോക്കുക, നിങ്ങൾ ഒരിക്കലും കാണാത്ത അത്ഭുതം കാണുകയും ചെയ്യും മനസ് നിറഞ്ഞ് തുളുമ്പുകയും ചെയ്യും, അതിൽപരം എന്താണ് ഈ ചെറിയ ജീവിതത്തിൽ സംഭവിക്കേണ്ടത്.