മന്ത്രം ചൊല്ലി ജീവിക്കേണ്ട നഞ്ചൻ്റെ ചുണ്ടിൽ നിന്നും ഉയരുന്നത് പ്രാർത്ഥനകളാണ്
നഞ്ചൻ പിറന്നത് അട്ടപ്പാടിയിലെ ഒരു ഇരുളർ കുടുംബത്തിലാണ്. പത്ത് മക്കളിൽ ആറാമനായിരുന്നു നഞ്ചൻ. അച്ഛൻ ഊര് മൂപ്പനായിരുന്നു. ഊരിൻ്റെ എല്ലാമെല്ലാമാണ് മൂപ്പൻ.ആത്മീയവും സാമൂഹ്യവും ആയി എല്ലാ കാര്യങ്ങളും നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും മൂപ്പൻ തന്നെ. ഗോത്ര വിഭാഗങ്ങളിൽ ഓരോ ഊരുകൾക്കും അങ്ങനെ ഒരു തലവനുണ്ടാകും.
നഞ്ചൻ്റെ പിതാവ് മൂപ്പൻ മാത്രമായിരുന്നില്ല.മന്ത്രവാദിയും ഒറ്റമൂലി വൈദ്യനും ഒക്കെയായിരുന്നു.പത്താം ക്ലാസ് വരെ പഠിച്ച നഞ്ചൻ അച്ഛൻ്റെ വഴിയിലൂടെ സഞ്ചരിച്ചു തുടങ്ങിയെങ്കിലും അത് ഒട്ടും സമാധാനം നല്കിയില്ല. ക്രമേണ മദ്യപാനം ജീവിതത്തിൻ്റെ ഭാഗമായി.മദ്യം തൻ്റെ ജീവിതത്തെ തകർത്തു കൊണ്ടിരുന്നു. വീട്ടിൽ നിന്നും ലഭിക്കുന്നത് പോരാഞ്ഞിട്ട് നാടു മുഴുവൻ മദ്യം തേടി നഞ്ചൻ അലഞ്ഞു നടന്നു.പതിമൂന്നാം വയസ് മുതൽ മദ്യത്തിനു പുറകെ ഉള്ള ഓട്ടം ഇരുപത്തിമൂന്നാം വയസിലാണ് നിർത്തിയത്.
ഈ കാലത്തിനിടയിൽ താൻ അനുഭവിച്ച ക്ലേശങ്ങൾ വളരെയേറെയാണ്. നാട്ടുകാർ കെട്ടിയിട്ടു തല്ലുകയും പോലീസ് സ്റ്റേഷനിലും കയറിയിറങ്ങി ശരീരം മുഴുവൻ തല്ല് വാങ്ങി.
അങ്ങനെ തല്ല് കൊണ്ട് തകർന്ന ശരീരവുമായി ആനക്കെട്ടിയിലെ ആശുപത്രിയിൽ എത്തി. ഡോക്ടർ ആകമാനം പരിശോധിച്ചിട്ട് മരുന്ന് കൊണ്ട് ഈ ക്ഷതങ്ങൾക്ക് പരിഹാരമുണ്ടാക്കുവാൻ കഴിയുകയില്ലെന്ന് വിധി പറഞ്ഞു. ‘പ്രാർത്ഥിക്കാം’ അത് മാത്രമാണ് പൂർണ പരിഹാരത്തിനുള്ള മാർഗം. അങ്ങനെ ആശുപത്രി കിടക്കയിൽ അഭയം തേടിയ സമയത്ത് ജീവിതം താറുമാറായി ഇനി ഒരു തിരിച്ചു വരവില്ലെന്ന് കൂടി തോന്നിയ സാഹചര്യത്തിൽ നഞ്ചൻ എന്ന യുവാവിൻ്റെ മനസ് നിറയെ ഇരുട്ടു നിറഞ്ഞു.
ഒരു വർഷം മുമ്പാണ് വിവാഹം കഴിച്ചത്. ആ യുവതിയുടെയും പ്രതീക്ഷകളാണ് താൻ മൂലം തകരുന്നത്, നഞ്ചൻ ആ കിടക്കയിൽ കിടന്നു കൊണ്ട് എങ്ങോട്ടെന്നില്ലാതെ ഒരു പ്രാർത്ഥന നടത്തി.

