Unique Stories

വിറകുകമ്പു പോലെ വെട്ടിത്തകർത്തിട്ട ശരീരത്തിനു പിന്നീടു സംഭവിച്ചത് പാസ്റ്റർ കെ.ആർ.മനോജിൻ്റെ ചലനാത്മകമായ ജീവിതാനുഭവങ്ങൾ

പാസ്റ്റർ കെ.ആർ. മനോജിനെക്കുറിച്ച്
പറഞ്ഞു തുടങ്ങേണ്ടതെവിടെയാണെന്ന ആശയക്കുഴപ്പത്തിലാണ് ഞാൻ.
ചെറിയൊരു ജീവിതത്തിൽ അനുഭവിച്ച ഒരുപാട് വലിയ കാര്യങ്ങൾ ഉണ്ട്. ഒന്നും രണ്ടുമല്ല പലവട്ടം വ്യത്യസ്ത കാരണങ്ങളാൽ ആക്രമിക്കപ്പെട്ടു. മരിച്ചു എന്ന് എല്ലാവരും കരുതി. രോഗങ്ങൾ കീഴ്‌പ്പെടുത്തി തളർത്തിയിടുമെന്നായി അടുത്ത ചിന്ത. കുടുംബത്തിൽ മാരകരോഗങ്ങളുടെ കുത്തൊഴുക്കിൽ എല്ലാവരും തകരുമെന്നു തോന്നി. പ്രശ്നങ്ങൾ കൺമുമ്പിൽ കൂമ്പാരം കൂട്ടി. അതിനെ ഓരോന്നിനെയും പാസ്റ്റർ മനോജ് മറികടന്നതെങ്ങനെ?

ജനിച്ചത് ക്രൈസ്തവ പശ്ചാത്തലത്തിലായിരുന്നെങ്കിലും. ബാല്യകാലത്തു തന്നെ ആരും ചിന്തിക്കാത്ത കൂട്ടുകെട്ടിൻ്റെ ഭാഗവും വളർച്ചയുടെ ഘട്ടങ്ങളിൽ അവരുടെ മുന്നണിപ്പോരാളിയുമായി. ആ കാലത്തെ തൻ്റെ പ്രവർത്തനങ്ങൾ കേട്ടാൽ നാം മൂക്കത്ത് വിരൽ വച്ച് അത്ഭുതത്തോടെ നിൽക്കും.
തനിക്കും തൻ്റെ വിശ്വാസത്തിനും ഇഷ്ടമില്ലാത്തവരെ മുടിച്ചു കളയുവാൻ ഏതറ്റം വരെയും പോകുമായിരുന്നു.
സുവിശേഷകരെയും എതിർ പാർട്ടിക്കാരെയും തല്ലുന്നതിനും വെട്ടിവീഴ്ത്തുന്നതിനും യാതൊരു ദയയുമില്ലായിരുന്നു. അഹങ്കാരത്തിനു കൈയ്യും കാലും വച്ചവൻ എന്നു നാട്ടുകാരും ഇവൻ ഞങ്ങളുടെ കുടുംബത്തിൽ പിറക്കാതിരുന്നെങ്കിൽ എന്നു വീട്ടുകാരും പറയുമായിരുന്നു.

ഒരുനാൾ എതിരാളികൾ ചിലർ മനോജിനെ വിറകു വെട്ടിയിടുന്നതു പോലെ വെട്ടിത്താഴെയിട്ടു. അകത്തിരിക്കേണ്ട അവയവങ്ങൾ പലതും പുറത്തായി. മുറിവിൽ മണ്ണുവാരി നിറച്ചു അരിശം തീർത്തു. ഇനി ജീവിച്ചിരിക്കണ്ട എന്ന് തന്നെ അവർ ആഗ്രഹിച്ചു. മരണം ഉറപ്പാക്കിയെന്നു രാത്രിയിൽ പ്രചരിച്ചു. ഹോസ്പിറ്റലിൽ ജീവച്ഛവം പോലെ മൂന്നു നാൾ ഒടുവിൽ കണ്ണു തുറന്നു.

