ദൈവം റബ്ബറിൻ്റെ വില വലിച്ചു നീട്ടി പാസ്റ്റർ ഷാബു വിൻ്റെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്തു തുടങ്ങി; വിശ്വാസ യാത്രയിൽ ഗോണ്ടായിൽ കാൽ നൂറ്റാണ്ട് പിന്നിടുന്ന പാസ്റ്റർ ഷാബു ഐപ്പിൻ്റെ കഥ വിസ്മയകരം തന്നെ
ജീസസ് മിഷൻ്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ് ഫെയ്ത് മിഷൻ. വിശ്വാസത്താൽ ദൗത്യരംഗത്തു നില്ക്കുക. കോട്ടയം പാമ്പാടിക്കാരൻ പാസ്റ്റർ ഷാബു ഐപ്പ് ഫെയ്ത്ത് മിഷനുമായി ഉത്തർ പ്രദേശിൽ ഗോണ്ട ജില്ലയിൽ ജീവിതം ആരംഭിച്ചിട്ട് ഇത് സിൽവർ ജൂബിലി വർഷമാണ്.
മറ്റൊരു വേർപെട്ട സുവിശേഷകനും ഗോണ്ടയ്ക്കു വേണ്ടി ഇടുവിൽ നില്ക്കുവാനില്ലാത്ത കാലത്ത് രണ്ട് പ്രധാന ദൗത്യവുമായി പാസ്റ്റർ ഷാബുവിനെ ദൈവം ഗോണ്ടയ്ക്കയച്ചത്. ഇന്ത്യയുടെ ഉണർവിനായി പ്രാർത്ഥിക്കുവാനും വിശുദ്ധ ജീവിതം സൂക്ഷിക്കുന്നതിനായി ഇടുവിൽ നില്ക്കുവാനുമാണ് ഇന്ത്യയുടെ ഒരു സ്ട്രാറ്റജിക്കൽ പോയിൻ്റിൽ കാൽ നൂറ്റാണ്ടായി അദ്ദേഹത്തെയും കുടുംബത്തെയും നിർത്തിയിരിക്കുന്നത്.
പാമ്പാടിയിൽ നിന്നും യു പി യിലേക്കു പോവുക അത്ര ലളിതമായിരുന്നില്ല. നിയോഗം ലഭിക്കുമ്പോൾ കുടുംബത്തിൽ ധാരാളം കടമുണ്ടായിരുന്നു. പോളിടെക്നിക്കിനു ശേഷം മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്നും വേദവിദ്യാഭ്യാസം പൂർത്തിയാക്കിയ പാസ്റ്റർ ഷാബു വിന് സൗദിയിൽ നിന്നും ക്ഷണം കിട്ടി. ജോലിയും ചെയ്യാം പാസ്റ്ററുമാകാം. ആ കാലത്ത് സൗദിയിൽ പാട്ടും പ്രാർത്ഥനയും അത്ര ലളിതമായി നടത്തുവാൻ കഴിയാത്തതിനാൽ, ബൈബിൾ കോളേജിൽ പഠിച്ച ഒരാളിനെ കിട്ടുന്നത് നന്നായിരുന്നു എന്ന് അവിടെയുള്ളവർ ചിന്തിച്ചു നാട്ടിലും ഗൾഫിലുമായി ധാരാളം പേർ പ്രോത്സാഹിപ്പിച്ചു.
പക്ഷെ, ദർശനത്തിലൂടെ പാസ്റ്റർ ഷാബുവിന് ദൈവം നല്കിയിരിക്കുന്നത് ഗോണ്ടയാണ് ഗൾഫ് അല്ല, അതു കൊണ്ട് തന്നെ എല്ലാ സമ്മർദ്ദങ്ങൾക്കുമപ്പുറം ദൈവശബ്ദത്തിനു തന്നെ തന്നെ വിധേയമാക്കി. പക്ഷെ ഒരു പ്രശ്നം വല്ലാത്തൊരലട്ടലായി തന്നെ പിന്തുടർന്നു.കട ഭാരത്താൽ വലയുന്ന കുടുംബത്തിൻ്റെ വിഷമ സന്ധിക്കു നടുവിൽ ഉത്തരേന്ത്യയിലേക്ക് യാത്രയാവുന്നതിൻ്റെ പ്രയാസം ദൈവത്തിലർപ്പിച്ചു. വിശ്വാസിയുടെ നെഞ്ചിടിപ്പ് കണ്ട ദൈവം റബ്ബറിൻ്റെ വില അസാധാരണമായി വർദ്ധിപ്പിച്ചു. എല്ലാ കടങ്ങളും ഒന്നൊന്നായി വീട്ടിയിട്ടാണ് തൻ്റെ മകനെ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് വണ്ടി കയറ്റിയത്.

