Sunday, September 14, 2025
Latest:
Unique Stories

മൂന്നരപ്പതിറ്റാണ്ട് ദൈവത്തോടൊപ്പം നടന്ന പാസ്റ്റർ വൈ.സി.ജേക്കബിൻ്റേത്അപൂർവ്വമായ അനുഭവങ്ങൾ തന്നെ

കേരളമായിരുന്നു ഇഷ്ടം
ദൈവം നല്കിയത്
ഉത്തരേന്ത്യ

ഒറ്റപ്പെടലിൻ്റെ വേദന നെഞ്ചിൽ വല്ലാത്ത മുറിവായി നില്ക്കുമ്പോഴും ‘കൂൾ’ ആണെന്ന നിലയിൽ സംസാരിക്കുന്ന പാസ്റ്റർ വൈ.സി.ജേക്കബ് സുവിശേഷ പ്രവർത്തകർക്കിടയിൽ ഏറെ വ്യത്യസ്തനാണ്. മൂന്നര പതിറ്റാണ്ടായി ഉത്തരഭാരതത്തിൽ സുവിശേഷകനായി ജീവിതം ആരംഭിച്ചിട്ട്. മിണ്ടാനും പറയാനും ഓടി ഒന്നു വരാനുമൊക്കെ ഇന്നു മിക്കയിടങ്ങളിലും ആരെങ്കിലുമൊക്കെയുണ്ട്. എന്നാൽ മൂന്നര പതിറ്റാണ്ടിനപ്പുറം സ്ഥിതി അതായിരുന്നില്ല.

തിരുവനന്തപുരം ചെമ്പൂരിൽ ഒരു പാസ്റ്ററായിരുന്ന പിതാവിൻ്റെ മൂന്ന് മക്കളിൽ മൂത്തവനാണ് പാസ്റ്റർ ജേക്കബ്.കേരളത്തിൽ സുവിശേഷകനായി പ്രവർത്തിക്കണമെന്നായിരുന്നു ആഗ്രഹം.എങ്കിലും ഇന്ത്യയിലെ ഒരു നല്ല ബൈബിൾ കോളേജിൽ അതും കേരളത്തിന് വെളിയിൽ പഠിച്ചിട്ട് കേരളത്തിലേക്ക് മടങ്ങിയെത്തണം എന്നാഗ്രഹിച്ച് ഡൽഹിക്കു വണ്ടി കയറി.ഗ്രേസ് ബൈബിൾ കോളേജിൽ പഠിച്ചതിനു ശേഷം നാട്ടിലേക്ക് മടങ്ങുവാൻ തോന്നിയില്ല.

ഡൽഹി, ഹരിയാന, ബോംബെ എന്നിവിടങ്ങളിലായി ചില വർഷങ്ങൾ പ്രവർത്തിച്ചനന്തരം രാജസ്ഥാനിലേക്ക് ദൈവം അയച്ചു.ഇരുപത്തൊമ്പത് വർഷമായി രാജസ്ഥാനിൽ തുടരുന്നു. അഞ്ച് വർഷം സിക്കറിൽ പ്രവർത്തിച്ചതിനു ശേഷം ഇരുപത്തിനാല് വർഷമായി ചുരു വിൽ പ്രവർത്തിക്കുന്നു.

മരുഭൂമിയുടെ മടിത്തട്ടിലെ ചുട്ടുപൊള്ളുന്ന ഇടത്തേക്ക് എത്തുമ്പോൾ മറ്റൊരു പ്രൊട്ടസ്റ്റൻ്റ് പ്രവർത്തകനും ആ ജില്ലയിലുണ്ടായിരുന്നില്ല. മണ്ണിനൊപ്പം മനസും ചുട്ടുപൊള്ളുന്ന അനുഭവത്തിലൂടെ വർഷങ്ങൾ അവിടെ ജീവിച്ചു. തണുപ്പു കാലത്ത് അതിശൈത്യവും ഉഷ്ണകാലത്ത് അത്യുഷ്ണവും ഉള്ള ചുരുവിൽ ദൈവം നിലനിർത്തി.

ചുരുവിൽ ഒറ്റയ്ക്ക് ഒരു ജില്ലയ്ക്കായി പ്രാർത്ഥിക്കുമ്പോൾ ആദ്യകാലത്തെ പ്രധാന പ്രാർത്ഥന ”കർത്താവേ, ഓരോ താലൂക്കിലും ഒരു പെന്തെക്കോസ്ത് സഭയെങ്കിലും നല്കേണമേ” എന്നായിരുന്നു. വർഷങ്ങൾ പാസ്റ്റർ ജേക്കബും  ഭാര്യ സിസ്റ്റർ എൽസിയും പ്രാർത്ഥന തുടർന്നു.

