ഒരമ്മയുടെ നിലവിളി ദൈവത്തിൻ്റെ സ്പർശം പിന്നെ നോർത്തീസ്റ്റിൻ്റെ വിരിമാറിലൂടെ നടന്നാലും നടന്നാലും മതിയാവാതെ പാസ്റ്റർ ജോസ് മോസസ് മരിയ

കോട്ടയം കഞ്ഞിക്കുഴിയിൽ നിന്നും കാസർഗോഡ് പാലവയലിലേക്ക് കുടിയേറിയ ഒരു കർഷക കുടുംബത്തിൽ മക്കൾ ഏഴ് പിറന്നു. അലസനായ അപ്പൻ അശ്രദ്ധമായ ജീവിതരീതി തുടർന്നതിനാൽ അമ്മയ്ക്ക് മക്കളെ വളർത്താൻ ഏറെ കഷ്ടപ്പെടേണ്ടി വന്നു. എത്ര ശ്രമിച്ചിട്ടും ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാൻ കഴിഞ്ഞിരുന്നതേയില്ല.
പട്ടിണിയും പരിവട്ടവും കുട്ടികൾക്ക് കൂടെപ്പിറപ്പു പോലെയായിരുന്നു.
മക്കൾ ഓരോരുത്തരും ചെറിയ കാലത്തിലെ കഷ്ടതയുടെ കയ്പ് നീര് കുടിച്ചാണ് വളർന്നത്. നട്ടം തിരിയുന്ന ജീവിതാവസ്ഥയിൽ അല്പം ആശ്വാസം ലഭിക്കുവാൻ വിശ്വാസമാർഗത്തിലേക്ക് അമ്മ തിരിഞ്ഞു. പ്രാർത്ഥനയിലൂടെ ലഭിക്കുന്ന സമാധാനം വീട്ടിൽ വെളിച്ചം വീശുവാൻ തുടങ്ങി. മൂത്ത മക്കൾ ആറ് പേരും അമ്മയ്ക്കൊപ്പം പ്രാർത്ഥനാ ജീവിതമാരംഭിച്ചു.
എന്നാൽ ഇളയവൻ ജോസ് മോസസ് മരിയ വഴി തെറ്റിയുള്ള സഞ്ചാരത്തിലായിരുന്നു. അമ്മയുടെ കെഞ്ചലും പ്രാർത്ഥനയുമൊന്നു ജോസിനെ തൊട്ടതെയില്ല. പക്ഷെ, അമ്മ പിൻമാറിയില്ല.മകനെ കർത്താവ് തൊടേണ്ടതിനായി പ്രാർത്ഥന തുടർന്നു. ജാഗ്രതയോടുള്ള പ്രാർത്ഥന ജോസിനെ തൊടുവാൻ തുടങ്ങി. 1997 ൽ ഏഴാമനായ ജോസ് കർത്താവിനായി സമർപ്പിച്ചു. കാത്തു നില്ക്കാതെ സുവിശേഷ വേലക്കായി ഒന്നാമനായിറങ്ങി.
ജോസ് പിന്നെ തീവ്രമായ തീരുമാനങ്ങളുമായി സുവിശേഷ പോർക്കളത്തിൽ നിറഞ്ഞു നിന്നു. വേദപഠനത്തിനായെത്തിയ ഹരിയാനയിലെ ഗ്രേസ് ബൈബിൾ കോളേജ് വഴി ഹിമാചലിലും മുംബൈ YWAM ലും ചില വർഷങ്ങൾ പ്രവർത്തിച്ചനന്തരം 2004 മുതൽ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറി.
ഉത്തരേന്ത്യ പോലല്ല നോർത്തീസ്റ്റ് അത് മറ്റൊരു ലോകമാണ്. മിസോറാമിൽ ജനിച്ചു മണിപ്പൂരിൽ താമസിക്കുന്ന ഗ്രേസ് എന്ന നോർത്ത് ഈസ്റ്റ് കാരിയെ വിവാഹം ചെയ്ത് അവിടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തന നിരതരായി ആ കുടുംബം. ദൈവം 2015 ൽ സിക്കീമിലേക്ക് അവരെ പറിച്ചു നട്ടു. കുടിയേറ്റക്കാരുടെ ഭൂമികയാണ് സിക്കിം. നോർത്തീസ്റ്റ് സംസ്ഥാനങ്ങളിൽ ഏറ്റവും കഠിന്യമേറിയ ഇടം.