സുവിശേഷ സംഘടനകൾ കാലങ്ങൾ പ്രവർത്തിച്ചിട്ടും റിസൾട്ടൊന്നും കാണാത്തതിനാൽ പൂട്ടിക്കെട്ടി പോകുന്നിടത്തേക്കാണ് പാസ്റ്റർ ഷാബുവിനെ കർത്താവ് പൂട്ട് തുറന്ന് ഇറക്കി വിട്ടത്. സൈക്കിൾ വാഹനത്തിൽ ദിനംപ്രതി മൈലുകൾ ചവിട്ടി പ്രാർത്ഥിച്ചു തുടങ്ങിയ ശുശ്രൂഷയിൽ ദൈവം പ്രസാദിച്ചു. ഏറെ കടുപ്പമേറിയ മണ്ണിനെ ഇളക്കി മറിക്കുവാനുള്ള ശ്രമം തുടരുന്നു. പ്രാർത്ഥനയുടെ മഴയിൽ ഇന്ന് ഗോണ്ട കുതിർന്നു കിടക്കുകയാണ്.വിത്തുകൾ ധാരാളം വിതറിയിട്ടുണ്ട്.
ഗോണ്ടയുടെ 15 കിലോമീറ്റർ ചുറ്റളവിൽ ഒറ്റ ഗ്രാമം പോലും വിടാതെ സുവിശേഷമെത്തിക്കുവാൻ ഈ 25 വർഷം കൊണ്ട് പാസ്റ്റർ ഷാബുവിനും കുടുംബത്തിനും കഴിഞ്ഞു.
ഉത്തരേന്ത്യയിൽ നേരിടേണ്ട കഷ്ടതകൾ എല്ലാം തന്നെയും വിടാതെ പിന്തുടർന്നിട്ടുണ്ട്. അരിയും ആട്ടയും തീരുകയും ഗ്യാസ് സിലിണ്ടർ റിഫിൽ ചെയ്യുന്നത് കൂലംകഷമായി ചിന്തിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. ചൂട് കാലത്ത് പോലും 12 മണിക്കൂർ പവർകട്ടും ആശങ്കപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അത്ഭുതങ്ങളുടെ ദൈവം ഓരോ നിർണായക സമയത്തും തീർത്ത വിസ്മയങ്ങൾ അനവരതമാണ്. ട്രെയിനിൽ ടിക്കറ്റും കുട്ടികളുടെ പഠനവും വാടക വിഷയങ്ങളും മുതൽ പട്ടിണിക്കിടാതെ നടത്തിയതും പറഞ്ഞാൽ തീരില്ല.
ഇന്നും ഗോണ്ട ജില്ലയിൽ 4 പെന്തെക്കോസ്ത് പ്രവർത്തനങ്ങളെയുള്ളൂ. കാൽ നൂറ്റാണ്ട് കൂടിരുന്ന് പ്രാർത്ഥിക്കാൻ മറ്റൊരു മലയാളി കുടുംബം പോലുമില്ലാത്ത ഗോണ്ടയിൽ ദൈവം പാസ്റ്റർ ഷാബുവിനെയും കുടുംബത്തെയും നടത്തിയ വഴികൾ നാം അറിയുന്നത് നമ്മുടെ വിശ്വാസവും മിഷൻ ദർശനവും വർദ്ധിപ്പിക്കും. ദൈവം ഭാരതത്തിൽ ചെയ്യുന്ന അത്ഭുതങ്ങൾ നമ്മളുടെ പ്രയാണത്തിന് കരുത്ത് പകരും. ആയതിനാൽ പാസ്റ്റർ ഷാബു ഐപ്പിൻ്റെ അനുഭവങ്ങൾ നാം കേൾക്കണം.
തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ ഉള്ള പാസ്റ്റർ ഷാബു ഐപ്പ് 2025 ഒക്ടോബർ 19 ഞായർ വൈകിട്ട് 8 ന് തുടങ്ങുന്ന ഹൃദയസ്പർശം സാക്ഷ്യപരമ്പരയിൽ നമ്മൾക്കൊപ്പം ചേരുന്നു. രാത്രി 9.30 മുതൽ 10.15 വരെ തൻ്റെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു.
ഈ അനുഭവങ്ങൾ നാം കേൾക്കണം. മറ്റ് ആത്മീയ സ്നേഹിതരെയും സഭാംഗങ്ങളെയും കൂടി ക്ഷണിക്കണം.
വ്യക്തിപരമായി ഈ കുറിപ്പ് അയച്ചു കൊടുത്ത്, ക്ഷണിക്കണം.
മറക്കരുത്, ഈ ഞായറാഴ്ച
(ഒക്ടോബർ 19 ) ഇന്ത്യൻ സമയം രാത്രി 8 മുതൽ 10.30 വരെ താഴെ കൊടുക്കുന്ന Zoom ലിങ്കിലൂടെയോ / ID യിലൂടെയോ മീറ്റിംഗിൽ പ്രവേശിക്കാം.
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
Meeting ID: 892 7064 9969
Passcode: 2023
എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്
