Unique Stories

ഇല്ലായ്മയുടെ ബാല്യം കഷ്ടതകളുടെ കൗമാരം പീഡനങ്ങളുടെ യൗവ്വനം എന്നിട്ടും പിൻമാറാതെ ലോകത്തെ പിൻപിലും ക്രൂശിനെ മുൻപിലും നിർത്തി ആസാമിലൂടെയും സുവിശേഷ ജീവിതം നയിച്ച പാസ്റ്റർ പൊന്നച്ചൻ ജോർജ്

പൊന്നച്ചൻ ജോർജിൻ്റെ ബാല്യകാലം ക്ലേശങ്ങൾ നിറഞ്ഞതായിരുന്നു. കൂട്ടിന്  പ്രാരാബ്ധങ്ങൾ നിരവധിയുണ്ടായിരുന്നു. ഒരു ദിവസം ഭവനത്തിലെത്തിയ ദൈവദാസൻ ആ വീട്ടിലെ ദുരിതങ്ങൾ കണ്ടിട്ട് പൊന്നച്ചനെ കരങ്ങളിൽ പിടിച്ച് ഒരു മേസ്തിരിക്കടുക്കൽ എത്തിച്ചു. അല്പം സഹായമൊക്കെ അവിടെ ചെയ്തു കൊടുത്താൽ കിട്ടുന്ന തുക ഭവനത്തിനൊരു ആശ്വാസമാകുമല്ലോ എന്നു കരുതിയാണ് ആ പാസ്റ്റർ അങ്ങനെ ചെയ്തത്. നാല്പതു വർഷങ്ങൾക്കപ്പുറമുള്ള കാലത്ത് അതൊരു ആശ്വാസമാണ്.

ചില ദിവസങ്ങൾ പണി ചെയ്തപ്പോഴേക്കും മനസും ശരീരവും തളർന്ന് പൊന്നച്ചൻ വീട്ടിലിരിപ്പായി. അങ്ങനെയിരിക്കെ വീട്ടിലെത്തിയ ഒരു അപ്പച്ചൻ പൊന്നച്ചനെയും കൂട്ടി അടൂർ ഏഴംകുളത്തു നിന്നും എറണാകുളം തെങ്ങോട്ടുള്ള ബൈബിൾ കോളേജിലേക്കെത്തിച്ചു. ആ ആദ്യ യാത്രയിൽ കൈയ്യിലൊരു ബൈബിളോ ധരിക്കാൻ നല്ല വസ്ത്രങ്ങളോ ഒന്നും തന്നെയില്ലായിരുന്നു.അന്നത്തെ സാഹചര്യത്തിൽ അതൊന്നും ആഗ്രഹിക്കുവാനും നിർവ്വാഹമില്ല.

ബൈബിൾ കോളേജിൽ 1985 ൽ ജോയിൻ ചെയ്ത പൊന്നച്ചൽ 1989 ലാണ് പഠനം പൂർത്തീകരിച്ച് ഗ്രാഡ്വേറ്റ് ചെയ്തത്.ഇതിനിടയിൽ തൻ്റെ ജീവിതത്തെ ദൈവം പുതിയ കാഴ്ചപ്പാടുകളും സമർപ്പണവും കൊണ്ടു നിറച്ചു. തനിക്ക് ഭാരതത്തിൽ ഒരു മിഷണറിയായി തീരണമെന്ന ആഗ്രഹം വല്ലാതെ കലശലായി. ഒരിക്കൽ കോളേജിലെത്തിയ പി റ്റി എൽ എന്ന മിഷൻ സംഘടനയുടെ ഡയറക്ടറുടെ ചലഞ്ചിനു മുമ്പിൽ സമർപ്പിച്ച 12 പേർ ഒന്നിച്ച് പഠനാനന്തരം ഡൽഹി പി.റ്റി.എല്ലിൽ ജോയിൻ ചെയ്യാൻ കോളേജ് ടിക്കറ്റെടുത്ത് നല്കി. ടിക്കറ്റ് കൊണ്ട് മാത്രം ഡൽഹിയിലെത്തില്ലല്ലോ.

നല്ല വസ്ത്രവും മറ്റു പണ്ടേയില്ലാത്ത പൊന്നച്ചന് ആ തണുപ്പ് കാലത്ത് ഡൽഹിയിലിറങ്ങാൻ സ്വെറ്ററും ഷൂവും ഒക്കെ ആവശ്യമാണ്. ഒടുവിൽ എങ്ങനെയോ സ്വെറ്റർ സംഘടിപ്പിച്ചു.കൂട്ടുകാരൻ നല്കിയ ഷൂവിന് അമ്പത് രൂപ നല്കി പുതിയ സോൾ ഒക്കെ ഫിറ്റ് ചെയ്ത് ആ മിഷണറി കേരളത്തിൽ നിന്നും ഉത്തരേന്ത്യയ്ക്കു വണ്ടി കയറി.

