Sunday, November 23, 2025
Latest:
Unique Stories

പറന്നു പോയ പേപ്പർ റെനിയുടെ ജീവിതത്തെ മാറ്റി മറിച്ച കഥ;പറന്നു പോകാമായിരുന്ന ജീവനെ ദൈവം പിടിച്ചു നിർത്തിയതിൻ്റെയും കഥ സിസ്റ്റർ റെനിയുടെ വേറിട്ട അനുഭവങ്ങൾ

2022 കൊവിഡിൻ്റെ പ്രഹരങ്ങൾ അടിക്കടി ഉയർന്നിരുന്ന സമയം. ലക്നൗവിൽ നിന്നും ഒരു സുവിശേഷ കുടുംബം ആരോഗ്യ കാരണങ്ങളാൽ അവിടെ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. ബാംഗ്ലുർ എയർപോർട്ടിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോഴേക്കും സിസ്റ്റർ റെനി റോയിക്ക് ശ്വാസോച്ഛാസം നടത്തുന്നതിന് വലിയ വിഷമം നേരിട്ടു. ഓക്സിജൻ ലെവൽ വളരെ താഴ്ന്നു. മരണത്തിൻ്റെ വായിൽ നിന്നും റെനിയെ വലിച്ചെടുക്കാൻ ഭർത്താവ് പാസ്റ്റർ റോയിയും മക്കളും എയർ പോർട്ടിൽ നെട്ടോട്ടമായി.

എങ്ങനെയൊക്കെയോ സഹായങ്ങൾ എത്തി, വൈകിട്ടു വരെ ഡോക്ടർമാരുടെ പരിചരണം ലഭിച്ചു. നേരിയ പുരോഗതി ഉണ്ടായതിനാലും ബാംഗ്ലുരിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുവാൻ അപ്പോൾ കഴിയാത്തതിനാലും തിരുവനന്തപുരത്തേക്ക് വൈകുന്നേരമായപ്പോൾ അയച്ചു. അന്ന് ഏപ്രിൽ 19 ആയിരുന്നു. തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ഫ്ലൈറ്റിൽ നിന്നും റെനിയെ വീൽചെയറിൽ വീട്ടിലേക്കെത്തിച്ചു. അവശയായ സിസ്റ്റർ റെന്നിയെ അടുത്ത പുലർച്ചെ ജൂബിലി ഹോസ്പിറ്റലിലെ വെൻ്റിലേറ്ററിലേക്കാണ് എത്തിച്ചത്. 12 നാൾ ആ കിടപ്പു തുടർന്നു. മരണത്തിലേക്കടുക്കുകയാണ് സിസ്റ്റർ റെനി എന്ന് അധികൃതർ പറഞ്ഞതിനാൽ പലരും മനസു കൊണ്ട് ആ വാർത്ത സ്വീകരിക്കുവാൻ ഒരുങ്ങി തുടങ്ങി.

എന്നാൽ അതേ സിസ്റ്റർ റെനി റോയി ഇന്നും യൂ പി യിലെ ലക്നൗവിൽ കർതൃശുശ്രൂഷയിൽ തുടരുന്നു. യാഥാസ്ഥിതിക ക്രൈസ്തവ പശ്ചാത്തലത്തിൽ നിന്നും ആദ്യം റെനിയുടെ മാതാവും പിന്നീട് പിതാവും വിശ്വാസത്തിൽ വന്നു.അവർക്ക് 3 പെൺമക്കളായിരുന്നു. മൂത്ത മകൾ നല്ല സെക്കുലർ പഠനം നടത്തി പോകവേ രണ്ടാമത്തെ മകൾക്ക് വേദ പഠനം നടത്താൻ ആഗ്രഹിച്ചത് പിതാവിന് തീരെ ഇഷ്ടമായില്ല. വേദപഠനത്തിൻ്റെ സാഹചര്യങ്ങളോ സാധ്യതകളോ വേണ്ടത്ര അറിയാത്തതും മകൾ നല്ല ജോലി നേടി സുവിശേഷ വേലയുടെ ഭാഗമായി തീരട്ടെ എന്നതും പിതാവിനെ ചിന്തിപ്പിച്ചിട്ടുണ്ടാവും. പക്ഷെ റെനിക്ക് ബൈബിൾ പഠനം തന്നെ വേണം.

ആ കാലത്ത് സ്ത്രീകൾ വേദപഠനത്തിനായി പോവുക വിരളമാണ്. എന്നിട്ടും റെനി അതിനായി കാത്തിരുന്നു. മനസിൽ നിറഞ്ഞു കവിയുന്ന ആഗ്രഹത്തിന് ഒരു നാൾ തളിരുടുമെന്ന് തന്നെ താൻ വിശ്വസിച്ചു. ഉള്ളിൽ ആഗ്രഹം മുളച്ച് പൊന്തുമ്പോൾ അപ്പൻ അതിൻ മുകളിൽ വാക്കുകൾ കൊണ്ട് ഒരു മുറിവുണ്ടാക്കും, കുറച്ചു നാൾ ആ സങ്കടത്തിൽ കഴിയും, എന്നാലും ആഗ്രഹം ഒരിക്കലും മരിക്കാതിരിക്കാൻ റെനി സ്വയം കാവലിരുന്നു.