ടീച്ചിംഗ് ഒരു പാഷനായ പാസ്റ്റർ ജേക്കബിന് ചുരുവിൽ അടച്ചു പൂട്ടുവാൻ തുടങ്ങുന്ന ഒരു സ്കൂൾ ദൈവം നല്കി. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ സ്കൂൾ അതും നടത്തിക്കൊണ്ടു പോകുവാൻ ഏറെ ബുദ്ധിമുട്ടുന്ന സമയത്ത് പാസ്റ്റർ ജേക്കബിൻ്റെ കയ്യിൽ ലഭിച്ചത്.പ്രവർത്തനങ്ങൾക്ക് ആ സ്കൂൾ പ്രയോജനപ്പെടും എന്നു കണ്ടപ്പോൾ പാസ്റ്റർ ജേക്കബ് ആ സ്കൂളിനെ അടച്ചു പൂട്ടുവാൻ വിട്ടു കൊടുത്തില്ല.

തുറന്ന മനസുള്ളവർ സാധ്യതകൾ തേടിക്കൊണ്ടേയിരിക്കും. പാസ്റ്റർ ജേക്കബ് ചുരുവിൽ ദൈവമഹത്വം ഇറങ്ങുവാനുള്ള സാധ്യതകൾക്കു പുറകേ സഞ്ചരിച്ചു കൊണ്ടിരുന്നു. ജീവിതത്തിൽ നേടുവാൻ കഴിയുന്ന പല നന്മകൾക്കും പരിഗണന നല്കാതെ തൻ്റെ ‘ പ്രയോറിറ്റി’ യിൽ നിത്യതയ്ക്കുള്ളവയ്ക്കായിരുന്നു മുൻതൂക്കം.പാസ്റ്റർ ജേക്കബിൻ്റെ മൂന്നരപ്പതിറ്റാണ്ട് ജീവിതം അത്തരം പ്രയോരിറ്റികൾ കൊണ്ട് സമ്പന്നവുമാണ്.

രണ്ടായിരത്തി പതിനെട്ടു മുതൽ ജീവിതത്തിൽ അതിസങ്കീർണമായ പ്രശ്നങ്ങളെ നേരിടേണ്ടി വന്നു. അസഹനീയമായ വേദനകൾക്കു നടുവിലും തമ്പുരാൻ നെഞ്ചോടു ചേർത്തണച്ചു നടത്തി.തൻ്റെ പ്രീയപ്പെട്ടവളെ ദൈവം നിത്യതയിലേക്ക് വിളിച്ചു ചേർത്തതിനു ശേഷം ഒറ്റയ്ക്ക് രണ്ടു പെൺമക്കളുമായി സുവിശേഷ യാത്ര തുടരുന്നു.

പാസ്റ്റർ വൈ.സി.ജേക്കബ് ആഗസ്റ്റ് 31 ഞായർ രാത്രി 9.30 മുതൽ 10.15 വരെ നമ്മുടെ ‘ഹൃദയസ്പർശം’ സാക്ഷ്യപരമ്പരയിൽ എത്തുന്നു. ഭക്തൻ്റെ ഹൃദയം നമ്മുടെ മുമ്പിൽ തുറക്കും. ചുരുവിൽ കർത്താവ് എന്തു ചെയ്തു? എല്ലാ താലൂക്കിലും പ്രവർത്തനങ്ങൾ ആരംഭിച്ചോ? ഒറ്റയ്ക്കുള്ള ആദ്യ കാലങ്ങൾ എങ്ങനെ തരണം ചെയ്തു? തളർന്നു ഘട്ടങ്ങളെ എങ്ങനെ അതിജീവിച്ചു?സിസ്റ്റർ എൽസിക്ക് എന്താണ് സംഭവിച്ചത്? തുടങ്ങി ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങളെ നമ്മളുമായി പങ്കു വയ്ക്കും. മൂന്നര പതിറ്റാണ്ട് ഭാരത സുവിശേഷീകരണത്തിൽ സജീവമായി നില്ക്കുന്ന ദൈവദാസൻ്റെ ജീവിതാനുഭവങ്ങൾ കേൾക്കുവാൻ ക്ഷണിക്കുന്നു. 8 മണി മുതൽ ആരംഭിക്കുന്ന മീറ്റിംഗിൽ പ്രാർത്ഥനാപൂർവ്വം പങ്കെടുക്കുക.

മറക്കാതെ വരിക, സ്നേഹിതർക്കും ഈ കുറിപ്പും ലിങ്കും അയക്കുക. അവരെയും വ്യക്തിപരമായി ക്ഷണിക്കുക.

ഈ ലിങ്ക് / പാസ്കോഡ് വഴി മീറ്റിംഗിൽ കയറാം

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

Meeting ID: 892 7064 9969
Passcode:   2023

എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്

You cannot copy content of this page