Unique Stories

പ്രിൻ്റിംഗ് ചെയ്തിരുന്ന റെജി സാമുവേലിൻ്റെ മനസ് നിറയെ ദൈവം ചിത്രങ്ങൾ വരച്ചപ്പോൾ

ഒരു സാധാരണ മലയാളിയെ പോലെ ജോലി തേടിയാണ് പഠന ശേഷം റെജി ശാമുവേൽ എന്ന യുവാവ് ഡൽഹിയിൽ എത്തിയത്. പ്രിൻറിംഗ് മേഖലയിൽ ജോലി ലഭിച്ച് അത്യാവശ്യം സന്തോഷകരമായി ജീവിച്ചു വരികയായിരുന്നു. നാടിൻ്റെ പച്ചപ്പും ബന്ധങ്ങളും സൗഹൃദങ്ങളും തൊഴിലിടങ്ങളിൽ ലഭിക്കണമെന്നില്ലല്ലോ അതും പുതിയൊരു ജീവിതം ആരംഭിച്ചു വരുന്നതേയുള്ള അവസ്ഥയിൽ. അവിടെ പഴയ ബന്ധങ്ങൾ ഒക്കെ കൂട്ടിച്ചേർക്കാൻ തുടങ്ങി.

അങ്ങനെ ഡൽഹിയിൽ വച്ച് കൂട്ടിയിണക്കപ്പെട്ട സൗഹൃദങ്ങളിൽ ഒരു പെന്തെക്കോസ്ത് യുവാവും ഉണ്ടായിരുന്നു. ഒരിക്കൽ അയാളെ കാണുവാൻ വേണ്ടി ഒരു പാസ്റ്റർ തങ്ങളുടെ മുറിയിൽ എത്തി. മലയാളി സൗഹൃദമായി അത് രൂപപ്പെട്ടെങ്കിലും പാസ്റ്ററും അവരും തമ്മിലുള്ള സംസാരത്തിൽ ആത്മീയതയും ചർച്ചയായി. ആദ്യമൊക്കെ അവർ അതിനെ എതിർത്തു നിന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ആ പാസ്റ്ററുടെ സഭയിൽ റെജി സാമുവേലും കൂട്ടുകാരും സന്ദർശിക്കാനെത്തി,

അന്നത്തെ ആരാധന തൻ്റെ മനസ്സിൽ വല്ലാത്ത അനുഭവമായി. വർണനാതീതമായ ആത്മസുഖം അന്നനുഭവിച്ചു. അതൊരു തുടക്കമാവുകയായിരുന്നു. മനോഹരമായി പ്രിൻ്റിംഗ് ചെയിരുന്ന റെജി സാമുവേലിൻ്റെ മനസിൽ അതി മനോഹരമായ ചിത്രങ്ങൾ തമ്പുരാൻ അന്നു വരച്ചു.ഒരിക്കലും മായാത്തവണ്ണം ആ ചിത്രങ്ങൾ ആ ചുവരുകളിൽ തെളിഞ്ഞു കിടന്നു.

അന്നു വരെ അനുഭവിക്കാത്ത സന്തോഷം മനസിൽ നിറഞ്ഞു തുളുമ്പിയതിനാൽ റെജിയുടെ മുഖവും ജീവിതവും കൂടുതൽ വർണാഭമായി.ആനന്ദം ആത്മാവിനെയും ചുറ്റുപാടുകളെയും പ്രസരിപ്പിച്ചു. ജീവിതത്തിൽ പുതിയ ഡെസ്റ്റിനേഷനുകളെക്കുറിച്ചുള്ള ചിന്തകൾ ആരംഭിച്ചു.

പിന്നെ അധിക നാൾ ഡൽഹിയിലെ പ്രിൻ്റിംഗ് മേഖലയിൽ തുടർന്നില്ല. ദൈവത്തിൻ്റെ ഹിതത്തിനനുസരിച്ച് സ്വർഗത്തെക്കുറിച്ചുള്ള പ്രിൻ്റിംഗുകൾ രൂപപ്പെടുത്തുവാൻ തീരുമാനിച്ചു ഡൽഹി വിട്ടു. കോട്ടയം ടാബർനാക്കിൾ ബൈബിൾ കോളേജിൽ പഠിക്കാനെത്തിയതും അവിടെ നിന്നും ഉത്തരേന്ത്യയിലേക്ക് വണ്ടി കയറിയതും അത്ഭുത കഥകൾ തന്നെ.

