നിലയ്ക്കാത്ത പ്രാർത്ഥനയിൽ സെപ്തംബർ 1മുതൽ 3 വരെ രാത്രി 8 മുതൽ 10 വരെ എൻകൗണ്ടർ കോൺഫറൻസ്
എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ സെപ്തംബർ 1 മുതൽ 3 വരെ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ എൻകൗണ്ടർ കോൺഫറൻസ് എന്ന പേരിൽ പ്രത്യേക പ്രാർത്ഥനാ സമ്മേളനം നടക്കും.

പാസ്റ്റർ സാം കെ.തോമസ് (സിയാറ്റിൽ – വാഷിംഗ്ടൺ) പാസ്റ്റർ മാത്യു വർഗീസ് (ഒക്ലഹോമ ) പാസ്റ്റർ സന്തോഷ് തര്യൻ (ആൽബനി – ന്യൂയോർക്ക്) എന്നിവർ ഓരോ ദിവസങ്ങളിലും മുഖ്യ സന്ദേശം നല്കും.
ബ്രദർ ബെന്നി ഡാനിയേൽ (കുവൈറ്റ്) സുവി. ഏബ്രഹാം പി.മത്തായി (ദോഹ) ബ്രദർ റോയി വർഗീസ് (ദുബായ്) എന്നിവർ അദ്ധ്യക്ഷത വഹിക്കും.
സിസ്റ്റർ പ്രയ്സി അനീഷ് (ഛത്തീസ്ഗഡ്) എ.ജി. ടൗൺ ചർച്ച് കോതമംഗലം ബ്രദർ ബിപിൻ വർഗീസ് (ബാംഗ്ലൂർ) എന്നിവർ ഓരോ ദിവസങ്ങളിലും ഗാനശുശ്രൂഷ നയിക്കും.
പാസ്റ്റർമാരായ റോയി പീറ്റർ ഡേവിഡ് (നീലേശ്വരം – കാസർഗോഡ്) കെ.പി. ചന്ദ്രശേഖരൻ നായർ ( കോഴിക്കോട്) സണ്ണി മാത്യു (തലശേരി – കണ്ണൂർ) എന്നിവർ മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കും.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ലോക ഉണർവിനായി സഭകളെയും വ്യക്തികളെയും ദൈവം ഉപയോഗിക്കേണ്ടതിനായി ഊന്നൽ നല്കി പ്രാർത്ഥിക്കുമ്പോൾ തന്നെ ഏതൊരു പ്രാർത്ഥനാ വിഷയങ്ങളെയും ഏറ്റെടുത്ത് മദ്ധ്യസ്ഥത വഹിച്ചു പ്രാർത്ഥിച്ചു വരുന്നു . രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു.
ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.
Zoom ID: 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ജോമോൻ കുരുവിള 6235355453, പാസ്റ്റർ ഇസഡ്.ഏബ്രഹാം 9447223957, ഷാജൻ ജോൺ ഇടയ്ക്കാട് 9946206781 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്
