ഡോ.മനിത എന്ന അമ്മയുടെ വേറിട്ട വഴികൾ പകരുന്ന തണലിൽ വളരുന്നവർ
ഡോ.സുധാകറിൻ്റെ ഭാര്യ
ഡോ.മനിതാ നായരുടെ സാക്ഷ്യം
ഞായറാഴ്ച രാത്രി 8 ന്

മനുഷ്യശരീരത്തിൽ അധികമായി വളരുന്ന കോശങ്ങളും മറ്റും നീക്കം ചെയ്യുന്നതിനും അതിൻ്റെ അപായ സൂചനകൾ തിരിച്ചറിഞ്ഞ് പ്രതിവിധികൾ കണ്ടെത്തുന്നതിനും ഒക്കെ ശ്രമിക്കുന്ന ഒരു ശാസ്ത്രജ്ഞയാണ് ഡോ.മനിതാ നായർ. എന്നാൽ അതിനേക്കാൾ പ്രാധാന്യത്തോടെ ഡോ.മനിത ഏർപ്പെടുന്ന ഒരു മേഖല ഇപ്പോഴുണ്ട്, അത് പ്രത്യാശ ഇല്ലാതെ ജീവിക്കുന്ന മനുഷ്യരുടെ മനസിൽ പ്രത്യാശയുടെ വിത്തുപാകി വളരുവാൻ വഴിയൊരുക്കുന്ന പ്രവർത്തനമാണ്. അതിനുള്ള മരുന്ന് ചില വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ പാർക്കുമ്പോഴാണ് യേശുക്രിസ്തു മുഖാന്തിരം മനിതയ്ക്ക് ലഭിച്ചത്.
ഡോ. മനിത ചങ്ങനാശേരിയിലെ ഒരു പുരാതന അക്രൈസ്തവ കുടുംബത്തിലാണ് പിറന്നത്. പല വിധ പ്രശ്നങ്ങൾ കണ്ടു വളർന്ന തൻ്റെ ജീവിതത്തിൽ ഒട്ടനവധി പിരിമുറുക്കങ്ങൾ ഉണ്ടായിരുന്നു, അവയ്ക്കിടയിലും എങ്ങനെയോ നന്നായി പഠനം തുടർന്നു. സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ താൻ പി.എച്ച്.ഡി ഗവേഷണത്തിനായി തിരുവനന്തപുരം ശ്രീ ചിത്രയിൽ എത്തി. പി.എച്ച്.ഡി നേടിയ ഡോ.മനിത പോസ്റ്റ് ഡോക്ടറൽ പഠനത്തിനായി അമേരിക്കയിലെത്തി.
ഇന്ത്യയിലായിരിക്കുമ്പോൾ പഠനത്തിലും ഗവേഷണത്തിലും മികവ് പുലർത്തിയ ഡോ.മനിതയ്ക്ക് അമേരിക്കയിൽ തുടരുവാൻ ഉള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. എന്നിട്ടും താൻ ഇന്ത്യയിലേക്ക് മടങ്ങി. കേരളത്തിൽ കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്നു. പാർട് ടൈമായി ജോലി ചെയ്യുന്നുണ്ടെങ്കിലും അതും പൂർണമായി വിടുവാനുള്ള തയ്യാറെടുപ്പിലാണ്.
എന്താണ് ഡോ.മനിതയ്ക്ക് പറ്റിയത്? എന്തുകൊണ്ടാണ് അമേരിക്ക ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയത്? യേശുവിൻ്റെ വഴിയിലൂടെ നടക്കുവാൻ ഇഷ്ടപ്പെടുന്ന മനിത ഇപ്പോൾ സഞ്ചരിക്കുന്ന വഴികൾ ഏതൊക്കെ? ഡോ.മനിതയിൽ നിന്നും അറിയുവാനും പഠിക്കുവാനുമുണ്ട് ഏറെ.
കൊച്ചിയിൽ അതിഥി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന ഡോ.സുധാകറിൻ്റെ ഭാര്യയാണ് ഡോ.മനിത. അവർ ഒന്നിച്ചാണ് അമർസാഥ് എന്ന സംഘടന ആരംഭിച്ച് പ്രവർത്തനങ്ങൾ നയിക്കുന്നത്. വേറിട്ട വഴിയും വ്യത്യസ്തമായ പ്രവർത്തനങ്ങളും അമർസാഥിൻ്റെ പ്രത്യേകതകളാണ്.
നമ്മുടെ ഒക്കെ കണ്ണു തുറപ്പിക്കുന്ന വേറിട്ടൊരനുഭവമായിരിക്കും ഡോ.മനിതയുടെ ജീവിതാനുഭവങ്ങൾ ശ്രവിക്കുന്നത്.
മറക്കാതെ, ഈ ഞായറാഴ്ച ജൂലൈ 20 ന് വൈകിട്ട് എട്ടിന് ഇതിനൊപ്പമുള്ള ലിങ്കിലൂടെ സൂം മീറ്റിംഗിൽ എത്തുക.
ഒറ്റയ്ക്ക് വന്നാൽ പോര…..!
പിന്നെയോ….
സ്നേഹിതർ, ബന്ധുക്കൾ, സഭാംഗങ്ങൾ തുടങ്ങിയവരെ ക്ഷണിക്കുക
ദർശനവും നിയോഗവുമുണ്ടായിട്ടും ഒരു ചുവടു പോലും വയ്ക്കുവാൻ കഴിയാതെ പകച്ചു നില്ക്കുന്നവർ…….
ജീവിതത്തിൽ പല തരം പ്രശ്നങ്ങളിൽ വലഞ്ഞു ജീവിക്കുന്നവർ….
എങ്ങനെ പുതിയൊരു പ്രവർത്തനത്തിന് തുടക്കം കുറിക്കണമെന്നാഗ്രഹിക്കുന്നവർ…
അവരെയൊക്കെ ഈ കുറിപ്പ് വ്യക്തിപരമായി
അയച്ചു നല്കി മീറ്റിംഗിൽ ജോയിൻ ചെയ്യുവാൻ ക്ഷണിക്കുക……
ലിങ്ക് /iD – പാസ്കോഡ് ശ്രദ്ധിക്കുക.
മീറ്റിംഗ് ലിങ്ക്:
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
MEETING ID: 89270649969
Passcode: 2023
എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്