ആ പ്രാർത്ഥന അദ്ദേഹത്തിൻ്റെ ജീവിതത്തെ ആകെ മാറ്റി മറിച്ചു. പിന്നീട് നടന്ന അത്ഭുതങ്ങൾ അവർണനീയമാണ്. സ്വർഗം ആശുപത്രി കിടക്കയിൽ ഇറങ്ങി വന്നു.നഞ്ചൻ കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റു. ആനക്കെട്ടി ആശുപത്രിയിലെ ഡോക്ടർ ഈ വാർത്ത അറിഞ്ഞ് ആ രാത്രിയിൽ ഓടിയെത്തി തന്നെ കെട്ടിപ്പിടിച്ചു, ദൈവത്തെ സ്തുതിച്ചു. അത് നഞ്ചൻ എന്ന ചെറുപ്പക്കാരനെ ദൈവപൈതലാക്കി.
നഞ്ചൻ്റെ ഉള്ളിലെ പ്രശ്നങ്ങൾ അന്ന് തീന്നെങ്കിലും ചുറ്റും പ്രശ്നങ്ങൾ അന്നു മുതൽ ആരംഭിച്ചു.അതിനിടയിലൂടെ നടക്കുക ക്ലേശകരമായിരുന്നു, പക്ഷെ അദ്ദേഹം വിശ്വാസത്തോടെ നടന്നു.അനേകർക്കു വഴികാട്ടിയായി മാറിയ പാസ്റ്റർ നഞ്ചൻ ഇന്നും സുവിശേഷ പ്രവർത്തനങ്ങളിൽ തീജ്വാല പോലെ ശോഭിക്കുകയാണ്.
ജീവിതയാത്രക്കിടയിൽ പാസ്റ്റർ നഞ്ചൻ നടന്നു തീർത്ത വഴികൾ നാം നടന്നു നോക്കേണ്ടതു തന്നെയാണ്. അളന്നു തീർക്കുവാൻ കഴിയാത്തവണ്ണം ദൈർഘ്യമുള്ള യാത്ര. മുള്ളും കല്ലും നിറഞ്ഞ യാത്രയിൽ പതിയിരുന്ന ശത്രുക്കളും അവർ തീർത്ത കെണികളും അനവരതമായിരുന്നു, പക്ഷെ അവയ്ക്കിടയിലൂടെ ദൈവം കൈ പിടിച്ചു നടത്തിയ അത്ഭുതകരമായ കഥകൾ പറയുവാൻ അദ്ദേഹം നമുക്കൊപ്പം ചേരുന്നു.
ഈ ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8 മുതലുള്ള ‘ഹൃദയസ്പർശം’ സാക്ഷ്യപരമ്പരയിൽ നമ്മൾക്കൊപ്പം ചേരുന്നു. 9.30 മുതൽ 10.15 വരെ തൻ്റെ ജീവിതാനുഭവങ്ങൾ നമ്മളുമായി പങ്കു വയ്ക്കും. പ്രാർത്ഥനാ പൂർവ്വം കേൾക്കുക; ദൈവം നിങ്ങളെയും ഒരു അത്ഭുതമാക്കും.
എല്ലാവരും ഈ മീറ്റിംഗിൽ താഴെ കൊടുക്കുന്ന ലിങ്കിലൂടെയോ / ID യിലൂടെയോ പങ്കെടുക്കണം.
മറ്റ് ആത്മീയ സ്നേഹിതരെയും സഭാംഗങ്ങളെയും കൂടി ക്ഷണിക്കണം.
വ്യക്തിപരമായി ഈ കുറിപ്പ് അയച്ചു കൊടുത്ത് അവരെയെല്ലാം ക്ഷണിക്കാൻ മറക്കരുത്.
ഈ ഞായറാഴ്ച ഇന്ത്യൻ സമയം
രാത്രി 8 മുതൽ 10.30 വരെയുള്ള സാക്ഷ്യപരമ്പരയിൽ താഴെ കൊടുക്കുന്ന Zoom ലിങ്കിലൂടെയോ / ID യിലൂടെയോ മീറ്റിംഗിൽ പ്രവേശിക്കാം.
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
Meeting ID: 892 7064 9969
Passcode: 2023
എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്