ആ കാലത്ത് മനസിൽ നിറഞ്ഞു നിന്ന രാജസ്ഥാനിലാണ് ദൈവം റെജി സാമുവേലിനെ എത്തിച്ചത്. കോട്ടയം ടാബർനാക്കിളിനെ പഠനകാലത്ത് കേട്ട മിഷൻ സന്ദേശത്തിൻ്റെ ആഴം രാജസ്ഥാൻ വരെ എത്തുമെന്ന് തനിക്ക് അന്ന് തോന്നിയിരുന്നില്ല. പക്ഷെ ഡൽഹിയിൽ വച്ച്  രക്ഷിക്കപ്പെട്ട ആദ്യ നാളുകളിൽ കണ്ട ഒരു ദർശനത്തിൽ രാജസ്ഥാൻ നിറഞ്ഞു നിന്നിരുന്നു, അത് മനസിൽ നിന്നും മാഞ്ഞിരുന്നുമില്ല. ആ നിറവിന് വർണം പകരുവാൻ ആണ് എത്തിയതെങ്കിലും ആദ്യ നാളുകൾ ഒട്ടും ആശ്വാസകരമായിരുന്നില്ല.

അനവധി സംഘർഷങ്ങളും സങ്കടങ്ങളും നിറഞ്ഞ വഴിയിലൂടെ വിശ്വാസത്തോടെ പാസ്റ്റർ റെജി സാമുവേൽ സഞ്ചാരം തുടങ്ങിയിട്ട് മുപ്പത് വർഷം പിന്നിടുന്നു. ദൈവത്തിൻ്റെ അത്ഭുതകരങ്ങളുടെ ആയിരക്കണക്കിന് അനുഭവങ്ങളുടെ കൂട്ടാണ് പാസ്റ്റർ റെജിയുടെയും കുടുംബത്തിൻ്റെയും ജീവിതം. ദൈവത്തിൻ്റെ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ അവിടുന്ന് ചേർത്തു പിടിക്കുന്നതിൻ്റെ അനുഭവങ്ങളിൽ ചിലത് പാസ്റ്റർ റെജി സാമുവേൽ നമ്മളുമായി പങ്കിടുവാൻ ഈ ഞായറാഴ്ച, ഡിസംബർ 14 ഇന്ത്യൻ സമയം രാത്രി 8 മുതലുള്ള ‘ഹൃദയസ്പർശം’ സാക്ഷ്യപരമ്പരയിൽ എത്തുന്നു. 9.30 മുതൽ 10.15 വരെ തൻ്റെ ജീവിതാനുഭവങ്ങൾ നമ്മളുമായി പങ്കു വയ്ക്കും. പ്രാർത്ഥനാ പൂർവ്വം കേൾക്കുക; ദൈവം നിങ്ങളെയും ഒരു അത്ഭുതമാക്കും.

എല്ലാവരും ഈ മീറ്റിംഗിൽ താഴെ കൊടുക്കുന്ന ലിങ്കിലൂടെയോ / ID യിലൂടെയോ പങ്കെടുക്കണം.
മറ്റ് ആത്മീയ സ്നേഹിതരെയും സഭാംഗങ്ങളെയും കൂടി ക്ഷണിക്കണം.
വ്യക്തിപരമായി ഈ കുറിപ്പ് അയച്ചു കൊടുത്ത് അവരെയെല്ലാം ക്ഷണിക്കാൻ മറക്കരുത്.

ഈ ഞായറാഴ്ച ഇന്ത്യൻ സമയം
രാത്രി 8 മുതൽ 10.30 വരെയുള്ള സാക്ഷ്യപരമ്പരയിൽ  താഴെ കൊടുക്കുന്ന Zoom ലിങ്കിലൂടെയോ / ID യിലൂടെയോ മീറ്റിംഗിൽ പ്രവേശിക്കാം.

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

Meeting ID: 892 7064 9969
Passcode:   2023

എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്

You cannot copy content of this page