Unique Stories

പാസ്റ്റർ രാഹുൽ വെള്ളനാട് വിസ്മയമാകുന്നു

വലിയ അപകടം
നാക്ക് ഛിന്നഭിന്നമായി
നാല്പത്തഞ്ച് കുത്തിക്കെട്ടുകൾ
ഇനി സംസാരിക്കില്ലെന്നു
പറഞ്ഞിടത്ത്……..

നാക്കിലും ചുറ്റുമായി നാല്പത്തഞ്ച് കുത്തിക്കെട്ടുകൾ. ഇനിയൊരിക്കലും സംസാരിക്കുവാൻ കഴിയില്ലാ എന്ന വിധിയെഴുത്ത്, സംസാരിച്ചാൽ തന്നെ നേരെ ചൊവ്വേ ഒന്നും ആർക്കും മനസിലാകില്ല എന്നും ഡോക്ടർ പക്ഷം.

അസംബ്ലീസ് ഓഫ് ഗോഡ് പാലോട് – വേലംകോണം സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ രാഹുൽ വെള്ളനാട് എന്ന ഇരുപത്തൊമ്പതുകാരൻ്റെ ജീവിതത്തിൽ രണ്ടായിരത്തി ഇരുപത്തിനാല്  സെപ്തംബർ പതിമൂന്നിന് അർദ്ധരാത്രിയിൽ നേരിട്ട അതികഠിനമായ റോഡപകടത്തിൻ്റെ നാളുകളിലെ സംഭവങ്ങളിൽ ചിലതാണെഴുതിയത്.

പാസ്റ്റർ രാഹുൽ പിതാവിൻ്റെ അനുജൻ്റെ കാർ കുടുംബവീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച ശേഷം തിരികെ നല്കുവാൻ പോകുന്ന വഴിയിൽ കഴക്കൂട്ടത്തിനു സമീപം വച്ചാണ്  മരത്തിൽ ഇടിച്ച് അപകടം ഉണ്ടായത്. സ്റ്റിയറിംഗ് റാഡ് താടിയെല്ല് തുളച്ച് വായിലൂടെ നാക്കിനെ പല കഷണങ്ങളായി തകർത്ത് പുറത്ത് വന്നു.

മുഖം മുഴുവൻ രക്തം കുളിച്ച് വഴിയരികെ അർദ്ധരാത്രിയിൽ കിടന്ന രാഹുൽ അതു വഴി പോയ ആംബുലൻസിനു കൈകാണിച്ചു. അവർ രാഹുലിനെ മെഡിക്കൽ കോളേജിൽ എത്തിച്ചു.

നേരം പുലരാറായിട്ടും രാഹുലിനെ കാണാത്തതിനാൽ ഫോൺ വിളിച്ച വീട്ടുകാർക്ക് മറുപടി നല്കിയത് മെഡിക്കൽ കോളേജിലെ സ്റ്റാഫുകളാണ്. ആശുപത്രിയിലേക്ക് പാഞ്ഞെത്തിയ കുടുംബാംഗങ്ങൾ രാഹുലിനെ കണ്ടതും അക്ഷരാർത്ഥത്തിൽ ഞെട്ടി.

ചില ദിവസങ്ങൾ ഹോസ്പിറ്റൽ ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ആയി വീട്ടിലെത്തി നാല്പത്തഞ്ച് ദിവസം കിടപ്പു തുടർന്നു. മുറിവുകൾ ഉണങ്ങിയാലും നാക്കുകൾ മുറിവുകൂടിയാലും ഞരമ്പുകൾ തകർന്നതിനാലും അതിനി പഴയ പോലെ കൂടിച്ചേരാൻ സാധ്യത ഇല്ലാത്തതിനാലും ഇനിസംസാരശേഷി തിരിച്ചു കിട്ടുവാൻ പ്രയാസമാണെന്നായിരുന്നു വീട്ടിലേക്കു പോരുമ്പോൾ കിട്ടിയ ഉപദേശം.

