Unique Stories

ദീപ്തിയുടെ ജീവിതത്തിൽ ഇരുട്ടു നിറഞ്ഞപ്പോൾ എട്ടു വയസുകാരി മകൾ ‘മമ്മിക്കൊരാശ്വാസഗാനം’ പാടി ജീവിതം ദീപ്തമാക്കിയ കഥ

ദീപ്തിക്കിപ്പോഴുമറിയില്ല തൻ്റെ മകൾ മെറിൻ എങ്ങനെ അന്ന് അങ്ങനെയൊക്കെ ചെയ്തുവെന്ന്. അന്നവൾക്ക് എട്ടു വയസ് മാത്രമാണ് പ്രായം പക്ഷെ പെരുമാറ്റം പക്വതയെത്തിയ ഒരു യുവതിയേപ്പോലെ.

രണ്ടായിരത്തി പത്തൊമ്പതും, ഇരുപതും ദീപ്തിയുടെ കുടുംബത്തിൽ ഏറെ ഇരുട്ട് നിറഞ്ഞ ദിവസങ്ങളുടെ സമ്മേളനമായിരുന്നു. നൊമ്പരവും കണ്ണീരും വറ്റാത്ത നിമിഷങ്ങൾ. ദൈവത്തിൻ്റെ അസാധാരണമായ ഇടപെടലുകൾ കൊണ്ടു മാത്രം ജീവിതത്തിലെ ഏറ്റവും കയ്പേറിയ താഴ്വാരം അവർക്കു നീന്തി കടക്കുവാൻ കഴിഞ്ഞത്.

അനിയും ദീപ്തിയും കുടുംബസ്ഥരായിട്ട് അന്ന് പതിനേഴ് വർഷങ്ങൾ പിന്നിട്ടിരുന്നു. രണ്ടു കുഞ്ഞുങ്ങളെ അവർക്കു ദാനമായി ദൈവം നല്കി. അവർ നാല് പേരും ഏറെ സന്തോഷത്തോടും വലിയ ഉല്ലാസത്തോടും കൂടി കുവൈറ്റിൽ പാർക്കുകയായിരുന്നു. അനി ബിസിനസിൽ ശ്രദ്ധിച്ചു. ദീപ്തി നഴ്സായി ജോലി ചെയ്തു.

ചില വർഷങ്ങൾക്കു മുൻപ് അനിയുടെ ശരീരത്തിൽ ചില അസ്വസ്ഥതകൾ കണ്ടു തുടങ്ങി. പരിശോധനകൾ പലതു നടത്തി. കിഡ്‌നിക്കു ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്നു കണ്ടെത്തി മരുന്നുകൾ കഴിച്ചു തുടങ്ങി.വർഷങ്ങൾ ചിലതു കൂടി കഴിഞ്ഞപ്പോൾ രോഗം മൂർച്ഛിക്കുകയും രണ്ടായിരത്തി പത്തൊമ്പതായപ്പോഴേക്കും ട്രാൻസ്പ്ലാൻ്റ് എന്നതു മാത്രമേ മാർഗമുള്ളു എന്ന സ്ഥിതിയായി.

ആശങ്കയുടെ കൊടിമുടിയിലെത്തിയ കുടുംബം എങ്ങനെ ഓരോ കാര്യങ്ങൾ ചെയ്യും എന്നു ഭയപ്പെട്ടു. ഡോണെറെ കിട്ടണമല്ലോ, അതും അനിയുടെ ശരീരം പുതിയ കിഡ്നി  സ്വീകരിക്കുവാൻ കഴിയുകയും വേണം. ഒട്ടനവധി പരിശോധനകൾ.നിരവധി പേപ്പർ വർക്കുകൾ. സാമ്പത്തിക ആവശ്യങ്ങൾ മറ്റൊരിടത്ത്. കൂടെ നില്ക്കുവാൻ ആളുകൾ വേണം. അക്ഷരാർത്ഥത്തിൽ ആ കുടുംബം ഞെട്ടലിലായിരുന്നു.

എന്നാൽ ഓരോ കാര്യങ്ങളും അത്ഭുതകരമായി നടന്നു. ഡോണർ ഇങ്ങോട്ടു വന്നു പറഞ്ഞു. മറ്റെല്ലാ വഴികളും തുറന്നു വന്നതെങ്ങനെയെന്നു ദൈവത്തിനു മാത്രമറിയാം. ഒടുവിൽ നാട്ടിൽ വച്ച് ട്രാൻസ്പ്ലാൻ്റേഷൻ കഴിഞ്ഞു. കുവൈറ്റിലേക്കു മടങ്ങിപ്പോയി. ചില മാസങ്ങൾക്കുള്ളിൽ കൊവിഡ് വ്യാപനം. ഇമ്യൂണിറ്റി കുറവുള്ളവർ ഭയന്നു പോയ നാളുകൾ. കുവൈറ്റിൽ നിന്നാൽ ശരിയാവില്ല എന്നറിയാവുന്നതിനാൽ നാട്ടിൽ പോരാൻ അവർ ആഗ്രഹിച്ചു. പക്ഷെ നിരവധി പ്രതിസന്ധികൾ. അതൊക്കെ വിശദമായി നാം അറിയണം. ഒടുവിൽ അനിയും മകനും നാട്ടിലെത്തി. ദീപ്തിയും മകളും കുവൈറ്റിൽ തുടർന്നു. ദീപ്തിയുടെ ജോലിയാണ് അപ്പോഴത്തെ ഏക വരുമാനമാർഗം. കുടുംബത്തിൻ്റെ ചിലവുകളെല്ലാം ചുമന്ന് വേദനകൾ കടിച്ചമർത്തി ദൈവത്തിൽ പൂർണമായും ആശ്രയിച്ച് ദീപ്തികൾ നാളുകൾ ഓരോന്നും തള്ളി നീക്കി.

