Unique Stories

അരുണാചലിൽ അതുല്യമായ അനുഭവങ്ങളുടെ വസന്തം

എഞ്ചിനീയറിംഗ് ബിരുദങ്ങൾ
താഴെ വച്ച് സുമി പരത്തുവയലിൽ
യേശുവിൻ്റെ പുറകെ.
ചാങ്ഗ്ലാങിലെ കുട്ടികൾ
സുമിയുടെ പുറകെ.

അനാഥയായിരുന്നു ലികുവാ എന്ന് പെൺകുട്ടി.ബന്ധുക്കളോടൊപ്പം വളർന്ന അവൾക്ക് പഠന വൈകല്യം കൂടിയുണ്ടായിരുന്നു. ആറാം ക്ലാസ് വരെ പഠിച്ച ശേഷം പഠനം പൂർണമായും ഉപേക്ഷിച്ചു. പഠന വൈകല്യം മാത്രമല്ല ആ തീരുമാനത്തിനു കാരണം. അവർ പാർക്കുന്നിടത്തിൽ അത്രയൊക്കെയെ നടക്കൂ. അരുണാചൽ പ്രദേശിലെ ചാങ്ഗ്ലാങ് എന്ന സ്ഥലത്തു നടക്കുന്ന കാര്യമാണ് പറഞ്ഞു വരുന്നത്.

ബർമ്മ എന്ന് പണ്ട് അറിയപ്പെട്ടിരുന്ന മ്യാൻമറിന് അടുത്തുള്ള സ്ഥലമാണ് ചാങ്ഗ്ലാങ്. അവിടെ നിന്നും മുപ്പത് കിലോമീറ്റർ പോയാൽ ബർമ്മ ബോർഡറിലെത്താം. ബർമ്മൻ വംശത്തിൽ പെട്ട കുട്ടിയാണ് ലികുവാ. പിന്നോക്ക മേഖലയായതിനാൽ കുട്ടികൾക്ക് ഒക്കെ പ്രാഥമിക വിദ്യാഭ്യാസം കിട്ടിയാലായി. പിന്നീട് അവർ തൊഴിലിടങ്ങളിലേക്ക് പ്രവേശിച്ചു തുടങ്ങും. രണ്ടായിരത്തി പതിനാലിൽ സിസ്റ്റർ സുമി ലികുവായെ കണ്ടുമുട്ടി. ബർമ്മയിലെ ഹക്കൂൻ വംശത്തിൽപ്പെട്ട ലികുവാ എന്നആ അനാഥ കുട്ടിയെ ഒപ്പം പാർപ്പിച്ചു.നാല് വർഷം കൊണ്ട് അവൾക്ക് വേണ്ട എല്ലാ രേഖകളും  തയ്യാറാക്കുവാൻ ഓടി നടന്ന് അവൾക്കൊരു ഐഡൻറിറ്റി ഉണ്ടാക്കി. ഇതിനിടയിൽ ആ മകളെ പഠനത്തിലേക്ക് മടക്കി കൊണ്ടു വന്നു. ആറാം ക്ലാസ് വരെ പഠിച്ചിട്ടും എഴുതാൻ പോലും വേണ്ടത്ര അറിയാത്ത അവൾക്ക് എല്ലാ പ്രാഥമിക പഠനപ്രക്രിയകളും വീട്ടിൽ വച്ചു സിസ്റ്റർ സുമി തന്നെ നൽകി.

2017 ൽ ഏഴാം ക്ലാസിൽ ചേർത്തു. ഇപ്പോൾ ആ മകൾ എം.ൽ.റ്റിക്കു പഠിക്കുന്നു. രണ്ടായിരത്തി പതിനേഴിനും ഈ കാലത്തിനുമിടയിൽ ലികുവാ യുടെ ജീവിതത്തിൽ അത്ഭുതങ്ങളുടെ ദിവസങ്ങളായിരുന്നു. ഒപ്പം പാർപ്പിച്ച് ഒരു മകളുടെ വാത്സല്യം നല്കി, ജീവിക്കാനാവശ്യമായ കരുത്തും പകർന്നു നല്കിയ സിസ്റ്റർ സുമി ഒരു അത്ഭുതം തന്നെയാണ്.

എറണാകുളം പെരുമ്പാവൂർ സ്വദേശിയായ സുമി ഒരു യാഥാസ്ഥിതിക ക്രൈസ്തവ പശ്ചാത്തലത്തിൽ നിന്നും ഒറ്റയ്ക്ക് വിശ്വാസത്തിൽ വന്ന് ഒറ്റയ്ക്ക് ഇന്നും നിലനില്കുന്നു. മൂന്ന് ഭാഷകളിൽ ബൈബിൾ പരിഭാഷയ്ക്ക് നേതൃത്വം കൊടുക്കുമ്പോൾ തന്നെ കുട്ടികളെ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നു.