മനോജിനു വേണ്ടി കണ്ണീരൊഴുക്കി പ്രാർത്ഥിക്കുന്ന ഒരമ്മയും അമ്മയുടെ സഭയും ഉണ്ടായിരുന്നു. അവരുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയുടെ ഫലമായി കണ്ണു തുറന്ന മനോജിൻ്റെ കാഴ്ചപ്പാട് മാറി. പൌലോസിൻ്റെ മാറ്റം പോലെ ഒരു മലക്കം മറിച്ചിൽ സംഭവിച്ചു.

പിന്നീട് വേദ വിദ്യാർത്ഥിയായി.
പഠനകാലയളവിൽ ഔട്ട് റീച്ച് വർക്കിൽ ഏർപ്പെട്ടുവരവെ തനിക്ക് തിരിച്ചടി കിട്ടി. പണ്ട് ആർക്കു വേണ്ടി അടിക്കാനും കൊല്ലാനും പോയിരുന്നുവോ അവർ സംഘം ചേർന്നു തിരിച്ചടിച്ചു. തന്നെയും സംഘത്തെയും തല്ലി ഒരു പരുവമാക്കി.

കോളേജ് പഠനം തുടർന്നു.
ഗ്രാഡ്വേഷൻ ഒക്കെ കഴിഞ്ഞു. കുടുംബസ്ഥനായി കേരളത്തിൽ പ്രവർത്തനം തുടരവെ ഉത്തരഭാരതത്തിൽ പോകുവാൻ വല്ലാത്തൊരു നിയോഗം. അവർ ഇരുവരും കൂടിയാലോചിച്ചു. ആലോചിക്കുവാനോ ഉപദേശിക്കുവാനോ മറ്റാരും ഇല്ല.

നിയോഗം ലഭിച്ചു, ഇനി ഇറങ്ങുക തന്നെ.
പക്ഷെ എങ്ങനെ പോകും, കയ്യിൽ കാൽ കാശില്ല. ഭാര്യ, മക്കൾ എല്ലാവരുടെയും കാര്യങ്ങൾ നടക്കണം. ഉത്തരേന്ത്യയെക്കുറിച്ച് കാര്യമായ ധാരണയുമില്ല.
ഉള്ളം എരിയുകയാണ്.
മുൻപിൻ നോക്കിയില്ല.
വീട് മൂന്നര ലക്ഷം രൂപയ്ക്ക് പണയം വച്ചു കിട്ടിയ കാശുമായി യു.പി.യിലെ ത്സാൻസിയിലെത്തി.

പിന്നെന്താണവിടെ നടന്നത്?
എന്തെങ്കിലും ചെയ്യുവാൻ കഴിഞ്ഞോ?
താമസിക്കാൻ വീടും പ്രവർത്തിക്കുവാൻ ഇടവും കിട്ടിയോ?
പ്രവർത്തനങ്ങൾക്ക് എതിർപ്പുണ്ടായോ?
അടിയും ഇടിയും അവിടെയും കിട്ടിയോ?

ഒരുപാട് ചോദ്യങ്ങൾ, അല്ലേ.
ആ ദൈവദാസൻ ഇന്നും അവിടെയുണ്ട്.
തീച്ചൂളയിലൂടെ നടക്കേണ്ടി വന്നു, പെരുവെള്ളങ്ങൾ തലയ്ക്കു മീതെ എത്തുമെന്നുമായി. എന്നിട്ടോ?

നാം അറിയേണ്ട ഒരു പാട് കാര്യങ്ങൾ ഉണ്ട്. അനുഗ്രഹീതമായ ഈ കുടുംബത്തെ ദൈവം ചേർത്തുപിടിച്ചതിൻ്റെ നേരനുഭവങ്ങൾ. പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും സുവിശേഷവ്യാപനത്തിനു അനുകൂലസാഹചര്യമാക്കിയ സംഭവങ്ങൾ.

You cannot copy content of this page