പത്ത് വർഷമായി അവിടെയുള്ള ശക്തികളോട് പോരാടി നില്ക്കുകയാണ് പാസ്റ്റർ ജോസും കുടുംബവും.മറ്റൊരു മലയാളിയെ കണ്ട് തൻ്റെ ഭാഷയിലൊന്നു മിണ്ടാൻ കൊതിച്ചാൽ പോലും യാതൊരു വഴിയുമില്ല ഈ ദൈവദാസന്, കിഴങ്ങുവർഗങ്ങൾ ഉപ്പിട്ടു പുഴുങ്ങി കഴിക്കുവാൻ തുടങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടിട്ടും സഹനത്തിൻ്റെ താഴ്വാരത്തോളം ഇറങ്ങി എല്ലാം സഹിച്ച് ആ സുവിശേഷകൻ ജീവിത യാത്ര തുടരുന്നു.
എരിയും പുളിയും കഴിക്കാനോ ജീവിതത്തിനോ അന്യം നിന്നു പോയിട്ടും ദൈവീക ദർശനത്തിന് പുറകെ ഒരു മണ്ടനെപ്പോലെ സഞ്ചരിച്ച് തായ്ലൻ്റിലെ മണിക് വംശജരിൽ വരെയെത്തി ഈ സുവിശേഷ പോരാളി. പിടിച്ചു നില്കുവാൻ അതീവ ദൈവകൃപ വേണ്ടിടത്ത് സ്വർഗീയ പിതാവിൻ്റെ വാത്സല്യം നുകർന്ന് പാസ്റ്റർ ജോസ് യാത്ര തുടരുന്നു. ഉന്നതമായ ദർശനവും ദൈവത്തിൻ്റെ തെരഞ്ഞെടുപ്പും അതുല്യമാണെന്ന ബോധ്യമാണ് അദ്ദേഹത്തിൻ്റെ ഉൾക്കരുത്ത്. സ്വയം തോളിൽ തട്ടി അഭിനന്ദിച്ച് ഈ സുവിശേഷകൻ ഒറ്റയ്ക്ക് ഗാങ്ങ്ടോക്ക് മലയടിവാരങ്ങളിൽ സുവിശേഷ പോരാട്ടം തുടരുന്നു.
പാസ്റ്റർ ജോസ് മോസസ് മരിയ 2025 ഒക്ടോബർ 12 ഞായർ ഇന്ത്യൻ സമയം രാത്രി 8 മണി മുതൽ നമ്മൾക്കൊപ്പം ചേർന്ന് തൻ്റെ ജീവിതാനുഭവങ്ങൾ പങ്കു വയ്ക്കുവാൻ എത്തുന്നു. വേറിട്ടതും വ്യത്യസ്തവുമായ ജീവിതാനുഭവങ്ങൾ കേൾക്കുവാൻ പ്രാർത്ഥനാ പൂർവ്വം ഈ ഓൺലൈൻ മീറ്റിംഗിൽ ( Zoom meeting) പങ്കെടുക്കുക. ഇരുപത്തൊന്ന് വർഷം മുമ്പ് ദൈവം നല്കിയ ദർശനത്തെ ദൈവം സാധിപ്പിച്ച വഴികൾ, തായ്ലൻ്റിലെ പ്രാചീന ഗോത്ര വിഭാഗമായ മാണിക് സമൂഹത്തിലേക്ക് ദൈവം അയച്ച വഴികൾ തുടങ്ങി അത്ഭുതങ്ങൾ നിറഞ്ഞ അനുഭവങ്ങളാണ് പാസ്റ്റർ ജോസിൻ്റെത്.
മറക്കാതെ ജോയിൻ ചെയ്യുക
ഈ ലിങ്ക് / പാസ്കോഡ് വഴി മീറ്റിംഗിൽ കയറാം
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
Meeting ID: 892 7064 9969
Passcode: 2023
_മറക്കാതെ പങ്കെടുക്കുക_
_അനുഗ്രഹം പ്രാപിക്കുക_
_ആത്മീയ സഹോദരങ്ങൾക്കും_
_സഭാംഗങ്ങൾക്കും_ _കുടുംബാംഗങ്ങൾക്കും_
_ഈ കുറിപ്പ്_
_വ്യക്തിപരമായി അയയ്ക്കുക_
_അവരെയും ക്ഷണിക്കുക_
എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്
