Friday, June 26, 2026
Latest:
News & News Plus

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് യുവജന പ്രസ്ഥാനം 2026-2028 വർഷത്തെ പ്രവർത്തനോദ് ഘാടനവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കും തുടക്കമിട്ടു

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സി.എ. യുടെ 2026-2028 വർഷത്തെ പ്രവർത്തനോദ്ഘാടനം 2026 ജൂൺ 25, വ്യാഴാഴ്ച പനവേലി ശാലോം എ ജി ചർച്ചിൽ വച്ച് നടത്തപ്പെട്ടു. 75 വർഷം പൂർത്തിയാകുന്ന എ.ജി. യുവജന സംഘടനയായ ക്രൈസ്റ്റ്സ് അംബാസഡേഴ്സിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കും തുടക്കമിട്ടു. എ.ജി. മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ.ജോസ് റ്റി.ജോർജ്ജ് പ്രധാന സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. എജിഐ മിഷൻ സെക്രട്ടറിയും കൊട്ടാരക്കര സെക്ഷൻ പ്രസ്ബിറ്ററുമായ റവ. സജിമോൻ ബേബി പ്രവർത്തനപത്രിക മുൻ സി.എ. പ്രസിഡന്റ് പാസ്റ്റർ.ഷിൻസ് പിറ്റിക്ക് നൽകി ഉദ്ഘാടനം ചെയ്തു.  പ്ലാറ്റിനം ജൂബിലി ലോഗോ അഞ്ചൽ സെക്ഷൻ പ്രസ്ബിറ്റർ റവ. ഒ. സജിമോൻ മുൻ സി.എ. പ്രസിഡന്റ് റവ. റോയ്സൺ ജോണിക്ക് നൽകി പ്രകാശനം ചെയ്തു, ഈ പ്രവർത്തന വർഷത്തെ താലന്ത് പരിശോധനയുടെ പേര് പ്രതിഭ’26 പത്തനംതിട്ട സെക്ഷൻ പ്രെസ്ബിറ്റർ റവ. മാത്യു ജോർജ് പുനലൂർ ഈസ്റ്റ് സെക്ഷൻ സി.എ പ്രസിഡന്റ് പാസ്റ്റർ.മാത്യൂസ് ജോണിന് നൽകി പ്രകാശനം ചെയ്തു. 2024-2026 പ്രവർത്തന വർഷത്തെ ഡിസ്ട്രിക്റ്റ് സി.എ. കമ്മിറ്റിയെ ആദരിച്ചു. പാസ്റ്റർമാരായ സാബു ചാരൂംമൂടും, സാമുവൽ ജെ എസും സംഗീതാരാധനയ്ക്ക് നേതൃത്വം നൽകി, സി.എ. സംസ്ഥാന അധ്യക്ഷൻ റവ. സാം റോബിൻസൺ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡൻ് റവ. വിജയദാസ്, സെകട്ടറി റവ. പവീൻ എസ്. ജോർജ്ജ്, ജോ. സെക്രട്ടറി പാ. റിജുമോൻ കെ. കോര, ട്രഷറാർ പാ . സിബിൻ മാത്യു, ചാരിറ്റി കൺവീനർ ബ്രദർ. ജോഷിൻ വർഗ്ഗീസ്, ഇവാഞ്ചലിസം കൺവീനർ ബ്രദർ. ജോൺസൺ ജോയി എന്നിവർ മീറ്റിംഗിന് നേതൃത്വം നൽകി. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ക്രൈസ്റ്റ്‌സ് അംബാസഡേഴ്‌സ് (സി.എ) പ്ലാറ്റിനം ജൂബിലി ഇയർ ‍2026-2028 പ്രവർത്തന പത്രികയിൽ ഈ പ്രവർത്തന വർഷം
ദിശ 2026 (അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം),മേഖലതല ക്യാമ്പ്, പ്രതിഭ 2K26 (താലന്ത് പരിശോധന), പ്ലാറ്റിനം ജൂബിലി സുവനീർ, കോസ്റ്റൽ ഇവാഞ്ചലിസം, ഉത്തരഭാരത സുവിശേഷ യാത്ര, മിഷൻ സപ്പോർട്ട്, ട്രൈബൽ ഇവാഞ്ചലിസം, പ്രീ-മാരിറ്റൽ കൗൺസലിംഗ്, ടീൻസ് ക്യാമ്പ്, കേരള സുവിശേഷ യാത്ര, പവർ കോൺഫറൻസ്, മിഷൻ ചലഞ്ച്, സാമൂഹിക സേവനങ്ങൾ, പ്രിസൺ ഇവാഞ്ചലിസം, വാർഷിക ക്യാമ്പ്, ചാരിറ്റി പ്രവർത്തനങ്ങൾ, പ്ലാറ്റിനം ജൂബിലി സമ്മേളനം എന്നിവയാണ്.

You cannot copy content of this page