മരണത്തിൻ്റെ വായിൽ നിന്നും അമ്മ ജോൺസനെ വലിച്ചെടുത്തു; ജോൺസൻ ആയിരങ്ങളെയും ഇത് ഒരു അപൂർവ്വ സാക്ഷ്യം

ഇത് ജനനം മുതൽ പോരാട്ടങ്ങളെ അതിജീവിക്കേണ്ടി വന്ന ഒരാളിൻ്റെ കഥ. അമ്മയുടെ ഉദരത്തിൽ നിന്നും പുറത്തിറങ്ങി ലോകം കണ്ടുണരുവാൻ വെമ്പുന്ന കുഞ്ഞിൻ്റെ ജീവൻ നഷ്ടപ്പെടുമെന്ന സാഹചര്യം. ഡോക്ടർമാരുടെ വാക്കുകൾ അമ്മയുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തി. ഒരു വയസ്സുള്ള കുഞ്ഞിനെ കയ്യിലെടുത്ത് സ്വർഗത്തിലേക്കുയർത്തിയിട്ട് ഇടയ്ക്കാട് ചരുവിള വീട്ടിൽ റാഹേൽ എന്ന അമ്മ ഒറ്റക്കാര്യം ആവശ്യപ്പെട്ടു
‘ഇവനെ ജീവനോടെ നല്കിയാൽ സുവിശേഷകനായി വളർത്താം’. ആ കുഞ്ഞ് ഇന്ന് പാസ്റ്റർ ജോൺസൻ പൊടിയൻ എന്ന പേരിൽ രാജസ്ഥാനിൽ സുവിശേഷകനായുണ്ട്.
ആയിരക്കണക്കിന് തദ്ദേശീയരുടെ പേര് ജീവൻ്റെ പുസ്തകത്തിൽ എഴുതിച്ചേർക്കുന്നതിന് പാസ്റ്റർ ജോൺസൻ പൊടിയൻ്റെ ഇതുവരെയുള്ള ജീവിതത്തിനു കഴിഞ്ഞു. അജ്മീറിൽ അത്ഭുതങ്ങളുടെ ശുശ്രൂഷകൾ അദ്ദേഹത്തിലൂടെ ദൈവം ചെയ്തു.
അമ്മയുടെ സമർപ്പണം ഉണ്ടായിരുന്നെങ്കിലും വളർച്ചയുടെ ഘട്ടങ്ങൾ ഉയരുന്നതിനനുസരിച്ച് ജോൺസൻ ദൈവവേലയ്ക്ക് പിടികൊടുക്കാതെ കുതറിയോടിക്കൊണ്ടിരുന്നു. ദൈവകാര്യത്തിനു എന്തും ചെയ്യും പക്ഷെ പൂർണ സമയ ദൈവവേല മാത്രം പറയരുത്, അത് ജോൺസൻ എന്ന ചെറുപ്പക്കാരനെ ചൊടിപ്പിക്കും.

അതുകൊണ്ടു തന്നെ സെക്കുലർ പഠനം കഴിഞ്ഞ് അദ്ദേഹം ജോലിക്കായി ഗുജറാത്തിൽ എത്തി.അവിടെ അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നു പോയി. നഷ്ടങ്ങളും സങ്കടങ്ങളും ജീവിതത്തിലേക്ക്മഴ പോലെ പെയ്തിറങ്ങി. അപ്പോഴൊക്കെ അമ്മയുടെ നേർച്ച ഓർമ്മ വന്നിരുന്നെങ്കിലും ഒട്ടും പിടി കൊടുക്കാതെ കുതറി മാറിക്കൊണ്ടിരുന്നു.
അക്കാലം ഒക്കെ അതിജീവിച്ചു ജോലിക്കായി രാജസ്ഥാനിലെത്തി.അവിടെ വച്ച് കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു. രാജസ്ഥാനിൽ ജനിച്ചു വളർന്ന മലയാളി പെൺകുട്ടിയും അവിടെ ജോലിയിലായിരുന്നു. രണ്ടു പേർക്കും ജോലിയുണ്ട്, വരുമാനമുണ്ട്, നന്നായി ദൈവവേലയ്ക്ക് നന്നായി കൊടുക്കുന്നുമുണ്ട്. എന്നിട്ടും ദൈവം വിട്ടില്ല. ദൈവത്തിനു ജോൺസനെ പൂർണമായും വേണമായിരുന്നു.
ഹൃദയം മുള്ളുകൾ കൊണ്ട് കുത്തി വലിക്കുന്ന വേദന പോലെ നൊമ്പരമായിരുന്നു. ഒരിക്കലും ഇഷ്ടപ്പെടാത്ത കാര്യത്തിനു വേണ്ടിയുള്ള സമ്മർദ്ദം അത്രയ്ക്കു വേദനിപ്പിക്കുന്നതായിരുന്നു. ആ നൊമ്പരങ്ങൾ ഉള്ളിൽ ഒതുക്കി സഭാ കാര്യങ്ങളിൽ സജീവമായി പങ്കെടുത്തു കൊണ്ടിരുന്നു.