ഒരോ കുട്ടിയും ഒരു അത്ഭുതമാണ് എന്ന തിരിച്ചറിവിൽ ലികുവാ യെപ്പോലുള്ള അഞ്ച് കുട്ടികളെ ഒപ്പം പാർപ്പിച്ചും അമ്പത്തിനാല് കുട്ടികളെ വിവിധ ഹോസ്റ്റലുകളിൽ പാർപ്പിച്ചും പഠിപ്പിക്കുന്നുണ്ട് ഈ ഗോൾഡ് മെഡലിസ്റ്റ്.

ബി.ടെക്, എം.ടെക് കോഴ്സുകളിൽ ഗോൾഡ് മെഡൽ നേടി വിജയിച്ച സുമി ഒൻപത് വർഷം തിരുവനന്തപുരം ഇൻഫോ പാർക്കിൽ UST Global എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു. ആ കാലയളവിലാണ് പെന്തെക്കോസ്ത് വിശ്വാസത്തിൽ സജീവമാകുന്നതും പിന്നീട് മിഷൻ പ്രവർത്തനങ്ങൾക്കായി ജോലി ഉപേക്ഷിച്ചു നീങ്ങുന്നതും.

അരുണാചലിൽ പോകുവാൻ നിയോഗമുണ്ടായെങ്കിലും ഒരു സ്ത്രീ ഒറ്റയ്ക്ക് അവിടെ പോകുന്നതിൽ വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ല.പക്ഷെ, ദൈവം വഴിയൊരുക്കി. ഏകദേശം പതിമൂന്ന് വർഷമായി സുമി ഒറ്റ മലയാളിയായി ആ കമ്യൂണിറ്റിയിൽ തുടരുന്നു.

ബി.ടെക്, എം.ടെക് എന്നിവയ്ക്ക് ഒന്നാം റാങ്ക് നേടി വിജയിച്ച് പ്രമുഖ മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ഉണ്ടായിരുന്നിട്ടും അതെല്ലാം വലിച്ചെറിഞ്ഞ് യേശുനാഥൻ്റെ പുറകെ പോയ സിസ്റ്റർ സുമി അരുണാചലിലെ പരിമിതികൾക്കുള്ളിൽ പിടഞ്ഞു കൊണ്ടിരുന്ന നൂറ് കണക്കിനു കുട്ടികൾക്ക് ഇന്നു വെളിച്ചം പകരുകയും
ഹക്കുൻ, മുക്ലോം, സംഗ്വാൾ എന്നീ മൂന്ന് പീപ്പിൾസ് ഗ്രൂപ്പുകൾക്ക് തലമുറകളോളം ജീവനും വെളിച്ചവും പങ്കിടുവാൻ പരിഭാഷാ പ്രവർത്തനങ്ങളും തുടരുന്നു.

സിസ്റ്റർ സുമിയുടെ ജീവിതം ദർശനം സമർപ്പണം നാം ആഴത്തിൽ അറിയണം. വിശ്വാസത്തിൽ വന്ന വഴികൾ, മിഷനിലേക്ക് നയിച്ച സംഭവങ്ങൾ, ചാങ്ഗ്ലാങിലെയും പരിസരങ്ങളിലെയും കുട്ടികളും ജീവിതവും പരിഭാഷാ പ്രവർത്തനങ്ങളുടെ നാൾവഴികൾ, തുടങ്ങി സിസ്റ്റർ സുമി പരത്തുവയലിൻ്റെ ജീവിതാനുഭവങ്ങൾ നമ്മുടെ ദൗത്യബോധത്തിനും പ്രവർത്തനങ്ങൾക്കും പുതിയ വഴിത്തിരിവാകും.

സിസ്റ്റർ സുമി പരത്തുവയൽ ആഗസ്റ്റ് 24 ഞായർ രാത്രി 8 മണി മുതൽ ആരംഭിക്കുന്ന ‘ഹൃദയസ്പർശം’ സാക്ഷ്യപരമ്പരയിൽ നമ്മൾക്കൊപ്പം ചേരുന്നു. രാത്രി 9.30 മുതൽ തൻ്റെ ജീവിതാനുഭവങ്ങൾ പങ്കു വയ്ക്കുന്നു. മറക്കാതെ പങ്കെടുക്കുക.

ആഗസ്റ്റ് 24 രാത്രി ഇന്ത്യൻ സമയം  8 മണി മുതൽ 10.30 വരെയുള്ള ഈ അപൂർവ്വ സംഗമത്തിൽ
മറക്കാതെ ജോയിൻ ചെയ്യുക. സ്നേഹിതരെയും ക്ഷണിക്കുക.

ഈ ലിങ്ക് / പാസ്കോഡ് വഴി മീറ്റിംഗിൽ കയറാം

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

Meeting ID: 892 7064 9969
Passcode:   2023

എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്

You cannot copy content of this page