Sunday, November 23, 2025
Latest:
Unique Stories

ഒഢീഷയിൽ മിഷണറിയുടെ മകനായി ജനിച്ചു; ഒഢീഷയിൽ മിഷണറിയായി ജീവിക്കുന്ന പാസ്റ്റർ ജോസ് തോമസിൻ്റെ അപൂർവ്വ അനുഭവങ്ങൾ

പാസ്റ്റർ തോമസ് കുട്ടി ഡാനിയേൽ മുംബയിൽ വലിയ പ്രയാസങ്ങൾ ഒന്നുമില്ലാതെ സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു.അങ്ങനെയിരിക്കെ ദൈവം തന്നോട് ഒഢീഷയിലെ സാമ്പൽപൂർ മേഖലയിലേക്ക് പോകുവാൻ നിയോഗം നല്കി. മുംബൈ അല്ല സാമ്പൽപൂർ.മെട്രോ സിറ്റിയിൽ നിന്നും കുഗ്രാമത്തിലേക്ക്, വിപുലമായ സൌകര്യങ്ങളിൽ നിന്നും പരിമിതികളിലേക്ക്, കൂട്ടുപ്രവർർത്തകരുടെ വലയത്തിൽ നിന്നും ഏകാന്തതയിലേക്ക്.

അര നൂറ്റാണ്ട് മുമ്പാണ്. 1974 ൽ സാമ്പൽപൂരിൽ എത്തുമ്പോൾ അവിടം കുഗ്രാമമായിരുന്നു. കൊള്ളയും കൊലയുമുള്ള സ്ഥലം. ദാരിദ്രവും പട്ടിണിയുമുള്ള ഇടം. അക്ഷരാർത്ഥത്തിൽ അന്ധകാരം നിറഞ്ഞ ഇടമായിരുന്നു അന്ന് സാമ്പൽപൂർ.

സാമ്പൽപൂരിൽ 1974 ൽ എത്തിയ പാസ്റ്റർ തോമസ് കുട്ടിയും ഭാര്യ ഏലിയാമ്മ തോമസും അക്ഷരാർത്ഥത്തിൽ ദൈവവേലയിൽ അഹോരാത്രം അധ്വാനിച്ചു. സാമ്പൽപൂരിൽ ദൈവം അത്ഭുതങ്ങൾ ചെയ്തു.ദേശത്ത് ഉണർവുണ്ടായി. അനേകം സഭകൾ രൂപപ്പെട്ടു.

പാസ്റ്റർ തോമസ് കുട്ടിയും ഏലിയാമ്മ തോമസും തലമുറകൾക്കായും പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അവർ ഒരു ആൺകുട്ടിയെ ആഗ്രഹിച്ചു. കഠിനമായ ആ ദേശത്തെ ആത്മാവിൽ ഇളക്കി മറിച്ചുള്ള ശുശ്രൂഷകളുടെ തുടർച്ചയ്ക്കായി ഒരു മകനുണ്ടാവണം എന്നായിരുന്നു ആഗ്രഹത്തിനു കാരണം. കുഞ്ഞ് അമ്മയുടെ ഉള്ളിൽ ഉരുവായ സമയം മുതൽ അവർ ഉള്ളുരുകി പ്രാർത്ഥിച്ചു. ഇത് ഒരു ആൺ കുഞ്ഞാണെങ്കിൽ ഒഢീഷയിലെ ദൈവവേലക്കായി സമർപ്പിച്ചുള്ള പ്രാർത്ഥന ആയിരുന്നു അത്.

അവർക്ക് ആദ്യമായി ലഭിച്ചത് ഒരു ആൺകുഞ്ഞായിരുന്നു. ആ കുഞ്ഞിന് ജോസ് എന്ന് പേര് നല്കി.കൂടെ നിർത്തി പഠിപ്പിക്കുവാൻ കഴിയുന്ന ഇടമല്ലാത്തതിനാൽ അധിക കാലവും ഹോസ്റ്റലിൽ പാർപ്പിച്ചു പഠനം നടത്തി. അപ്പോൾ തന്നെ ഒഢീഷയുടെ മനവും ഹൃദയവും മകൻ്റെ മനസിൽ അരക്കിട്ടുറപ്പിച്ചു. അവധിക്കാലങ്ങൾ ഗ്രാമങ്ങൾ തോറും ശുശ്രൂഷാ യാത്രകളിൽ കൂടെ കൂട്ടി, ജോസിനെ ഒഡീഷക്കാരനായി വളർത്തി.

2021 ൽ പാസ്റ്റർ തോമസ് കുട്ടി നിത്യത പൂകി. ശുശ്രുഷയിൽ ഒപ്പം നിന്നിരുന്ന പാസ്റ്റർ ജോസ് തോമസ് പിതാവിൻ്റെ പാതയിൽ ശുശ്രൂഷ ഇന്നും തുടരുന്നു.

ഇക്കാലത്തിനിടയിൽ സാമ്പൽപൂർ ആകെ മാറി.അര നൂറ്റാണ്ട് മുൻപ് വികസനമെത്താത്ത ഗ്രാമങ്ങളുടെ കൂട്ടം ഇന്ന് ഭുവനേശ്വറിനെപ്പോലെ വികസിച്ചു. ആത്മീയ പ്രവർത്തനങ്ങളിലും നിരവധി കൂട്ടായ്മകൾ ഇന്ന് അവിടങ്ങളിലുണ്ട്.

ഒഢീഷയിൽ ഒരു മിഷണറിയുടെ മകനായി ജനിച്ചു വളർന്ന് ഒഡിഷ യ്ക്കായി ജീവിക്കുന്ന പാസ്റ്റർ ജോസ് തോമസ് തൻ്റെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു.

2025 നവംബർ 23 ഞായർ രാത്രി 8 മുതൽ 10.30 വരെയുള്ള സാക്ഷ്യപരമ്പരയിൽ രാത്രി 9.30 മുതൽ 10.15 വരെ പാസ്റ്റർ ജോസ് തോമസ് സംസാരിക്കും.

ഈ അനുഭവങ്ങൾ നാം കേൾക്കണം. മറ്റ് ആത്മീയ സ്നേഹിതരെയും സഭാംഗങ്ങളെയും കൂടി ക്ഷണിക്കണം.
ഈ കുറിപ്പ് വ്യക്തിപരമായി
അവർക്ക് അയച്ചു കൊടുത്ത് അവരെയെല്ലാം ക്ഷണിക്കണം.

മറക്കരുത്, ഈ ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8 മുതൽ 10.30 വരെ താഴെ കൊടുക്കുന്ന Zoom ലിങ്കിലൂടെയോ / ID യിലൂടെയോ മീറ്റിംഗിൽ പ്രവേശിക്കാം.
മറക്കാതെ ജോയിൻ ചെയ്യുക.

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

Meeting ID: 892 7064 9969
Passcode:   2023

എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്

You cannot copy content of this page