ഹൃദയസ്പർശം സാക്ഷ്യപരമ്പര നൂറിൻ്റെ നിറവിൽ

_നിലയ്ക്കാത്ത പ്രാർത്ഥനയിൽ_
ഷാജൻ ജോൺ ഇടയ്ക്കാട് ആരംഭിച്ച ഹൃദയസ്പർശം സാക്ഷ്യപരമ്പര ഇന്ന് തുടർച്ചയായ നൂറാമത് ആഴ്ച പിന്നിടുന്നു.എല്ലാ ഞായറാഴ്ചയും ഇന്ത്യൻ സമയം രാത്രി 8 മുതൽ 10.30 വരെയാണ് Zoom പ്ലാറ്റ്ഫോമിൽ മീറ്റിംഗ് നടക്കുന്നത്.
മിഷൻ പ്രവർത്തനങ്ങളിൽ ഒപ്പം നില്കുവാനും മിഷണറിമാരെ ചേർത്തു പിടിക്കുവാനും ഊന്നൽ നല്കുന്ന സാക്ഷ്യപരമ്പരയിൽ ആഴ്ചതോറും രണ്ട് പേരുടെ അനുഭവ സാക്ഷ്യവും ആരാധനയും ക്രമീകരിച്ചിട്ടുണ്ട്. നൂറ് കണക്കിന് ഡിവൈസുകളിൽ നിന്നും ജോയിൻ ചെയ്യുന്ന മിഷൻ സ്നേഹികൾ നിരന്തരം പ്രാർത്ഥനയിലും പ്രാർത്ഥനയ്ക്കപ്പുറം പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതും ഹൃദയസ്പർശത്തിൻ്റെ പ്രത്യേകതയാണ്.
ദൈവീക ദർശനവും വിളിയും തെരഞ്ഞെടുപ്പും അംഗീകരിച്ച് ദീർഘ വർഷങ്ങൾക്കു മുൻപ് ഉൾഗ്രാമങ്ങളിലും മറ്റും പ്രവർത്തനങ്ങൾക്കായി പോയ മിഷണറിമാരെ മാതൃസമൂഹത്തിൻ്റെ ശ്രദ്ധയിലെത്തിക്കുന്നതും ഹൃദയസ്പർശത്തിൻ്റെ പ്രത്യേകതയാണ്. വേറിട്ട നിലകളിൽ നടത്തുന്ന പ്രവർത്തനങ്ങൾ, പ്രതിസന്ധികളെ അതിജീവിച്ചുള്ള പ്രവർത്തനങ്ങൾ, വ്യത്യസ്തവും നൂതനവുമായ ശൈലിയിലുള്ള പ്രവർത്തനങ്ങൾ ഒക്കെ നടത്തുന്നവരെ അവതരിപ്പിക്കുന്നതും തുടക്കക്കാർക്കും സാധ്യതകൾ തേടുന്നവർക്കും പ്രചോദനമാകുന്നതാണ്.
പലരുടെയും ജീവിതത്തിൽ തക്ക സമയത്തുള്ള ദൈവീക ഇടപെടൽ അത്ഭുതത്തോടെയാണ് ഓരോരുത്തരും കേട്ടിരിക്കുന്നത്, അത് പലരുടെയും ജീവിതത്തിന് പുതുക്കവും പ്രതീക്ഷകളും നല്കുന്നതാണ്.
നൂറ് മീറ്റിംഗുകൾ പിന്നിടുമ്പോൾ ഇരുനൂറിലധികം പേരുടെ സാക്ഷ്യങ്ങൾക്ക് മീറ്റിംഗ് വേദിയായി. മീറ്റിംഗിൻ്റെ തുടർച്ച എന്ന നിലയിൽ 2025 മെയ് 6 മുതൽ 8 വരെ 250 ലധികം പേർ പങ്കെടുത്ത ‘ഹോൾഡിംഗ് ദി റോപ് ‘ മിഷൻ കോൺഫറൻസ് നടത്തി. ഹൃദയസ്പർശത്തിൽ പങ്കെടുത്ത മിഷൻ സ്നേഹികൾ നൂറിലധികം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം ഉൾപ്പെടെ വസ്ത്ര വിതരണം,തയ്യൽ സ്കൂൾ, സ്കൂട്ടർ & സൈക്കിൾ വിതരണം, ഉന്നത വിദ്യാഭ്യാസ സഹായം തുടങ്ങിയവ നേരിട്ടു നല്കുന്ന പ്രവർത്തനം ‘ Make a difference’ എന്ന പേരിൽ നടത്തി വരുന്നു.
ഹൃദയസ്പർശം സാക്ഷ്യപരമ്പര മിഷൻ കുടുംബം എന്ന നിലയിൽ നിരവധി മിഷൻ സ്നേഹികൾ ഒന്നിച്ചു മുന്നേറുന്ന ഓൺലൈൻ മീറ്റിംഗാണ്. സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഇടമായ ഹൃദയസ്പർശം പങ്കെടുക്കുന്ന ഓരോരുത്തരുടെയും മനസിന് നല്കുന്ന തണുപ്പും ദർശനങ്ങൾക്കു നല്കുന്ന കരുത്തും ശ്രദ്ധേയമാണ്.
ഷാജൻ ജോൺ ഇടയ്ക്കാടിൻ്റെ ദർശനവും അവതരണവും ഹൃദയസ്പർശത്തെ വ്യത്യസ്തവും സജീവവുമാക്കി മിഷൻ പ്രവർത്തനങ്ങൾക്ക് വേറിട്ട വഴികളും വ്യത്യസ്തമായ ശൈലികളും രൂപപ്പെടുത്തി മുന്നേറുന്നു.
നൂറാമത് മീറ്റിംഗിൽ സിക്കിമിൽ നിന്നും പാസ്റ്റർ ജോസ് മോസസ് മരിയയും ഡൽഹിയിൽ നിന്നും പാസ്റ്റർ ഐസക് വി.ജോണും സാക്ഷ്യം പ്രസ്താവിക്കും. ഗുജറാത്തിൽ നിന്നും സുമൻ എം.നെഗി ഗാനശുശ്രൂഷ നയിക്കും. രാത്രി 8 മുതൽ Zoom ൽ നടക്കുന്ന മീറ്റിംഗിൽ ഇതിനൊപ്പമുള്ള ലിങ്കിലൂടെ പ്രവേശിക്കാം.
ലിങ്ക് :
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
Meeting ID: 892 7064 9969
Passcode: 2023
