ആശിഷ് ടോം ടൈറ്റസ് പ്രാണപ്രീയൻ്റെ അരികിലേക്കു പറന്നു പോയി
2022 ജനുവരി 27 ന് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആശിഷ് നിത്യതയിൽ പ്രവേശിച്ചു
കുണ്ടറ കാക്കോലിൽ മേലേ പറമ്പിൽ ആശിഷ് ഭവനിൽ ആശിഷ് ടോം ടൈറ്റസ് (24) അല്പം മുൻപ് തൻ്റെ പ്രാണപ്രീയൻ്റെ അടുത്തേക്കു പറന്നു പോയി. പ്രാർത്ഥകൾക്കും അവനെ പിടിച്ചു നിർത്താനായില്ല. കുണ്ടറ എ.ജി.സഭാംഗമായ ആശിഷ് സഭയുടെ ക്വയറിൻ്റെ ലീഡറായിരുന്നു.പ്രത്യാശാ ഗാനങ്ങൾ ആശിഷ് പാടുമ്പോൾ കേൾക്കുന്നവരിലേക്കു പകരുന്ന ആവേശത്തിനു അതിരുകളില്ലായിരുന്നു.
‘താൻ വാഴ്കയാൽ ആകുലമില്ല നാളെയെന്ന്’ എന്ന ഇഷ്ടഗാനമുൾപ്പെടെ പ്രത്യാശാ ഗാനങ്ങൾ ആശിഷ് പാടുമ്പോൾ സഭയിൽ നിറയുന്ന ആത്മീയ അന്തരീക്ഷം ഓർത്തെടുക്കുകയാണ് സഭാംഗങ്ങൾ.
ഇൻഫർമേഷൻ ടെക്നോളജിയിൽ ഡിഗ്രി പഠനം പൂർത്തിയായ ഉടൻ ഇൻഫോസിസിൽ ജോലി ലഭിച്ചു. അപ്പോഴും സഭാ പ്രവർത്തനങ്ങളിൽ വളരെ സജീവമായി ആശിഷ് ഉണ്ടാകുമായിരുന്നു. വീടും സഭയുമായിരുന്നു ആശിഷിൻ്റെ ലോകമെന്നു പറയുന്നത്.
2022 ജനുവരി 27 ന് ബൈക്കിൽ സഞ്ചരിക്കവേ അപകടമുണ്ടാവുകയും തലച്ചോറിന് ക്ഷതമേൽക്കുകയും ചെയ്തു. അന്നു മുതൽ ചികിത്സയിലായിരുന്നു.
പിതാവ് : ടൈറ്റസ്
മാതാവ് : ബിനു ടൈറ്റസ്
സഹോദരൻ : അനൂപ് ടോം ടൈറ്റസ്