Unique Stories

ആ ഒറ്റ പ്രസംഗം ആൽബർട്ടിൻ്റെ ‘ഗൾഫ്’ എന്ന സ്വപ്നം തകർത്തു; വിശ്വാസയാത്രയിലേക്ക് വിരൽ ചൂണ്ടി പാസ്റ്റർ ആൽബർട്ടിൻ്റെ വിശ്വാസയാത്ര അന്നു മുതൽ ഇന്നു വരെ……!

‘എൻ്റെ പിന്നാലെ വരുവിൻ ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും’
ആൽബർട്ട് എന്ന യുവാവിൻ്റെ മനസിലേക്ക് ചാട്ടുളി പോലെ പാഞ്ഞെത്തിയ വാക്കുകൾ ആ ഹൃദയത്തെ കീറിമുറിച്ചെന്നു പറയാം. കാട്ടാക്കട ചെമ്മന കോട്ടുള്ള സഭാഹാളിൽ നടന്ന സുവിശേഷയോഗത്തിൽ ജീസസ് കോൾസ് എന്ന മിനിസ്ട്രി യുടെ സുവിശേഷകൻ പ്രസംഗം തുടരുമ്പോൾ ആൽബർട്ട് ഓർമ്മകളിലേക്ക് തിരിഞ്ഞു നടന്നു.

ഭക്തരായ മാതാപിതാക്കളുടെ മകനായി ജനിച്ച ആൽബർട്ടിന് വീട്ടിൽ നിന്നും നല്ല ശിക്ഷണം ലഭിച്ചിരുന്നു എങ്കിലും ഭക്തിയെക്കാൾ അപ്പുറം ജീവിതത്തെക്കുറിച്ചുള്ള ചിന്തകൾ അലട്ടിയിരുന്നു. കഷ്ടതയും പട്ടിണിയും ഇഴചേർന്ന ജീവിതത്തിൻ്റെ ക്ലേശങ്ങൾ അത്രക്കനുഭവിക്കുന്നുണ്ടായിരുന്നു. നല്ലൊരു ജോലി നേടി ആറ് സഹോദരങ്ങൾക്കും മാതാപിതാക്കൾക്കും ആശ്വാസമാകണമെന്നതായിരുന്നു ആ കാലത്തെ ആഗ്രഹവും തീരുമാനവും. അതിനു വേണ്ടി സാങ്കേതിക പഠനം ഒക്കെ നടത്തി എങ്ങനെങ്കിലും ഗൾഫിൽ ഒരു ജോലി തരപ്പെടുത്തുവാൻ കൊതിച്ചു,കാത്തിരുന്നു.

ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള ക്ലേശങ്ങൾ തൻ്റെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുമെന്ന് സംശയം മനസിൽ രൂപപ്പെട്ടപ്പോഴാണ് താൻ ചെമ്മനാ കോട് സഭയിൽ നടന്ന മീറ്റിംഗിൽ പങ്കെടുത്തത്. ആ രാത്രിയിലെ സന്ദേശം തൻ്റെ ഉറക്കം കെടുത്തി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. രാത്രിയിലെ നിമിഷങ്ങളിൽ തൻ്റെ മനസിൽ പുതിയ തീരുമാനങ്ങളിലേക്ക് തിരിയുവാൻ ഇടയായി.

രാവിലെ പിതാവിൻ്റെ മുന്നിലെത്തി തൻ്റെ തീരുമാനം അറിയിച്ചു ‘ ഞാൻ സുവിശേഷ വേലയ്ക്കിറങ്ങുകയാണ്’. എല്ലാ ദിവസവും കുടുംബ പ്രാർത്ഥനയിൽ ‘ മിഷൻ പ്രയർ ‘ നടത്തിയിരുന്ന ഭക്തരായ മാതാപിതാക്കൾ മകൻ്റെ തീരുമാനത്തിൽ സന്തോഷിച്ചു.

