മരണത്തിൻ്റെ താഴ് വാരങ്ങളിലൂടെയുള്ള യാത്രകൾ; ദൈവത്തിൻ്റെ കരം ചേർത്തണച്ച നിമിഷങ്ങൾ; വിസ്മയകരമായ അനുഭവങ്ങളിലൂടെ പാസ്റ്റർ ബിജീഷ് ദൈവത്തിൻ്റെ വഴികളിലൂടെ നടക്കുന്നു

മരണവഴിയിലൂടെയുള്ള യാത്രകൾ ബിജീഷിൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്നു. ജീവിതയാത്ര ഇടുക്കിയിലെ രാജാക്കാട് നിന്നും യു.പി യിലെ ലക്നൗവിലെത്തി നിൽക്കുമ്പോൾ ബിജീഷിന് പാടുവാൻ കഴിയുന്നത് ‘നന്ദിയാൽ നിറയുന്നു എന്നന്തരംഗം’ ഉൾപ്പെടെയുള്ള സ്തോത്രഗാനങ്ങളാണ്.
രണ്ടായിരത്തി പതിനാറ് ഏപ്രിൽ മാസത്തിലെ ഒരു രാത്രി പാസ്റ്റർ ബിജീഷ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ NICU വിൻ്റെ മുന്നിലും ഭാര്യ സൗമ്യ മെഡിക്കൽ വാർഡിലും നെഞ്ചു പൊട്ടി കരഞ്ഞു കൊട്ടിരിക്കുകയായിരുന്നു.അവർക്ക് ദൈവം ആദ്യമായി നല്കിയ മകൾ മരണത്തിനും ജീവനുമിടയിലൂടെ കടന്നു പോകുകയായിരുന്നു. ജനിച്ച് 10 ദിവസം മാത്രമായ കുഞ്ഞ് മഞ്ഞപ്പിത്തം പിടിപെട്ടാണ് മരണത്തിൻ്റെ വക്കിലെത്തിയത്.
കയംകുളത്തുള്ള ആശുപത്രിയിൽ നിന്നും മാവേലിക്കരയ്ക്കും അവിടെ നിന്നും തള്ളിയതിനാൽ വണ്ടാനം സർക്കാർ മെഡിക്കൽ കോളേജിലും കുഞ്ഞിനെ എത്തിച്ചു.കുഞ്ഞ് ജീവിച്ചിരിക്കില്ലെന്നു ഡോക്ടർമാർ പറഞ്ഞതിനാൽ ബന്ധുക്കൾ ധാരാളം പേർ ആശുപത്രിയിലെത്തിയിരുന്നു.

ബിജീഷും സൗമ്യയും ആശുപത്രി മുറിയിൽ മുഴങ്കാൽ മടക്കി. ദൈവസന്നിധിയിൽ പുനരർപ്പണം നടത്തി. വേദപഠന കാലത്ത് ഉത്തര ഭാരതത്തിൽ അവധിക്കാല ഔട്ട് റീച്ച് പ്രോഗ്രാമിനെത്തിയിരുന്ന ബിനീഷ് ഉത്തര ഭാരതത്തിൽ തുടരുവാൻ തീരുമാനിച്ചിരുന്നു. ആ തീരുമാനത്തിന് അടിവരയിട്ട് പ്രാർത്ഥിച്ചാണ് ആശുപത്രി മുറിയിൽ വച്ച് പുനരർപ്പണം നടത്തിയത്.
നാല് ദിവസങ്ങൾക്കകം ആരോഗ്യമുള്ള കുഞ്ഞുമായി പാസ്റ്റർ ബിജീഷും സൗമ്യയും ഭവനത്തിലെത്തി. തങ്ങളുടെ ജീവിതത്തിൻ്റെ പുതിയൊരദ്യായത്തിന് ആ സംഭവം തുടക്കമായി.
ജീവിതത്തിൽ ഒരു പാട് മരണമുഖങ്ങളിലൂടെ ആ കുടുംബം ഇതിനോടകം നടന്നു നീങ്ങിയിട്ടുണ്ട്. മരണത്തിൻ്റെ ഉൾക്കയത്തിലേക്ക് ആഴ്ന്നിറങ്ങിയ ഇടങ്ങളിലൊക്കെ സ്വർഗത്തിലെ കരം തക്ക സമയത്ത് താഴ്ന്നിറങ്ങിയതും ചേർത്തണച്ചതും ബിജീഷിനു മറക്കാൻ കഴിയാത്ത ഓർമ്മകളാണ്.
ഉത്തരഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന പാസ്റ്റർ ബിജീഷ് ചില വർഷങ്ങളായി ലക്നൗ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. ഇക്കാലങ്ങളിലൊക്കെ സ്വർഗം കിളിവാതിൽ തുറന്നും അത്ഭുതങ്ങൾ ചെയ്തും വിസ്മയകരമായ അനുഭവങ്ങളിലൂടെ നടത്തിയ വഴികൾ പറയുവാൻ പാസ്റ്റർ ബിജീഷ് വിൻസെൻ്റ് നമ്മൾക്കൊപ്പം ഒക്ടോബർ 26 ന് ഒത്തു ചേരുന്നു.വൈകിട്ട് 8 ന് തുടങ്ങുന്ന ഹൃദയസ്പർശം സാക്ഷ്യപരമ്പരയിൽ 8.35 മുതൽ 9.15 വരെ തൻ്റെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു.
ഈ അനുഭവങ്ങൾ നാം കേൾക്കണം. മറ്റ് ആത്മീയ സ്നേഹിതരെയും സഭാംഗങ്ങളെയും കൂടി ക്ഷണിക്കണം.
വ്യക്തിപരമായി ഈ കുറിപ്പ് അയച്ചു കൊടുത്ത്, ക്ഷണിക്കണം.
മറക്കരുത്, ഈ ഞായറാഴ്ച
(ഒക്ടോബർ 26) ഇന്ത്യൻ സമയം രാത്രി 8 മുതൽ 10.30 വരെ താഴെ കൊടുക്കുന്ന Zoom ലിങ്കിലൂടെയോ / ID യിലൂടെയോ മീറ്റിംഗിൽ പ്രവേശിക്കാം.
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
Meeting ID: 892 7064 9969
Passcode: 2023
എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്
