ഫാമിലി സെമിനാറും കിഡ്സ് മീറ്റും മാഞ്ചസ്റ്ററിൽ ആഗസ്റ്റ് 3ന്
മാഞ്ചസ്റ്റർ -യു.കെ:
മാഞ്ചസ്റ്റർ ഓൾഡാം കാൽവറി എ.ജി.യിൽ ആഗസ്റ്റ് മൂന്നിന് ഫാമിലി സെമിനാറും കിഡ്സ് മീറ്റും നടക്കും.33 കാസ്റ്റിൽ ഹിൽ റോഡിലുള്ള സെൻ്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കുന്ന സെമിനാർ രാവിലെ 9.30ന് ആരംഭിച്ച് ഉച്ചയ്ക്ക് 3.30ന് അവസാനിക്കും.’ Maintaining christian Values Amidst cultural changes ‘ എന്നതാണ് ചിന്താവിഷയം. സഭാശുശ്രുഷകൻ പാസ്റ്റർ ഷിജു ചാക്കോ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രെസ്റ്റൺ ന്യൂലൈഫ് എ.ജി.സീനിയർ ശുശ്രുഷകൻ പാസ്റ്റർ ജോൺലി ഫിലിപ്പ് സെമിനാറും കിഡ്സ് മീറ്റും ഉദ്ഘാടനം ചെയ്യുന്നതാണ്. സിസ്റ്റർ ബെറ്റി സാം ക്ലാസുകൾക്ക് നേതൃത്വം നല്കും.പാസ്റ്റർ ഷാജി ജോസഫ് കിഡ്സ് സെഷൻ നയിക്കും.
മാഞ്ചസ്റ്ററിലെ ഓൾഡാമിൽ പ്രവർത്തിക്കുന്ന അനുഗ്രഹീത പെന്തക്കോസ്ത് സഭയാണ് കാൽവറി എ.ജി. സൺഡേസ്കൂൾ, യുവജന, സഹോദരി സമാജ പ്രവർത്തനങ്ങൾ സജീവമായ സഭയ്ക്ക് പാസ്റ്റർ ഷിജു ചാക്കോ നേതൃത്വം നല്കുന്നു. കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ ഷിജു ചാക്കോ +447587356147 ബ്രദർ റോബിൻ തങ്കച്ചൻ +447721546197 ബ്രദർ സ്റ്റീഫൻ വർഗീസ് +447587778397എന്നിവരെ ബന്ധപ്പെടാവുന്നതാണ്.