വചനവും ദൂതും നിറഞ്ഞു തുളുമ്പിയിരുന്ന രാഹുലിന് ചിന്തിക്കുവാൻ പോലും കഴിയാത്ത ഉപദേശമാണ് കാതിൽ മുഴങ്ങിയത്. നാവനക്കി ദൈവത്തോടൊന്നു അപേക്ഷിക്കുവാൻ പോലും കഴിയാത്ത അവസ്ഥ. ഉള്ളുരുകി കരയുക മാത്രമായിരുന്നു ചെയ്യുവാൻ കഴിയുന്നത്. അത് അല്പം പോലും വിശ്രമമില്ലാതെ ആ കിടക്കയിൽ നിന്നും സ്വർഗത്തിലേക്ക് പൊയ്ക്കൊണ്ടേയിരുന്നു.

മികച്ച പ്രഭാഷകനും കൃപാവര ശുശ്രൂഷകളുമായി നിരന്തരം യാത്ര ചെയ്തും ശുശ്രൂഷിച്ചിരുന്നതിനൊപ്പം ഇവാഞ്ചലിസം ബോർഡ് കമ്മിറ്റിയംഗം എന്ന നിലയിൽ പരസ്യയോഗ ശുശ്രൂഷയിലും സജീവമായിരുന്നു പാസ്റ്റർ രാഹുൽ. വേദന കൊണ്ട് പുളഞ്ഞ് കിടക്കയിലായിരിക്കുമ്പോഴും ഉള്ളു പിടച്ചിരുന്നത് വേലംകോണത്തുള്ള ചെറിയ സഭയിലെ ദൈവജനങ്ങൾക്കിടയിലേക്ക് ശുശ്രുഷയ്ക്കായി തിരിച്ചെത്തണമെന്നു തന്നെയായിരുന്നു.

പാസ്റ്റർ രാഹുലിനും സ്റ്റെഫിക്കും ദാനമായി ദൈവം നല്കിയ നഥനയേൽ എന്ന മകൻ്റെ ഒന്നാം ജന്മദിനമായ സെപ്തംബർ 23 ന് ആ കുഞ്ഞിനെ ഒന്നു വാരിപ്പുണരുവാൻ പോലും കഴിയാതെ കട്ടിലിൽ നിവിർന്നു കിടക്കുവാൻ മാത്രമേ രാഹുലിന് കഴിയുമായിരുന്നുള്ളൂ. സാഹചര്യങ്ങൾ എല്ലാം എതിരായിരുന്നിട്ടും വിശ്വാസം ഒട്ടും ക്ലാവ് പിടിക്കാതെ മനസ് നിറഞ്ഞു പ്രാർത്ഥിച്ച പാസ്റ്റർ രാഹുൽ ഒരു അത്ഭുതമായി നമ്മുടെ മുന്നിൽ ഇപ്പോൾ നില്കുന്നു.

എന്തായിരുന്നു അത്ഭുതങ്ങൾ? ഞരമ്പുകൾ കൂടിച്ചേർന്നുവോ? ചിന്നിച്ചിതറിയ നാക്ക് ഒന്നായി തീർന്നോ? ശബ്ദം തിരിച്ചു കിട്ടിയോ? സഭയിൽ തിരിച്ചെത്തിയോ? ശുശ്രുഷകൾ തുടരുവാൻ കഴിയുന്നുണ്ടോ?

പാസ്റ്റർ രാഹുൽ വെള്ളനാട് നമുക്കൊപ്പം എത്തുന്നു. ആഗസ്റ്റ് 24 ഞായർ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10.30 വരെയുള്ള ഹൃദയസ്പർശം സാക്ഷ്യപരമ്പരയിൽ, രാത്രി 8.15 മുതൽ 8.55 വരെ പാസ്റ്റർ രാഹുൽ നമ്മോട് തൻ്റെ ജീവിതം, അപകടം, ദൈവസ്പർശം ഒക്കെ പങ്കു വയ്ക്കും. അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവത്തിൻ്റെ ജീവിക്കുന്ന സാക്ഷിയാണ് പാസ്റ്റർ രാഹുൽ.മറക്കാതെ എല്ലാവരും ജോയിൻ ചെയ്യണം. സ്നേഹിതരെയും ക്ഷണിക്കണം. ഈ സാക്ഷ്യം നിർബന്ധമായും കേൾക്കണം.

ഈ ലിങ്ക് / പാസ്കോഡ് വഴി മീറ്റിംഗിൽ കയറാം

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

Meeting ID: 892 7064 9969
Passcode:   2023

എഴുത്ത് : ഷാജൻ ജോൺ ഇടയ്ക്കാട്

You cannot copy content of this page