ആൽബർട്ട് ഗബ്രിയേൽ എന്ന യുവാവ്  അന്നു മുതൽ മറ്റു സ്വപ്നങ്ങളെല്ലാം ഉപേക്ഷിച്ചു. സുവിശേഷീകരണത്തിനായി സമർപ്പിച്ച ജീവിതം അയൽപക്ക പഞ്ചായത്തുകളിൽ വീടുവീടാന്തരം കയറി ട്രാക്ട് കൊടുത്ത സുവിശേഷ യാത്ര ഇപ്പോൾ നാല്പതാമത് വർഷത്തിൽ എത്തി നില്ക്കുന്നു. കേരളം, തമിഴ്നാട്, ആന്ധ്രാ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടാരം മാറിമാറിയടിച്ച് ഇപ്പോൾ യാത്ര പശ്ചിമ ബംഗാളിലെ ഫറാക്ക എന്ന സ്ഥലത്ത് എത്തി നില്ക്കുന്നു.

ദൈർഘ്യമേറിയ ഈ യാത്രയിൽ ഉയർച്ചകളും താഴ്ചകളും ധാരാളമുണ്ടായിട്ടുണ്ട്. രോഗവും അപകടങ്ങളും വെല്ലുവിളികളും അനവരതമാണ് അഭിമുഖീകരിക്കേണ്ടി വന്നത്. അവയ്ക്കിടയിലൊക്കെ തമ്പുരാൻ അത്ഭുതകരമായി നടത്തിയ കഥയാണ് പാസ്റ്റർ ആൽബർട്ടിൻ്റേത്, ഇഷ്ടാനുസരണം പഠിക്കുവാനോ തൃപ്തിയായി കഴിക്കുവാനോ കഴിയാതിരുന്നിട്ടും വേദനകൾ നിറഞ്ഞ ബാല്യവും കൗമാരവും പിന്നിട്ടിട്ടും തമ്പുരാൻ്റെ വിളിക്കു മുമ്പിൽ ആശങ്കപ്പെടാതെ ശൂന്യതയിലേക്ക് പദമൂന്നിയ ആൽബർട്ട് ഗബ്രിയേൽ ഇന്നൊരു മിഷൻ ലീഡറാണ്.

നാം അറിയേണ്ടതാണ് ഈ ജീവിതം. ദൈവം നടത്തുന്ന വഴികൾ അത്ഭുതകരമെന്ന് നാം തിരിച്ചറിയും. വിശ്വാസത്തോട് ചുവടു വച്ചാൽ തമ്പുരാൻ ഒപ്പം നടക്കുമെന്ന് പാസ്റ്റർ ആൽബർട്ട് സാക്ഷ്യപ്പെടുത്തുന്നു.

വരിക, ഈ ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8 മുതലുള്ള ‘ഹൃദയസ്പർശം’ സാക്ഷ്യപരമ്പരയിൽ നമ്മൾക്കൊപ്പം  ചേർന്ന്
*പാസ്റ്റർ ആൽബർട്ട് ഗബ്രിയേൽ*
*9.35 മുതൽ 10. 20 വരെ തൻ്റെ*
*ജീവിതാനുഭവങ്ങൾ നമ്മളുമായി*
*പങ്കു വയ്ക്കും*
പ്രാർത്ഥനാ പൂർവ്വം കേൾക്കുക; ദൈവം നിങ്ങളെയും ഒരു അത്ഭുതമാക്കും.

എല്ലാവരും ഈ മീറ്റിംഗിൽ താഴെ കൊടുക്കുന്ന ലിങ്കിലൂടെയോ / ID യിലൂടെയോ പങ്കെടുക്കണം.
മറ്റ് ആത്മീയ സ്നേഹിതരെയും സഭാംഗങ്ങളെയും കൂടി ക്ഷണിക്കണം.
വ്യക്തിപരമായി ഈ കുറിപ്പ് അയച്ചു കൊടുത്ത് അവരെയെല്ലാം ക്ഷണിക്കാൻ മറക്കരുത്.

*2026 ജനുവരി 4 ഞായറാഴ്ച*
*ഇന്ത്യൻ സമയം*
*രാത്രി 8 മുതൽ 10.30 വരെയുള്ള* സാക്ഷ്യപരമ്പരയിൽ  താഴെ കൊടുക്കുന്ന Zoom ലിങ്കിലൂടെയോ / ID യിലൂടെയോ മീറ്റിംഗിൽ പ്രവേശിക്കാം.

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

Meeting ID: 892 7064 9969
Passcode:   2023

എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്

You cannot copy content of this page