ജെറമ്യാമോൻ്റെ പാൽപുഞ്ചിരി മായാതിരിക്കാൻ
ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക്

മൂന്ന് വയസുകാരൻ ജെറമ്യാമോൻ്റെ ഈ പാൽ പുഞ്ചിരി കണ്ടാൽ അവനൊരു രോഗാവസ്ഥയിലൂടെ കടന്നു പോകുവാൻ നാം ആരും ഇഷ്ടപ്പെടില്ല. ജെറമ്യായുടെ കണ്ണുകൾ നമ്മുടെ ചങ്കിന് നേരെയല്ലേ പതിയുന്നത്. എന്നാൽ ഈ കുഞ്ഞ് കാൻസർ രോഗത്താൽ ഇതിനകം 4 കീമോകൾക്ക് വിധേയനാവേണ്ടി വന്നു. ഓരോ കീമോയ്ക്കും പല ഡോസുകൾ ഉണ്ടായിരുന്നതിനാൽ നീണ്ട മണിക്കൂറുകൾ എടുത്താണ് ഓരോ കീമോയും പൂർത്തീകരിച്ചത്.
തിരുവനന്തപുരം ജില്ലയിൽ കാരേറ്റ് എ ജി സഭയിൽ ശുശ്രുഷയിലായിരിക്കുന്ന പാസ്റ്റർ അരുൺ രാജിൻ്റെയും ധന്യയുടെയും ഏക മകനാണ് ജെറമ്യാ. നാല് വർഷം മുമ്പാണ് പാസ്റ്റർ അരുൺ രാജും ധന്യയും കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്.
ജൂൺ 16 ന് രാവിലെ ജെറമ്യായെ
പ്രീ സ്കൂളിൽ അയക്കുവാൻ വേണ്ടി പോകുമ്പോൾ വിളർച്ച തോന്നുകയും ബ്ലഡ് ടെസ്റ്റ് നടത്തി നോക്കിയപ്പോൾ സംശയം ഉണ്ടായതിനാൽ തിരുവനന്തപുരം ആർ.സി.സി യിൽ ജൂൺ 17 ന് എത്തിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധിയിൽ കടുത്ത സാമ്പത്തിക പ്രയാസമുണ്ടായെങ്കിലും കയ്യിലുണ്ടായിരുന്ന ഏക സമ്പാദ്യമായ കാർ വിറ്റും മറ്റു ചില വഴികളിൽ കൂടി ലഭിച്ച സഹായവും താല്കാലികമായി പിടിച്ചു നില്കുവാൻ കഴിഞ്ഞു.
ഒരു മാസമായി വിവിധ ടെസ്റ്റുകളും ചികിത്സയ്ക്കുമായി വലിയ സാമ്പത്തിക ആവശ്യമാണ് ഉണ്ടായത്. ഇപ്പോഴും ചികിത്സയുമായി ആർ.സി.സി ക്ക് അടുത്ത് താമസിച്ച് ചികിത്സ തുടരുന്ന കുടുംബത്തിന് നമ്മുടെ ശ്രദ്ധയേറിയ പ്രാർത്ഥനയും പിന്തുണയും അനിവാര്യമാണ്.
നമ്മുടെ ഓരോരുത്തരുടെയും ശ്രദ്ധയേറിയ പ്രാർത്ഥനയുടെ തണലിലും തണുപ്പിലും ജെറമ്യാമോന് സൌഖ്യവും പാസ്റ്റർ അരുൺ രാജിനും ധന്യയ്ക്കും ആശ്വാസവും ലഭിക്കട്ടെ.
പാസ്റ്റർ അരുൺരാജിൻ്റെ ഫോൺ നമ്പർ:
94007 71595
സാമ്പത്തികമായി കൂടെ നില്ക്കുവാൻ കഴിയുന്നവർ ഈ അക്കൗണ്ട് നമ്പർ / GPay നമ്പർ ഉപയോഗിച്ചാലും :
ARUNRAJ
6735933562
SBI UZHAMALAKKAL Branch
IFSC : SBIN0070547
G PAY : 9400771595
എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്