ഒരു ദിവസം തൻ്റെ സാക്ഷ്യം എഴുതിയ പേപ്പർ കാറ്റിൽ മുറ്റത്തേക്ക് പറന്നു പോയി. പിതാവ് മൂത്ത വിളിച്ചിട്ട് പറഞ്ഞു നീ പഠിക്കാനെഴുതിയ പേപ്പർ ഇതാ കാറ്റിൽ പറക്കുന്നു  വേഗത്തിൽ എടുത്തു കൊള്ളുക. മൂത്ത മകൾ മറുപടി പറഞ്ഞത് എൻ്റെ പേപ്പറല്ല റെനിയുടെ സാഹിത്യമാണെന്ന്. റെനിയെഴുതിയ സാഹിത്യം കേൾക്കുവാൻ ഇഷ്ടം തോന്നിയ പിതാവ് അത് വായിച്ചു കേട്ടു.റെനിക്ക് ബൈബിൾ കോളേജിൽ പഠിക്കുവാൻ അനുവാദം ലഭിക്കുവാൻ ഒട്ടും താമസമുണ്ടായില്ല. പറന്നു പോയ ഒരു പേപ്പറിൽ നിന്നും സിസ്റ്റർ റെനിയുടെ ജീവിതം മാറി മറിയുകയായിരുന്നു.

1993 ൽ പേപ്പർ പറന്നതു മൂലം ബൈബിൾ കോളേജിലേക്ക് വഴി ഒരുക്കപ്പെടുകയും ദൈവത്തിൻ്റെ വാക്ക് അനുസരിച്ച്‌ വിശ്വസ്തതയോടെ നിന്നതിനാൽ 2022 ൽ ആകാശത്ത് വച്ച് ജീവൻ തന്നെ പറന്നു പോകേണ്ടിയിരുന്നതിനെ ദൈവം പിടിച്ചു നിർത്തി. ഈ രണ്ടു കാലങ്ങൾക്കുമിടയിൽ അത്ഭുതങ്ങൾ നിറഞ്ഞ ജീവിതമാണ് ദൈവം തനിക്ക് സമ്മാനിച്ചത്.

വേദപഠനം പൂർത്തിയാക്കി തിരുവനന്തപുരത്ത് ചിൽഡ്രൻസ് മിനിസ്ട്രി ഉൾപ്പെടെ പ്രവർത്തിച്ചപ്പോഴും വിവാഹ ശേഷം ഉത്തര ഭാരതത്തിൽ ദൈവ വേലയിൽ ആയിരുന്നപ്പോഴും ദൈവം നടത്തിയ വിധങ്ങൾ അത്ഭുതകരങ്ങളാണ്. സിസ്റ്റർ റെനിയുടെ ജീവിതത്തിൽ ദൈവത്തിൻ്റെ കരുതലുകളും കാവലും വിവരണാതീതമാണ്. ദർശനങ്ങളിലൂടെ ദൈവം വരച്ചു കാട്ടുന്നവ പിന്നീട് നേരിൽ കാണുമ്പോൾ ഉണ്ടാകുന്ന അവസ്ഥ എത്ര സുന്ദരമാണെന്നറിയാമോ? മരണത്തിൻ്റെ വഴിയിൽ വെൻ്റിലേറ്ററിൽ കിടന്നപ്പോൾ ഭർത്താവും മക്കൾ രണ്ടു പേരും ഉൾപ്പെടെ നാലാളും കൊവിഡിൻ്റെ ഭയാനകതയിൽ ആയിരുന്ന അവസ്ഥകളിൽ നിന്നും പുറത്തു വന്നതും അത്ഭുതകരമാണ്. ജൂബിലി ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി പുറത്തേക്ക് വരുമ്പോൾ ശുശ്രൂഷിച്ച മെഡിക്കൽ ടീം രണ്ടു സൈഡിലായി നിന്ന് താങ്ക്സ് ഗിവിംഗ് പാട്ട് പാടി സ്തുതിച്ചത് എന്തിനെന്നറിയാമോ? 3 മാസം പ്രായമുള്ള കുഞ്ഞുമായി ആദ്യം ലക്നൗവിൽ ചെന്നിറങ്ങിയ സമയത്തെ സാഹചര്യങ്ങൾ കേൾക്കുവാൻ തോന്നുന്നുവോ? രണ്ടാമത്തെ കുഞ്ഞ് അവിടെ വച്ച് പിറന്നു വീണപ്പോൾ ഈ കുടുംബത്തിൻ്റെ ജീവിത സാഹചര്യങ്ങൾ അറിയുവാൻ തോന്നുന്നുണ്ടോ? ലക്നൗവിൽ ഈ കുടുംബം എത്തപ്പെട്ടതെങ്ങനെ എന്നു കൂടി അറിഞ്ഞാലോ?

അതുല്യമായ അനുഭവങ്ങളുള്ള സിസ്റ്റർ റെനി റോയി 2025 നവംബർ 16 ഞായർ രാത്രി 8 മുതൽ 10.30 വരെയുള്ള ഹൃദയസ്പർശം അനുഭവസാക്ഷ്യ പരമ്പരയിൽ നമ്മൾക്കൊപ്പം ചേരുന്നു. 8. 30 മുതൽ 9.15 വരെ തൻ്റെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു.

ഈ അനുഭവങ്ങൾ നാം കേൾക്കണം. മറ്റ് ആത്മീയ സ്നേഹിതരെയും സഭാംഗങ്ങളെയും കൂടി ക്ഷണിക്കണം.
ഈ കുറിപ്പ് വ്യക്തിപരമായി
അവർക്ക് അയച്ചു കൊടുത്ത് അവരെയെല്ലാം ക്ഷണിക്കണം.

മറക്കരുത്, ഈ ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8 മുതൽ 10.30 വരെ താഴെ കൊടുക്കുന്ന Zoom ലിങ്കിലൂടെയോ / ID യിലൂടെയോ മീറ്റിംഗിൽ പ്രവേശിക്കാം.
മറക്കാതെ ജോയിൻ ചെയ്യുക.

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

Meeting ID: 892 7064 9969
Passcode:   2023

എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്

You cannot copy content of this page