ഡോ.ബിൻസി ആൻ ബിജു ദൈവത്തിൻ്റെ പ്രീയ പുത്രി അത്ഭുതങ്ങളുടെ കൂട്ടുകാരി ഹൃദയം നിറയെ ദൈവസ്നേഹം
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്
ദൈവം ബിൻസിയെ അഭിഷേകത്താൽ നിറച്ചത്, അത് അത്ഭുതകരമായ ഒരു അനുഭവമായിരുന്നു. ദൈവം ബിൻസിയോട് നേരിട്ടും ദൈവദാസൻമാരിലൂടെയും സംസാരിച്ചു കൊണ്ടിരുന്ന കാലമായിരുന്നു പിന്നീട്.
ഹൈസ്കൂൾ പഠനം ഒക്കെ കഴിഞ്ഞു. പ്ലസ് ടു വിന് മികച്ച വിജയവും നേടി തുടർ പഠനത്തിനായി സ്വപ്നം കണ്ടിരിക്കുന്ന കാലം. അത്ര കണ്ട് വേഗത്തിൽ ലഭിക്കാൻ സാധ്യതയില്ലാത്ത ഒരാഗ്രഹമായിരുന്നു ബിൻസിയുടെ മനസിൽ ഉദിച്ചുയർന്നത്. അധികമാരോടും ആ ആഗ്രഹം പങ്കു വയ്ക്കാതെ പ്രാർത്ഥനാ പൂർവ്വം കാത്തിരുന്നു.
ബിൻസി അങ്ങനെയായിരുന്നു. ദൈവസന്നിധിയിൽ കാത്തിരിക്കും ദൈവം തന്നോട് സംസാരിക്കും. ബിൻസിയുടെ വിഷയങ്ങൾ മാത്രമല്ല, തന്നിലൂടെ സംഭവിക്കേണ്ടതും ചുറ്റുപാടുകളിൽ സംഭവിച്ചേക്കാവുന്നതു ഒക്കെ തന്നോട് ദൈവം പ്രീയപുത്രി എന്ന കണക്കേ സംസാരിക്കുമായിരുന്നു.
അങ്ങനെ പ്രാർത്ഥിച്ചിരിക്കെ വിളഞ്ഞു കിടക്കുന്ന ഒരു വയലും അതിനെ കൊയ്ത്തും, അത് എവിടെ നടക്കുമെന്നും ദൈവം തന്നെ കാണിച്ചു കൊടുത്തു. അത് ചൈനയിൽ സംഭവിക്കേണ്ടതായിരുന്നു.
ഒരു പതിനേഴു വയസുകാരിയോട് ചൈനയിൽ നടക്കുന്ന വിടുതലിൻ്റെ കാഴ്ചകളും അത്ഭുതങ്ങളും വരച്ചു കാട്ടി. ഇതൊക്കെ ആരോട് പറയും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ചൈനയിൽ പോയിട്ട് ചെന്നൈയിൽ പോകാൻ പോലും കഴിയാതെ നില്കുന്ന കുട്ടിയോടാണ് തന്നിലൂടെ ചൈനയിൽ നടക്കുന്ന കാര്യങ്ങൾ ദൈവം സംസാരിച്ചിരിക്കുന്നത്. പക്ഷെ, ബിൻസി ക്കു വിശ്വാസമായിരുന്നു. ദൈവത്തെ ചുരുങ്ങിയ കാലത്തിനുള്ളിൽ ആ മകൾ അത്രയ്ക്ക് അടുത്തറിഞ്ഞിരുന്നു.
ദൈവം അത്ഭുതങ്ങളുടെ താക്കോൽ ബിൻസിക്കു കൈമാറി പിന്നെ ആ മകൾ പ്രാർത്ഥനാപൂർവ്വം തുറന്ന വാതിലുകൾ അനവധി. ബാങ്ക് ലോൺ മുതൽ അത്ഭുതങ്ങൾ തുടങ്ങി. ചൈനയിൽ പഠിച്ചു. അവിടെ നടന്ന അത്ഭുതങ്ങൾ അനവധി. പ്രതിസന്ധികൾക്കു നടുവിൽ വിടുതലുകൾ നിരവധി.
പഠനത്തിൻ്റെ കാലങ്ങൾക്കിടയിൽ കൊവിഡ് വിതച്ച പ്രതിസന്ധി.മടങ്ങിയെത്തി നാളുകൾക്കിടയിൽ അപകടത്തിൽ തകർന്നുടഞ്ഞ എല്ലുകൾ, ആറു മാസം കിടക്കയിൽ കഴിയേണ്ടി വരും എന്ന് മെഡിക്കൽ സയൻസ്. അങ്ങനെ കഴിഞ്ഞാൽ കോഴ്സ് പൂർത്തിയാക്കാൻ കഴിയാതെ ഒഴിഞ്ഞ കയ്യുമായി മടങ്ങേണ്ടി വരുന്ന അവസ്ഥ.
ചെറിയ ജീവിതത്തിനുള്ളിൽ നേരിട്ട പ്രതിസന്ധികൾ അനവധി, എന്നാൽ വാഗ്ദത്തം ചെയ്തു വഴികാട്ടിയ ദൈവത്തിൻ്റെ അത്ഭുതകരങ്ങളുടെ പ്രവൃത്തികൾ നാം അറിയേണ്ടതാണ്.
ദൈവത്തിൻ്റെ ആ മകൾ ഡോ.ബിൻസിയായിട്ടാണ് ചൈനയിൽ നിന്നും മടങ്ങി വന്നത്. ദൈവം തൊട്ടതിൻ്റെയും ദൈവത്തെ തൊട്ടതിൻ്റെയും അത്ഭുതങ്ങൾ നേരിട്ട് പങ്കുവയ്ക്കുന്ന ഈ അനുഗ്രഹീത നിമിഷങ്ങൾ നേരിട്ടു കേൾക്കുവാൻ ദൈവ പ്രവൃത്തികൾ അറിയുവാൻ ഈ ഞായറാഴ്ച രാത്രി 8 മുതൽ 10.15 വരെയുള്ള ‘ഹൃദയസ്പർശം’ സാക്ഷ്യപരമ്പരയിൽ എത്തുക. മക്കളുമായി വരിക. യുവാക്കളെയും ക്ഷണിക്കുക. ഈ അനുഭവം നമ്മെയും നമ്മുടെ കുടുംബങ്ങളിലും അത്ഭുതങ്ങളിലേക്കു വഴി തുറക്കും ദൈവം ഭവനങ്ങളിൽ വിടുതലുകൾ പകരും. മീറ്റിംഗ് ഐ.ഡി / പാസ്കോഡ് ശ്രദ്ധിക്കുക
MEETING ID: 89270649969
Passcode: 2023
എഴുത്ത്: ഷാജൻ ജോൺ ഇടയ്ക്കാട്