അങ്ങനെ പോകവെ ഒടുവിൽ കുടുംബമായി സുവിശേഷ വേലയ്ക്ക് പോകുവാൻ സമർപ്പിച്ചു. ജോലിയും ബിസിനസും എല്ലാം പൂട്ടിക്കെട്ടി. യാതൊന്നും കയ്യിലില്ലാതെ ഏഴും ഒന്നരയും വയസുള്ള രണ്ടു കുഞ്ഞുങ്ങളുമായി ദൈവം കാണിപ്പാനിരിക്കുന്ന വയലിലേക്ക് യാത്രയായി. ആ യാത്ര തുടങ്ങുമ്പോൾ കൂടെ പ്രവർത്തിച്ചവർ ചോദിച്ച ഒരു ചോദ്യമുണ്ട്, ചങ്കുടച്ചു കളയുന്ന അസഹനീയമായ മനോവേദന നല്കുന്നൊരു ചോദ്യം. യാത്ര തുടരുമ്പോഴും ജീവിതത്തിലെ ഏറ്റവും നൊമ്പരത്തപ്പെടുത്തിയ ആ ചോദ്യം കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.
എന്തായിരുന്നു ആ ചോദ്യം? വരുമാനം നിലച്ച ആ കാലത്ത് കുഞ്ഞുങ്ങളെ എങ്ങനെ വളർത്തി? വാടകയും ഭക്ഷണവും ആര് നല്കി? ദൈവം വിളിച്ചിറക്കിയത് എന്തിന്? കമ്പനി നടത്തി കർതൃ വേലയ്ക്ക് പിന്തുണ നല്കുന്നതിനേക്കാളും എന്ത് മഹത്തായ കാര്യമാണ് പൂർണ സമയ പ്രവർത്തനത്തിൽ ചെയ്യുവാൻ കഴിഞ്ഞത്? ജീവിതം അന്നും ഇന്നും എങ്ങനെയായിരിക്കുന്നു? ആ പിഞ്ചുകുഞ്ഞുങ്ങൾ ഇന്ന് എന്തായി തീർന്നു?
പാസ്റ്റർ ജോൺസൻ പൊടിയൻ്റെ ജീവിതാനുഭവങ്ങൾ നാം കേൾക്കണം. ഇത് അത്യപൂർവ്വമായ അനുഭവങ്ങളുടെ കൂട്ടാണ്. അമ്മയുടെ പ്രാർത്ഥന മൂലം ഒരു കുഞ്ഞിനെ വിടാതെ പിന്തുടരുന്ന തമ്പുരാൻ്റെ കരുതലിൻ്റെ സാക്ഷ്യമാണ്. അതിസംഘർഷങ്ങളെ അതിജീവിക്കുവാൻ ഭക്തനെ ദൈവം ഒരുക്കിയെടുക്കുന്ന അനവധി സംഭവങ്ങൾ നിറഞ്ഞ വഴിയാത്രയുടെ നേരനുഭവങ്ങളാണ്.
മിഷണറി ജീവിതത്തിലെ അനുഭവങ്ങളും ദൈവത്തിൻ്റെ അത്ഭുത പ്രവൃത്തികളും പങ്കിടുവാൻ ഡിസംബർ 7 ഞായറാഴ്ച ‘ഹൃദയസ്പർശം – അനുഭവസാക്ഷ്യ പരമ്പര’ യിൽ പാസ്റ്റർ ജോൺസൻ പൊടിയൻ എത്തുന്നു. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 9.15 വരെയുള്ള സമയത്താണ് തൻ്റെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നത്.
എല്ലാവരും ഈ മീറ്റിംഗിൽ താഴെ കൊടുക്കുന്ന ലിങ്കിലൂടെയോ / ID യിലൂടെയോ പങ്കെടുക്കണം.
മറ്റ് ആത്മീയ സ്നേഹിതരെയും സഭാംഗങ്ങളെയും കൂടി ക്ഷണിക്കണം.
വ്യക്തിപരമായി ഈ കുറിപ്പ് അയച്ചു കൊടുത്ത് അവരെയെല്ലാം ക്ഷണിക്കാൻ മറക്കരുത്.
ഈ ഞായറാഴ്ച ഇന്ത്യൻ സമയം
രാത്രി 8 മുതൽ 10.30 വരെയുള്ള സാക്ഷ്യപരമ്പരയിൽ താഴെ കൊടുക്കുന്ന Zoom ലിങ്കിലൂടെയോ / ID യിലൂടെയോ മീറ്റിംഗിൽ പ്രവേശിക്കാം.
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
Meeting ID: 892 7064 9969
Passcode: 2023
എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്