ചില വർഷങ്ങൾ  പി.റ്റി.എല്ലിനൊപ്പം പല സ്ഥലങ്ങളിലും പ്രവർത്തിച്ചു. ലഘുലേഖകളും വേദഭാഗങ്ങളും ജനങ്ങളിലെത്തിച്ച് കിട്ടുന്ന വിഭവങ്ങളിൽ ദൈനംദിനം ജീവിച്ചു.ചുരുങ്ങിയ സമയത്തിനുള്ളിൽ എട്ടോളം ഇടങ്ങളിൽ കൊടിയ മർദ്ദനങ്ങൾ നേരിട്ടു. മനസ് ക്ഷീണിച്ചും ശരീരം തളർന്നും പോകാമായിരുന്ന ഘട്ടമായിരുന്നു. ഇടയ്ക്ക് അങ്ങനൊക്കെ ഉണ്ടായിട്ടുമുണ്ട്. പക്ഷെ ദൈവം നിലനിർത്തി. അത്ഭുതകരമായി നടത്തി.ഇതിനിടയിൽ കുടുംബസ്ഥനായി.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്ന് മുതൽ നാഗ്പൂർ കേന്ദ്രമാക്കി പ്രവർത്തിച്ചനന്തരം തൊണ്ണൂറ്റിയാറിൽ തൃപുരയിലെത്തി.ഇതിനോടകം ഒരു മകനെയും മകളെയും ദൈവം അവർക്കു ദാനമായി നല്കി. തൃപുരയിൽ പ്രവർത്തിക്കവെ അതിഭയാനകമായ കാഴ്ചകളിലൂടെ കടന്നു പോകേണ്ടി വന്നു. ജീവിതത്തിൽ അന്നുവരെ നേരിട്ട ഏറ്റവും വലിയ പീഢന നാളുകളായിരുന്നു.കൽക്കട്ടയും, ജോർഹട്ടും ഒക്കെയായി കയറിയും ഇറങ്ങിയും പാർക്കേണ്ടി വന്ന നാളുകൾ. ഏകദേശം ഇരുപത്തിയെട്ട് വർഷങ്ങൾ നോർത്തീസ്റ്റ് ഇന്ത്യയിലും ഏഴ് വർഷം ഉത്തരേന്ത്യയിലും പ്രവർത്തനം. ഭീകരമായ ഒട്ടനവധി അനുഭവങ്ങൾ നേരിട്ട സന്ദർഭങ്ങൾ നിരവധിയുണ്ട്. മരണമാണ് മുന്നിൽ മറ്റൊരു വഴിയുമില്ലെന്ന് തോന്നിപ്പോയ ഘട്ടങ്ങൾ. മരണം ഉറപ്പു നല്കി തോക്കിൻ കുഴലിൽ കഴിഞ്ഞ ഏഴ് ദിവസങ്ങൾ. ആ ദിവസങ്ങളിൽ ലോകവുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ പാസ്റ്റർ പൊന്നച്ചൻ മരിച്ചു പോയി എന്നു എല്ലാവരും കരുതി കുടുംബവും പ്രീയപ്പെട്ടവരും കഴിഞ്ഞ ദിവസങ്ങളുമുണ്ടായി.

പാസ്റ്റർ പൊന്നച്ചൻ ജോർജിൻ്റെ സുവിശേഷ ജീവിതം ഏറെ വ്യത്യസ്തവും ശ്രേഷ്ഠവുമാണ്. ഭാരതത്തിലെ മിഷൻ പ്രവർത്തനങ്ങളുടെ ആത്മാവ് എന്നു വിശേഷിപ്പിക്കാവുന്ന അനുഭവങ്ങൾക്കൊപ്പം ചേർത്തു വയ്ക്കേണ്ടതാണ്. ദൈവം കരം പിടിച്ചു നടത്തുമ്പോൾ കൂടെ മറ്റൊരാളുമില്ലാത്തപ്പോൾ  തമ്പുരാൻ കരം ചേർത്തു പിടിച്ചു നടത്തിയ അനുഭവങ്ങളുടെ കൂടാണ് തൻ്റെ ജീവിതം.

എഴുതിയാൽ തീരാത്ത പറഞ്ഞാൽ നിർത്തുവാൻ കഴിയാത്ത ദൈവീക പ്രവൃത്തികളുടെയും കരുതലിൻ്റെയും അനുഭവങ്ങളുമായി പാസ്റ്റർ പൊന്നച്ചൻ ജോർജ് ഈ ഞായറാഴ്ച ഡിസംബർ 8 ന് രാത്രി 8 മണി മുതലുള്ള ഹൃദയസ്പർശത്തിൽ നമുക്കൊപ്പം ചേരുന്നു. ആ അനുഭവങ്ങൾ കേൾക്കേണ്ടതാണ്. നാല് പതിറ്റാണ്ടായി സുവിശേഷത്തിനായി ജീവിക്കുന്ന ആ ദൈവദാസൻ കടന്നു പോയ വഴികൾ നാം അടുത്തറിയേണ്ടതാണ്.

എല്ലാ തിരക്കുകളും ഒഴിവാക്കി ഈ ഞായറാഴ്ച ഹൃദയ സ്പർശത്തിൽ ജോയിൻ ചെയ്യുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഈ കുറിപ്പും സന്ദേശവും സ്നേഹിതരെയും പ്രീയപ്പെട്ടവരെയും കൂട്ടുകാരെയും അറിയിക്കുക.

ഈ മീറ്റിംഗ് നഷ്ടമാക്കരുത്; ഇതൊരു
അപേക്ഷയാണ്. ഈ അപേക്ഷ ‘എനിക്കു ‘ വേണ്ടിയുള്ളതായിരുന്നു എന്നു ഞായറാഴ്ച രാത്രി മീറ്റിംഗ് കഴിഞ്ഞ് ഓരോരുത്തരും പറയും എന്നെനിക്കുറപ്പാണ്.

മറക്കാതെ ജോയിൻ ചെയ്യുക.
ലിങ്ക് /iD – പാസ്കോഡ് ശ്രദ്ധിക്കുക.

MEETING ID: 89270649969
Passcode: 2023

എഴുത്ത്: ഷാജൻ ജോൺ ഇടയ്ക്കാട്

You cannot copy content of this page