പ്രതീക്ഷകൾ അസ്തമിച്ചു; ജീവിതത്തിൽ നിരാശ നിഴലിട്ടു; അതിനിടയിൽ ദൈവത്തിൻ്റെ മഴവില്ല് കണ്ട് ഭോപ്പാലിലെത്തിയ പാസ്റ്റർ മോൻസിയുടെ ജീവിതത്തിൻ്റെ നാൾവഴികൾ

ദൈവത്തിന് ഒരു ഉദ്ദേശമുണ്ടെങ്കിൽ നാം എങ്ങനെയായാലും അവിടെത്തന്നെയെത്തും. ദൈവവഴിയിൽ തന്നെയാണ് സഞ്ചാരമെന്നതിനാൽ ആ വഴി തന്നെയാണ് ദൈവം നമുക്ക് നല്കിയിരിക്കുന്നതെന്ന് ഉറപ്പിക്കാനും കഴിഞ്ഞെന്നു വരില്ല. പാസ്റ്റർ മോൻസിയുടെ ദൈവവഴി ഒറ്റ ദിവസം കൊണ്ടോ ഒരാണ്ടു കൊണ്ടോ തെളിഞ്ഞു വന്നതല്ല.
ആ വഴിയാത്രയുടെ ആരംഭ നാളുകളെക്കുറിച്ച് ഓർക്കുമ്പോൾ മോൻസി മൗനമാകും പിന്നെ കരച്ചിലാവും അത് കണ്ണീരിൽ കുതിരുന്ന അനുഭവമായി തീരും. തിരുവല്ലയ്ക്കടുത്ത് നിരണത്ത് പ്രമുഖമായ ക്രിസ്തീയ കുടുംബത്തിൽ ജനിച്ച് ആത്മീയ അച്ചടക്കത്തിൽ വളർന്ന മോൻസിയുടെ മനസിൽ സുവിശേഷ പ്രവർത്തനങ്ങൾക്കു ചുമൽ കൊടുക്കുകയും നെടുംതൂണായി നില്ക്കുകയും ചെയ്യുന്ന ബന്ധുക്കളുടെ നടുവിൽ വളർന്നതിൻ്റെ മികവും അവരിൽ നിന്നും ആർജിച്ച തീക്ഷ്ണതയുടെ കരുത്തുമുണ്ടായിരുന്നു.
മോൻസി സുവിശേഷ പ്രവർത്തനങ്ങളിൽ സമർപ്പിതമായി ഭാരതത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനസജ്ജമായി നിലകൊണ്ടു. വൈവിധ്യമാർന്ന പല പ്രവർത്തനങ്ങളിലും നിരവധി വർഷങ്ങൾ ചിലവിട്ടു. എന്നാൽ ആ യാത്രക്കിടയിൽ പലവിധമായ പദ്ധതികൾക്കും വഴി മാറുവാൻ ശ്രമം നടത്തി.
അങ്ങനെയുള്ള നിരവധി ശ്രമങ്ങൾ നടന്നെങ്കിലും വഴികൾ തുറന്നില്ല. നിരാശയോടെ വീട്ടിൽ ചുരുണ്ടു കൂടിയ അവസ്ഥ വരെയുണ്ടായി. എല്ലാ വഴികളും അടയുന്നു. തുറക്കുമെന്നു പ്രതീക്ഷിച്ച വഴികൾ അതിശക്തമായും അടയുന്നു.അങ്ങനെയിരിക്കെ ഇരുപത്തൊന്നു ദിവസം ദൈവമുഖത്തേക്ക് നോക്കി ഉപവാസത്തോടും പ്രാർത്ഥനയോടുമിരുന്നു.അത് ജീവിതത്തിൽ വഴിത്തിരിവായി.
ദൈവം മോൻസിയെ കേരളത്തിൽ നിന്നും ഭോപ്പാലിലേക്ക് പറിച്ചു നട്ടു. സമ്പന്നമായ പശ്ചാത്തലത്തിൽ നിന്നും ദരിദ്രമായ വഴിയിലൂടെ ദൈവം നടത്തി. ഭോപ്പാലിലെ പ്രാരംഭകാലങ്ങളിൽ ദൈവം മോൻസിയെ കണ്ണീരിൽ കുതിർത്ത് കുഴച്ചെടുത്തു. അതുവരെ ഉണ്ടായിരുന്ന രൂപവും ഭാവവും മാറ്റി. ഇന്നു വരെ ചെയ്തു വന്ന രീതികളും ശൈലികളുമല്ല ഇനി മുതൽ മോൻസിക്ക് ആവശ്യമെന്ന് അറിഞ്ഞ ദൈവം തന്നെ പുതുക്കി പണിതു.
