ആഗ്രഹിച്ചത് കീബോർഡ് ദൈവം കൊടുത്തതും കീബോർഡ് പരിമിതികൾക്കിടയിലൂടെ ജോമോൻ നടന്നു കയറിയത് ചാർട്ടേർഡ് അക്കൗണ്ടൻ്റ് എന്ന നിലയിലേക്കും
ജോമോൻ ജനിച്ചതും വളർന്നതും പാഴ്സനേജിൽ. ബാല്യകാലം മുതൽ ശുശ്രുഷകൾ കണ്ടും അറിഞ്ഞും വളർന്നതിനാൽ പിതാവിനേപ്പോലെ ശുശ്രുഷകനാകുക എന്നത് സ്വപ്നം കണ്ടു . പാട്ട് ഏറെ ഇഷ്ടമായതിനാൽ ചെറുപ്പം മുതൽ കൺമുൻപിലെത്തുന്ന പാട്ടുകാരെ നോക്കി നില്കുമായിരുന്നു.
കുട്ടിക്കാലം എപ്പോഴും അത്ഭുതങ്ങളുടെ കാലമാണല്ലോ. കീ ബോർഡു വായിച്ചും തബല കൊട്ടിയും ഗിറ്റാറിൽ താളമിട്ടും കൺവൻഷൻ സ്റ്റേജിൽ നിറഞ്ഞു നില്കുന്ന സംഗീത പ്രവർത്തകരെ കാണുന്ന ജോമോന് അതൊക്കെ അത്ഭുതങ്ങളായിട്ടാണ് തോന്നിയിട്ടുള്ളത്. സംഗീത ഉപകരണങ്ങൾ പൊഴിക്കുന്ന മാന്ത്രിക ശബ്ദങ്ങളെ ഇഷ്ടപ്പെടുന്നതിനൊപ്പം അതിൻ്റെ പിന്നിലുള്ള വ്യക്തികളെ ‘സെലിബ്രിറ്റി’കളായാണ് കണ്ടിരുന്നത്.
ഇതൊക്കെ കണ്ടും കേട്ടും ജോമോനും സംഗീതോപകരണം പഠിക്കണമെന്നു തോന്നി. ആ കാലത്തെ പപ്പയുടെ സാമ്പത്തിക സാഹചര്യം അനുസരിച്ച് ഒരു കീബോർഡ് സ്വപ്നം കാണുവാൻ കഴിയാത്തതിനാൽ തബല പഠിക്കുവാൻ ചേർന്നു. സഭകളിൽ പോലും കീബോർഡ് അത്ര പ്രചാരത്തിലായിട്ടില്ല അന്ന്.
തബല പഠിച്ച് ഹൈസ്കൂൾ വിദ്യാർത്ഥി വളർന്നു കൊണ്ടിരുന്നു.പപ്പായ്ക്ക് അടുത്ത ട്രാൻസ്ഫർ കിട്ടി മറ്റൊരു സഭയിലെത്തി. അവിടെ കീബോർഡു കണ്ടപ്പോൾ ഉള്ളിൽ സന്തോഷം നിറഞ്ഞു. കീബോർഡ് പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും അത് അടുത്ത് കിട്ടിയ സന്തോഷം.
കാലങ്ങൾ അങ്ങനെ കഴിഞ്ഞു. പപ്പായ്ക്ക് എന്നെങ്കിലും സാഹചര്യമുണ്ടാകുമ്പോൾ ഒരു കീബോർഡ് വാങ്ങി നല്കുമെന്നറിയാമായിരുന്നു.അങ്ങനെയിരിക്കെ മകൻ്റെ ആഗ്രഹം പപ്പാ നിവർത്തിച്ചു നല്കി.
നന്നായി പഠിക്കുന്ന മകൻ പ്രീഡിഗ്രിക്ക് ഉയർന്ന മാർക്ക് വാങ്ങി സയൻസ് ഗ്രൂപ്പിൽ പഠിക്കുവാൻ പലരും നിർബന്ധിച്ചെങ്കിലും ആർട്സ് പഠിച്ചു സുവിശേഷ വേലയിലും പങ്കാളിയാകുവാൻ ആഗ്രഹിച്ചു. പക്ഷെ ആ കാലത്ത് നല്ല മാർക്കുള്ള കുട്ടി ആർട്സിൽ ലാൻ്റ് ചെയ്യുന്നത് പലരും എതിർത്തു. ഒടുവിൽ ഒരു ഒത്തു തീർപ്പെന്ന നിലയിൽ കൊമേഴ്സിലേക്കു വഴി തിരിഞ്ഞു. ആ യാത്ര ചാർട്ടേഡ് അക്കൗണ്ടിലാണ് അവസാനിച്ചത്.
സി. എ.ക്കാരനായ ജോമോൻ ഇന്ന് കേരളത്തിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ ചീഫ് ഫൈനാൻസ് ഓഫീസറാണ്. കാര്യങ്ങളിതൊക്കെയാണെങ്കിലും സുവിശേഷ പ്രവർത്തനങ്ങൾക്കുള്ള പ്രയോറിറ്റിയും ശ്രദ്ധേയമാണ്.
സംഗീത – സാഹിത്യ മേഖലയിൽ സജീവമാണ് ജോമോൻ. കുമ്പനാട് എലിം ഐ.പി.സി.സഭയിൽ സജീവമാണ്. ഗായകസംഘത്തിനും നേതൃത്വം നല്കുന്നു. ഗുഡ്ന്യൂസ് ബാലലോകം സീനിയർ ഫോറം, ക്രൈസ്തവബോധി തുടങ്ങിയ ആത്മീയ കൂട്ടായ്മകളിലും സജീവമായ ജോമോന് സഖിയായി ജയ്മോളുമുണ്ട്.
ചെറുപ്പം മുതൽ സംഗീതത്തോട് താല്പര്യമുണ്ടായിരുന്ന ജയ്മോൾ മാർത്തോമ പളളി ക്വയറിൽ ഉണ്ടായിരുന്നു.ജോമോനോടൊപ്പം കൂടിയപ്പോൾ സംഗീത ശുശ്രുഷയിൽ സജീവമാകുവാൻ കഴിഞ്ഞു.
ഐ.പി.സി കേരള സ്റ്റേറ്റ് മുൻ ആക്ടിംഗ് പ്രസിഡൻ്റ് പാസ്റ്റർ സി.സി.എബ്രഹാമിൻ്റെ മൂത്ത മകനാണ് ജോമോൻ എബ്രഹാം.
പഴയ പാട്ടുകൾ പുതിയ തലമുറയ്ക്ക് പങ്കു വയ്ക്കുവാൻ ശ്രദ്ധിക്കുന്ന ജോമോനും ജയ്മോളും ഈ ഞായറാഴ്ച നമ്മൾക്കൊപ്പം ചേരുന്നു.
നവംബർ 3 ഞായർ രാത്രി 8 മണിക്കുള്ള ഹൃദയസ്പർശത്തിൽ സ്തുതിപ്പിന് നേതൃത്വം നല്കുന്നത് ജോമോനും ജയ്മോളുമാണ്. പഴയ പാട്ടുകൾ ഇഷ്ടപ്പെടുന്നവർ 8 മണിക്ക് തന്നെ ജോയിൻ ചെയ്യുക.
ലിങ്ക് /iD – പാസ്കോഡ് ശ്രദ്ധിക്കുക.
മീറ്റിംഗ് ലിങ്ക്:
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
MEETING ID: 89270649969
Passcode: 2023
എഴുത്ത്: ഷാജൻ ജോൺ ഇടയ്ക്കാട്