നിലയ്ക്കാത്ത പ്രാർത്ഥനയിൽ ജൂലൈ 21 ഞായർ രാത്രി 8 ന് ജോമെറ്റ് ജോൺസൺ, ഡെന്നി ജോൺ, കെ.ജെ.ജോസഫ് അരുണാചൽ അനുഭവം പങ്കുവയ്ക്കും.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥനയിൽ ജൂലൈ 21 ഞായർ രാത്രി 8 മുതൽ ഹൃദയസ്പർശം സാക്ഷ്യപരമ്പരയിൽ സുവിശേഷകരായ ജോമെറ്റ് ജോൺസൻ ആരാധനയ്ക്കു നേതൃത്വം നല്കുകയും അനുഭവം പങ്കുവയ്ക്കുകയും ചെയ്യും. സുവി.ഡെന്നി ജോൺ, പാസ്റ്റർ കെ.ജെ.ജോസഫ് അരുണാചൽപ്രദേശ് എന്നിവർ അനുഭവസാക്ഷ്യം പറയും.ഷാജൻ ജോൺ ഇടയ്ക്കാട് നേതൃത്വം നല്കും.
കാൻസർ സർവൈവറായ ജോമെറ്റ് അനുഗ്രഹീത പ്രഭാഷകനും വർഷിപ്പ് ലീഡറുമാണ്. രണ്ടായിരത്തി പതിനഞ്ച് മുതൽ ഒമ്പത് വർഷങ്ങൾക്കിടയിൽ നാല് തവണ ഓപ്പറേഷനുകൾക്കു വിധേനയാകേണ്ടി വന്നിട്ടുണ്ട്. മരണത്തെ മുഖാമുഖം കണ്ട ജീവിതത്തിൽ ദൈവത്തിൻ്റെ സ്പർശം അനവധി നിമിഷങ്ങളിൽ വഴിത്തിരിവായി.
മരണക്കിടക്കയിൽ ദൈവസാന്നിധ്യം സൗഖ്യമായി പരിണമിച്ച അനുഭവങ്ങളാണ് സുവി.ഡെന്നി ജോണിന് പറയാനുള്ളത്. ചെറിയ ജീവിതത്തിനിടയിൽ എട്ട് ഓപ്പറേഷനുകളാണ് അതിജീവിക്കേണ്ടി വന്നത്. ഒട്ടും സ്മാർട്ടല്ലാത്ത ജീവിതത്തിലൂടെ സഞ്ചരിച്ച ഡെന്നി ‘ജീവിതം സ്മാർട്ടാക്കാം’ എന്ന പുസ്തകവുമെഴുതി കുട്ടികൾക്കിടയിൽ ചലനാത്മകമായ പരിവർത്തനങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്.
കർത്താവിന് വേണ്ടി ജീവിതം തന്നെ ത്യജിക്കേണ്ടി വന്ന അനുഭവങ്ങളാണ് പാസ്റ്റർ കെ.ജെ.ജോസഫിനുള്ളത്. രണ്ടര വയസ് പ്രായമായപ്പോൾ രണ്ടു സമയങ്ങയിലായി രണ്ടു കുഞ്ഞുങ്ങൾ അപൂർവ്വമായ ഒരേ രോഗത്താൽ മരണപ്പെട്ടു. മനസും ശരീരവും തളർന്നിടത്തു നിന്നും എഴുന്നേറ്റ് കർത്താവിനായി പൊരുതുന്നതിൻ്റെ അത്ഭുത സാക്ഷ്യമാണ് പാസ്റ്റർ ജോസഫിൻ്റേത്.
ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 .15 വരെ നടക്കുന്ന യോഗത്തിൽ ഇതോടൊപ്പമുള്ള ലിങ്ക് / ഐ.ഡി ഉപയോഗിച്ച് മീറ്റിംഗിൽ പങ്കെടുക്കാം.
മീറ്റിംഗ് ലിങ്ക്:
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
MEETING ID: 89270649969
Passcode: 2023