മൂന്ന് വയസുകാരി കുഞ്ഞിനെ വളർത്തുന്നതിനും പഠിപ്പിക്കുന്നതിനും പല പരീക്ഷകളും മോൻസിക്കെഴുതേണ്ടി വന്നു. ഓരോ പരീക്ഷയും പാസായ മോൻസിയെയും കുടുംബത്തെയും ദൈവം ചേർത്തു പിടിച്ചു.വാടക വീട് ഒഴിയേണ്ടി വന്നതും റേഷനരിയുടെ രൂക്ഷഗന്ധവും മോൻസിയുടെ മനസിലെ മായാത്ത സ്മരണകളുടെ കൂട്ടത്തിലുണ്ട്.
അഗ്നിപരീക്ഷകൾ കണക്കെ ജീവിതത്തിനും ദർശനത്തിനും ശുശ്രൂഷയ്ക്കും നേരെ ആഞ്ഞടിച്ചെങ്കിലും ഓരോന്നും തന്നെയും കുടുംബത്തെയും സ്ഫുടം ചെയ്യുകയായിരുന്നു.ഓരോ പരീക്ഷകളും ആശങ്കകളിൽ നിന്നും അത്ഭുതത്തിനു വഴി മാറുകയായിരുന്നു.കാലങ്ങൾ കൊണ്ട് രൂപപ്പെട്ട പാസ്റ്റർ മോൻസി കെ.ചാക്കോയുടെ ജീവിതത്തിൻ്റെ ഏടുകൾ മറിച്ചു നോക്കുമ്പോൾ നമ്മുടെ വിശ്വാസത്തിൻ്റെ ലവലുകൾ ഉയരും. ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരമാകും.
വഴികൾ അപ്രതീക്ഷിതമായി അടയുമ്പോൾ, പ്രതീക്ഷകൾ തകിടം മറിയുമ്പോൾ, ഏതു വഴി പോകണമെന്ന് ആശങ്കപ്പെടുത്തുന്ന ജംഗ്ഷനുകൾ ജീവിതത്തെ കുഴക്കുമ്പോൾ, ഒന്നും നടക്കില്ലെന്നു കരുതി ജീവിതം ഉൾവലിഞ്ഞു സങ്കടപ്പെട്ടിരിക്കുമ്പോൾ, എന്തു ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞ് മറിഞ്ഞു പോകുമ്പോൾ
ജീവിതത്തെ പിടിച്ചു കുലുക്കുന്ന മോൻസിയുടെ അനുഭവങ്ങൾ നമുക്ക് തീരുമാനങ്ങളിലെത്തുവാൻ കരുത്ത് പകർന്നേക്കും. ഭയത്തെ മറികടന്നു ധൈര്യപൂർവ്വം മുന്നോട്ടോടാൻ കൊതിക്കുന്നവർ ഈ സാക്ഷ്യം കേൾക്കുവാൻ ശ്രമിക്കുക.
തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ ഉള്ള പാസ്റ്റർ മോൻസി കെ.ചാക്കോ 2025 ഒക്ടോബർ 26 ഞായർ വൈകിട്ട് 8 ന് തുടങ്ങുന്ന ഹൃദയസ്പർശം സാക്ഷ്യപരമ്പരയിൽ നമ്മൾക്കൊപ്പം ചേരുന്നു. രാത്രി 9.30 മുതൽ 10.15 വരെ തൻ്റെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു.
ഈ അനുഭവങ്ങൾ നാം കേൾക്കണം. മറ്റ് ആത്മീയ സ്നേഹിതരെയും സഭാംഗങ്ങളെയും കൂടി ക്ഷണിക്കണം.
വ്യക്തിപരമായി ഈ കുറിപ്പ് അയച്ചു കൊടുത്ത്, ക്ഷണിക്കണം.
മറക്കരുത്, ഈ ഞായറാഴ്ച
(ഒക്ടോബർ 26) ഇന്ത്യൻ സമയം രാത്രി 8 മുതൽ 10.30 വരെ താഴെ കൊടുക്കുന്ന Zoom ലിങ്കിലൂടെയോ / ID യിലൂടെയോ മീറ്റിംഗിൽ പ്രവേശിക്കാം.
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
Meeting ID: 892 7064 9969
Passcode: 2023
എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്
