News & News Plus

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മിഡിൽ ഈസ്റ്റ് റീജിയൺ രൂപീകരിച്ചു

പാസ്റ്റർ പി.എം.ജോയി (ഡയറക്ടർ) പാസ്റ്റർ സഖറിയ എബ്രഹാം (സെക്രട്ടറി) പാസ്റ്റർ പി.എം.ജോർജ് (ട്രഷറാർ)

ദുബായ് : മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലുള്ള എ ജി മലയാളം ഡിസ്ട്രിക്ട് സഭകളുടെ സംയുക്ത വേദിയായി എ ജി എം ഡി സി മിഡിൽ ഈസ്റ്റ് റീജിയൻ രൂപീകരിച്ചു.പാസ്റ്റർ പി.എം.ജോയി ബഹ്റിൻ, പാസ്റ്റർ സഖറിയ എബ്രഹാം ദുബായ്, പാസ്റ്റർ പി.എം.ജോർജ് ദോഹ എന്നിവർ ഡയറക്ടർ, സെക്രട്ടറി, ട്രഷറാർ ചുമതലകളിൽ നിയമിതരായി.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിൻ്റെ ചരിത്രപരമായ തീരുമാനമായിരുന്നു മിഡിൽ ഈസ്റ്റ് റീജിയൺ രൂപീകരണത്തിലൂടെ നടത്തിയത്. പതിറ്റാണ്ടുകളായി എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും മലയാളം ഡിസ്ട്രിക്ടിനു സഭകളുണ്ട്. സഭകൾ എല്ലാം ഡിസ്ട്രിക്ട് നേതൃത്വത്തിൻ്റെ നേരിട്ടുള്ള നിയന്ത്രങ്ങളിലാണ് പ്രവർത്തിച്ചു വന്നത്. എന്നാൽ സഭകളുടെ എണ്ണം വർദ്ധിക്കുകയും ഭരണപരമായ പ്രവർത്തനങ്ങൾക്ക് റീജിയൻ രൂപീകരിക്കുന്നത് അനിവാര്യമായ സമയമായെന്നും ഡിസ്ട്രിക്ട് കമ്മിറ്റിക്ക് ബോധ്യമായതിനാൽ റീജിയൻ രൂപീകരണത്തിലേക്ക് കടക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ സെക്ഷനുകൾ രൂപീകരിച്ച് കോർഡിനേറ്റർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുവാനും റീജിയനുമായി ആലോചിച്ച് നേതൃത്വം നല്കും.

മിഡിൽ ഈസ്റ്റ് റീജിയനുകളിലെ രാജ്യങ്ങൾക്കുള്ളിലുള്ള ദൈവ സഭകൾക്ക് കൂടുതൽ ഊഷ്മളമായ ബന്ധങ്ങളിലേക്ക് വളരുവാനും സെക്ഷനുകൾ വഴി  രാജ്യങ്ങൾ തമ്മിലുമുള്ള ആത്മീയ ബന്ധങ്ങൾക്ക് ശക്തി പകരുവാനും പുതിയ നീക്കം പ്രചോദനമാകുമെന്ന് വിശ്വസ സമൂഹം അഭിപ്രായപ്പെടുന്നു.

റീജിയൻ ഡയറക്ടർ ആയി നിയമിതനായ പാസ്റ്റർ പി.എം.ജോയി ബഹ്റിൻ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനാണ്. ജോലിക്കായി ബഹ്റിനിലെത്തിയ അദ്ദേഹം സഭാ പ്രവർത്തനങ്ങൾ ആരംഭിച്ചതിൻ്റെ അമ്പതാം വർഷമാണിത്. പാസ്റ്റർ പി.എം.ജോയി 1981 മുതൽ ബഹ്റിൻ എ.ജിയുടെ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു. അഞ്ചൽ എ.ജി.സഭാംഗമാണ്. ഭാര്യ പരേതയായ മേഴ്സി ജോയി. മക്കൾ : ഗ്ലാഡ്‌സി ഡെന്നി (ബാംഗ്ലൂർ), ജിൻസി മാത്യു ( ഡാളസ്), പാസ്റ്റർ ഗിബ്സൺ ജോയി (ലക്നൗ ) മരുമക്കൾ : പാസ്റ്റർ ഡെന്നി സാം, അജിത് മാത്യു, ജാനറ്റ് ജോയി.

സെക്രട്ടറിയായി നിയമിതനായ പാസ്റ്റർ സഖറിയ എബ്രഹാം ( സാബു) ദുബായ് ശാലേം എ.ജി.സീനിയർ ശുശ്രൂഷകനാണ്. ജോലിയോടുള്ള ബന്ധത്തിൽ ദുബായിയിലെത്തി ജോലിക്കൊപ്പം സഭാ പ്രവർത്തനങ്ങളിൽ സജീവമാവുകയായിരുന്നു. യു. എ. ഇ യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിൻ്റെ പ്രസിഡൻ്റ് കൂടിയാണ് പാസ്റ്റർ സഖറിയ എബ്രഹാം. എ.ജി. യു. എ. ഇ സെക്ഷൻ കോർഡിനേറ്ററുമായ പാസ്റ്റർ സഖറിയ എബ്രഹാം പത്തനാപുരം എ.ജി.ഗോസ്പൽ സെൻ്റർ അംഗമാണ്.

ഭാര്യ: സാലി സഖറിയ, മക്കൾ : സൂസൻ, ഷാരോൺ, സ്റ്റീവ് മരുമക്കൾ : രഞ്ജു രാജു, ലിനോയി കുര്യൻ, അറ്റാല

ട്രഷറാർ പാസ്റ്റർ പി.എം.ജോർജ് ഖത്തർ (ദോഹ) ബഥേൽ എ.ജി.സഭയുടെ സീനിയർ ശുശ്രൂഷകനാണ്. ജോലിയോടൊപ്പം പാസ്റ്റർ പി.എം.ജോർജ് സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തി വരുന്നു. ഖത്തർ സെക്ഷൻ കോർഡിനേറ്ററായും പ്രവർത്തിക്കുന്നു. തടിയൂർ എ.ജി.സഭാംഗമാണ്.

ഭാര്യ : ജെസി ജോർജ്, മക്കൾ : ശീലാസ് , ഷാരോൺ മരുമക്കൾ : ജെഫി, സാം

You cannot copy content of this page