Obitury

പ്രാർത്ഥനകൾക്കും പിടിച്ചു നിർത്താനായില്ല കെസ്റ്റർമോൻ യാത്രയായി

തലവൂർ നടുത്തേരി എ ജി സഭാംഗവും ആറ്റുവാശേരിവിളയിൽ വീട്ടിൽ റോയി ഫിലിപ്പിൻ്റെയും റെനിയുടെയും മകൻ കെസ്റ്റർ റോയി (13) നിത്യതയിൽ ചേർക്കപ്പെട്ടു. കൃപ റോയി സഹോദരിയാണ്.
സംസ്കാര ശുശ്രുഷ ശനിയാഴ്ച രാവിലെ 9.30ന് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് ബഥേൽ എ.ജി.ചർച്ച് പറങ്കിമാംമുകൾ സെമിത്തേരിയിൽ നടക്കും.

കെസ്റ്ററിനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് ഞായറാഴ്ച  തൻ്റെ പിതാവ് സഭയിലെ ആരാധനയ്ക്ക് നേതൃത്വം നല്കുമ്പോൾ  ഒപ്പം കീബോർഡ് വായിച്ചു കർത്താവിനെ ആരാധിക്കുവാൻ മുൻ നിരയിൽ തന്നെ കെസ്റ്റർ ഉണ്ടാവുന്നതാണ്. ഞാൻ കെസ്റ്ററിനെ പരിചയപ്പെടുന്നതും ഒരു ഞാറാഴ്ച ആരാധനയ്ക്ക് ശേഷം ആണ്.   നിറഞ്ഞ പുഞ്ചിരി, സ്നേഹത്തോടെ ഉള്ള സംസാരം,
താഴ്മ നിറഞ്ഞ പെരുമാറ്റം, ഇവയെല്ലാം  കെസ്റ്ററിനെ വ്യത്യസ്തനാക്കിയിരുന്നു. ഒരിക്കൽ പരിചപ്പെട്ടവർ എല്ലാവരും ആ മുഖം  മനസിൽ സൂക്ഷിക്കും.

എല്ലാവരും ആരാധന കഴിഞ്ഞു പോയാലും  വളരെ ഉത്സാഹത്തോടെ സഭയുടെ കാര്യങ്ങൾ ചെയ്യുന്നത് കണ്ടപ്പോൾ മനസിലായി ഇത് ആരും പറഞ്ഞു ചെയ്യിക്കുന്നതല്ല ദൈവത്തിനുവേണ്ടി തനിക്കു ചെയ്യാൻ കഴിയുന്നതെല്ലാം  ചെയ്യണമെന്ന ഉൾബോധത്താൽ ചെയ്യുന്നതാണെന്ന്.മറ്റു കുട്ടികൾക്ക്  ഒരു മാതൃക ആയിരുന്നു കെസ്റ്റർമോൻ.  സൺ‌ഡേസ്കൂൾ പഠനത്തിലും തലന്തുപരിശോധനയിലും തന്റെ സാനിദ്ധ്യം ശ്രദ്ധേയമായിരുന്നു.നടുത്തേരി സഭയിൽ ജൂനിയർ വിഭാഗത്തിൽ സൺഡേസ്കൂൾ പഠിക്കുന്ന കെസ്റ്റർ റോയി ഇക്കഴിഞ്ഞ താലന്ത് ടെസ്റ്റിന് ബൈബിൾ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.

മോനെ നിന്റെ വേർപാട് വേദനിപ്പിക്കുന്നു എങ്കിലും നിത്യതയിൽ കാണാമെന്ന പ്രത്യാശയോടെ വിട ചൊല്ലുന്നു….

പാസ്റ്റർ പവീൻ ജോർജ്

You cannot copy content of this page