ഭർത്താവിൻ്റെ കിഡ്‌നി ട്രാൻസ്പ്ലാൻ്റേഷൻ കഴിഞ്ഞ് അഞ്ച് മാസങ്ങൾ പിന്നിട്ടപ്പോൾ ദീപ്തിക്ക് ശരീരത്തിലൊരസ്ഥത തോന്നി.ആരോടു പറയും. ഭർത്താവ് കടന്നു പോകുന്ന വഴികൾ വ്യത്യസ്തം. ഭാര്യയുടെയും മക്കളുടെയും ചെറിയ വേദനകൾ കേട്ടാൽ ആ മനസ് വല്ലാതെ അസ്വസ്ഥമാകും. വളരെ അടുപ്പമുള്ള ഒന്നോ രണ്ടോ പേരോടു മാത്രം ആ വിഷയം പങ്കുവച്ചു.പരിശോധനകളും ഒക്കെയായി ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു കാര്യം മനസിലായി. ദീപ്തിയെ കാൻസർ പിടികൂടിയെന്ന്.

കൊവിഡ് അതിഭയങ്കരമായ ഭയം വിതറി ലോകത്തെ ഭീതിയിൽ നിർത്തിയിരിക്കുന്ന സമയത്താണ് ദീപ്തി കാൻസറുമായി കുവൈറ്റിൽ എട്ടു വയസുകാരി മകളുമായി നെട്ടോട്ടമോടിയത്.ജീവിതത്തിൽ കണ്ണീർ പോലും വറ്റിപ്പോയ നിമിഷങ്ങൾ. പ്രാർത്ഥിക്കാനിരിക്കുമ്പോൾ പോലും വാക്കുകൾ പുറത്തേക്ക് വരുന്നില്ല. ദീപ്തിയുടെ ജീവിതത്തിലെ ദീപം അണഞ്ഞു തുടങ്ങുന്നു എന്നു തോന്നിത്തുടങ്ങിയപ്പോൾ മകൾ മെറിൻ  എന്ന എട്ടു വയസുകാരിയിലൂടെ ദൈവം പ്രവർത്തി ആരംഭിച്ചു.

‘മമ്മിക്കൊരാശ്വാസഗാനം’ എന്ന പേരിൽ ആ മകൾ ദിനം തോരും ഒരു പാട്ടും വേദവാക്യവും റിക്കോർഡ് ചെയ്ത് മമ്മിക്കയക്കും, ആ പാട്ടും വാക്യവും അന്നത്തെ ‘മന്ന’ യായി മമ്മിയായ ദീപ്തി ഭക്ഷിച്ചു ബലപ്പെട്ടു.

കാൻസറിൻ്റെ ആ നാളുകളിൽ പിന്നെന്തൊക്കെ സംഭവിച്ചു? എങ്ങനെ കാൻസറിനെ അതിജീവിച്ചു? ആരും തുണയില്ലാതെ കീമോയും റേഡിയേഷനും എങ്ങനെ നേരിട്ടു?
രണ്ടു രാജ്യങ്ങളിലായി പാർത്ത അനിയും ദീപ്തിയും ആ കാലഘട്ടത്തെ അതിജീവിച്ച വിധങ്ങൾ, ഇപ്പോൾ അവർ ആയിരിക്കുന്ന അവസ്ഥ.

അത്ഭുതകരമാണ്  ആ സാക്ഷ്യങ്ങൾ.
ദൈവം നടത്തിയ വഴികൾ. തക്ക സമയത്തെ ഇടപെടലുകൾ. ദൈവം തുണ നിന്നതിൻ്റെ നേരനുഭവങ്ങൾ. കേൾക്കേണ്ടതാണ് ഈ സാക്ഷ്യം.

രോഗം കീഴടക്കി, ഇനി രക്ഷയില്ല എന്നു കരുതുന്നവർ. ജീവിതത്തിൽ എല്ലാം തകർന്നു ഇനി സാധ്യതകളില്ല എന്നു ചിന്തിക്കുന്നവർ.

ബ്രദർ അനിയുടെയും സിസ്റ്റർ ദീപ്തിയുടെയും ജീവിതത്തിൽ ദൈവം ചെയ്ത വൻകാര്യങ്ങൾ കേൾക്കണം. എട്ടു വയസുകാരിയെപ്പോലും ദൈവം ഉപയോഗിക്കുന്ന വ്യത്യസ്ത വിധങ്ങളും നാം അറിയണം.

നവംബർ 3 ഞായറാഴ്ച രാത്രി  8 മുതൽ നടക്കുന്ന ‘ഹൃദയസ്പർശം’ സാക്ഷ്യപരമ്പരയിൽ സിസ്റ്റർ ദീപ്തി അനുഭവം പങ്കുവയ്ക്കുന്നു.
മറക്കാതെ ജോയിൻ ചെയ്യുക.
പ്രീയപ്പെട്ടവരെ പ്രത്യേകിച്ച് ജീവിത ക്ലേശങ്ങളിലൂടെ പോകുന്നവരെ പ്രത്യേകം ക്ഷണിക്കുക. ഈ അനുഭവ കേൾവി നമ്മൾക്കെല്ലാം വലിയ അനുഗ്രഹവും വിടുതലുമാകും തീർച്ച.

ലിങ്ക് /iD – പാസ്കോഡ് ശ്രദ്ധിക്കുക.
മീറ്റിംഗ് ലിങ്ക്:
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

MEETING ID: 89270649969
Passcode: 2023

എഴുത്ത്: ഷാജൻ ജോൺ ഇടയ്ക്കാട്

You cannot copy content of this page