News & News Plus

എ.ജി.  റിവൈവൽ പ്രയറായനിലയ്ക്കാത്ത പ്രാർത്ഥന’ഇൻസൈറ്റ് ‘ ഓൺലൈൻ കോൺഫറൻസ് ജൂലൈ 1 മുതൽ 3 വരെ

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയർ തുടർച്ചയായ ഇരുപത്തൊന്ന് മാസം പിന്നിടുന്നു.

നിലയ്ക്കാതെ നടക്കുന്ന പ്രാർത്ഥനയിൽ മാസാദ്യ സെമിനാറായി 1, 2, 3 തീയതികളിൽ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ നടക്കുന്നു. ജൂലൈ 1 മുതൽ 3 വരെ നടക്കുന്ന ‘ഇൻസൈറ്റ്’ സെമിനാർ പരമ്പരയുടെ മൂന്നാമത് സെഷനുകൾ നടക്കും. യുവപ്രഭാഷകരും വേദാധ്യാപകരുമായ പാസ്റ്റർമാരായ ബോബൻ സാമുവേൽ
(പാലോട് -തിരുവനന്തപുരം), ഷോൺ എബ്രഹാം (അണക്കര – ഇടുക്കി), ക്രിസ്റ്റഫർ വർഗീസ് (കോട്ടയം) എന്നിവർ മുഖ്യ പ്രഭാഷകരാണ്. യുവപാസ്റ്റർമാരും പ്രഭാഷകരും സംഘാടകരുമായ പാസ്റ്റർമാർ വൈശാഖ്. ആർ. തിരുവനന്തപുരം, സിബിൻ മാത്യു അങ്കമാലി, പവീൻ ജോർജ്  കൊട്ടാരക്കര എന്നിവർ അദ്ധ്യക്ഷത വഹിക്കും.

കല്ലറ എ ജി ചർച്ച് സി.എ ക്വയർ, മൂവാറ്റുപുഴ സെക്ഷൻ സി എ ക്വയർ, തിരുവല്ല സെക്ഷൻ സി എ ക്വയർ  എന്നിവർ ഗാനശുശ്രൂഷ നയിക്കും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ലോക ഉണർവിനായി സഭകളെയും വ്യക്തികളെയും ദൈവം ഉപയോഗിക്കേണ്ടതിനായി ഊന്നൽ നല്കി പ്രാർത്ഥിക്കുമ്പോൾ തന്നെ ഏതൊരു പ്രാർത്ഥനാ വിഷയങ്ങളെയും ഏറ്റെടുത്ത് മദ്ധ്യസ്ഥത വഹിച്ചു പ്രാർത്ഥിച്ചു വരുന്നു . രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു.
ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം  വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.

Zoom ID: 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ജോമോൻ കുരുവിള 6235355453, പാസ്റ്റർ ഇസഡ്.ഏബ്രഹാം 9447223957 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

You cannot copy content of this page