Sunday, November 23, 2025
Latest:
Views & Thoughts

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ2026 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ പറന്തലിൽ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2026 ജനുവരി 26 തിങ്കൾ മുതൽ ഫെബ്രുവരി 1 ഞായർ വരെ പറന്തൽ എ ജി കൺവൻഷൻ സെൻ്ററിൽ നടക്കും.

ജനുവരി 26 വൈകിട്ട് 6 ന് നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ജനറൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വിവിധ സമ്മേളനങ്ങൾ നടക്കും. പകൽ യോഗങ്ങളിൽ ശുശ്രൂഷക സമ്മേളനം, ബൈബിൾ പഠന ക്ലാസുകൾ, വിവിധ ഡിപ്പാർട്ട്മെൻ്റ് സമ്മേളനങ്ങൾ, വിദ്യാർത്ഥി – യുവജന സമ്മേളനങ്ങൾ തുടങ്ങിയവ നടക്കും.

ദിവസവും വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു. അനുഗ്രഹീത ദൈവദാസന്മാർ പ്രഭാഷണം നടത്തും.
ഞായറാഴ്ച രാവിലെ 9 മുതൽ
ഉച്ചയ്ക്ക് 1 വരെ നടക്കുന്ന പൊതുസഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ കൺവൻഷൻ സമാപിക്കും. എ ജി ക്വയർ ഗാനശുശ്രുഷ നയിക്കും.

എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ പാസ്റ്റർ ടി.ജെ. സാമുവേൽ, ഡോ.ഐസക് വി.മാത്യു, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ ബാബു വർഗീസ് തുടങ്ങിയവർ നേതൃത്വം നല്കും.

വാർത്ത : ഷാജൻ ജോൺ ഇടയ്ക്കാട്/ ജോൺസൻ ജോയി – മീഡിയ കമ്മിറ്റി

You cannot copy content of this page