ത്രിപുരയുടെ മകൾ കേരളത്തിൻ്റെ മരുമകൾ സിസ്റ്റർ തനൂജ ഹൃദയസ്പർശത്തിൽ നമ്മൾക്കൊപ്പം
തനൂജ ഡെബാർമ്മ
പേരിങ്ങനെ എഴുതിയിരിക്കുന്ന ശരിയായ ഉച്ചാരണം ആണോ എന്ന് അത്ര ഉറപ്പില്ല.
ഇത് ഒരു ത്രിപുരയുടെ മകളാണ്.
കേരളത്തിൻ്റെ മരുമകൾ.
അനുഗ്രഹീത ഗായികയായ തനൂജ
ജനിച്ചതു മാത്രമല്ല വളർന്നതും ത്രിപുരയിൽ.
സുവിശേഷ കുടുംബത്തിൽ പിറന്ന തനൂജ ചെറിയ പ്രായം മുതൽ ദൈവവേലയിൽ തല്പരയായിരുന്നു.
പഠനാനന്തരം വിവിധ സുവിശേഷ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചു. നല്ലൊരു ഗായികയായ സഹോദരി വർഷിപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കൺവൻഷനുകളിലും ആരാധനകളിലും ഒക്കെ പാടുമ്പോൾ തന്നെ ക്രിസ്തീയ ആൽബങ്ങൾക്കായും പാട്ടുകൾ പാടിയിട്ടുണ്ട്.
ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ പ്രവർത്തിച്ചു വരവെ, ഉത്തരേന്ത്യയിൽ വേദാധ്യാപകനായും സുവിശേഷകനായും പ്രവർത്തിച്ചു വന്ന മലയാളിയായ സാംസൺ സാമുമായി വിവാഹ ബന്ധത്തിലൂടെ കേരളത്തിൻ്റെ മരുമകളായി.
കോട്ടയം ചിങ്ങവനമാണ് സാംസൺ സാമിൻ്റെ കുടുംബമെങ്കിലും ഇപ്പോൾ അവർ തിരുവനന്തപുരത്താണ് താമസിക്കുന്നത്. പ്രവർത്തനങ്ങളും ശുശ്രുഷകളും അവിടെ ചെയ്യുന്നുണ്ടെങ്കിലും അവിടെ ഇപ്പോൾ പാർക്കാൻ പ്രധാന കാരണം സുവി. സാംസണിൻ്റെ മാതാ പിതാക്കളുടെ ചികിത്സാർത്ഥമാണ്. അവർ രണ്ടു പേരും ആർ.സി.സി.യിൽ ചികിത്സക്കു വിധേയമാകുന്നു. ഏക മകനായ സാംസണിൻ്റെ സാന്നിദ്ധ്യവും ശുശ്രുഷയും ഇപ്പോൾ അവർക്ക് അനിവാര്യമാണല്ലോ.
ജീവിതത്തിൽ ഇരുൾ നിറഞ്ഞ അവസ്ഥയാണെങ്കിലും കർത്താവിനായി പാടുമ്പോൾ ഉള്ളം ദൈവത്തിൻ്റെ പ്രകാശം കൊണ്ടു നിറയും, ആ പ്രകാശത്തിൽ ആശ്വാസം കണ്ടെത്തും.പതിനൊന്നു വർഷമായി മലയാളത്തെ സ്വീകരിച്ചു തുടങ്ങിയ ത്രിപുരയുടെ പുത്രിക്ക് ഇപ്പോൾ മലയാളത്തിൽ പാടുവാൻ മാത്രമല്ല മലയാളത്തിൽ ചിന്തിക്കുവാനും ഗ്രഹിക്കുവാനും കഴിയും. മലയാളിയെപ്പോലെ മലയാളം സംസാരിക്കാൻ വഴങ്ങില്ലെങ്കിലും ആ സംസാരത്തിനൊരു മനോഹാരിതയുണ്ട്
സിസ്റ്റർ തനൂജ ഡെബാർമ്മയാണ് നവംബർ 10 ഞായറാഴ്ച രാത്രി 8 മണിക്കുള്ള ഹൃദയസ്പർശം സാക്ഷ്യപരമ്പരയിൽ ഗാനങ്ങൾ ആലപിക്കുന്നത്.
മറക്കാതെ ജോയിൻ ചെയ്യുക
Zoom പ്ലാറ്റ്ഫോമിൽ ജോയിൻ ചെയ്യുക
MEETING ID: 89270649969
Passcode: 2023
എഴുത്ത്: ഷാജൻ ജോൺ ഇടയ്ക്കാട്