Sunday, November 23, 2025
Latest:
Books & Musics

പാസ്റ്റർ ജോയി നെടുംകുന്നം രചിച്ച ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾ പ്രകാശനം ചെയ്തു.

പുനലൂർ:

മിഷണറിയും ക്രിസ്തീയ പ്രഭാഷകനും സാഹിത്യകാരനുമായ പാസ്റ്റർ ജോയി നെടുംകുന്നം രചിച്ച ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾ പ്രകാശനം ചെയ്തു. പുനലൂർ ബഥേൽ ബൈബിൾ കോളേജ് ആഡിറ്റോറിയത്തിൽ ഒക്ടോബർ 11 ന് നടന്ന വേൾഡ് മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ കുടുംബ സംഗമത്തിൽ സൗത്ത് ഇൻന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ഡോ.കെ.ജെ. മാത്യു മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പാൾ ഡോ.എം.സ്റ്റീഫന് ആദ്യകോപ്പി നല്കി പ്രകാശനം നിർവ്വഹിച്ചു. പുസ്തകത്തിൻ്റെ പ്രസാധകരായ ക്രൈസ്തവ ബോധി ജനറൽ പ്രസിഡൻ്റ് ഷാജൻ ജോൺ ഇടയ്ക്കാട് പുസ്തകാവതരണം നടത്തി. പാസ്റ്റർ പി.ജി.മാത്യൂസ്, ഡോ. ജെയിംസ് ജോർജ് വെൺമണി, ഷിബു മുള്ളംകാട്ടിൽ, അച്ചൻകുഞ്ഞ് ഇലന്തൂർ,സാംകുട്ടി ചാക്കോ നിലമ്പൂർ, ഫിന്നി പി.മാത്യു, സജി മത്തായി കാതേട്ട്, ടോണി ഡി. ചെവ്വൂക്കാരൻ, അനീഷ് കൊല്ലങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.

പാസ്റ്റർ ജോയി നെടുംകുന്നം കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ കടന്നു പോയ ചില തീക്ഷ്ണമായ ജീവിതാവസ്ഥകളിൽ അനുഭവിച്ച ദൈവകരുതലിൻ്റെ നിഴലിൽ നിന്നും രചിച്ച ചിന്തകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ധ്യാനാത്മകമായി ചിന്തിക്കുവാൻ കഴിയുന്ന തരത്തിലാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. 290 പേജുള്ള പുസ്തകത്തിന് 450 രൂപയാണ് മുഖവില.
പുസ്തകം ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് 300 രൂപക്ക് ലഭ്യമാണ്. ആവശ്യമുള്ളവർ ജോയ് നെടുംകുന്നവുമായി ബന്ധപ്പെടുക.
WhatsApp. No. 9824212067

You cannot copy content of this page