നിലയ്ക്കാത്ത പ്രാർത്ഥന നിർത്തില്ലാതെ ആയിരം ദിവസം പിന്നിട്ടു
ജൂലൈ 1മുതൽ 3 വരെ
പ്രത്യേക മാസാദ്യ യോഗങ്ങൾ

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയർ നിർത്തില്ലാതെ ആയിരം ദിവസം പിന്നിട്ടു. ലോകമെമ്പാടു നിന്നും നൂറുകണക്കിനാളുകളാണ് ഓരോ മണിക്കൂറിലും ഈ ഓൺലൈൻ പ്രാർഥനയിൽ പങ്കാളിയാകുന്നത്.
നിലയ്ക്കാത്ത പ്രാർത്ഥനയിൽ
ജൂലൈ 1, 2, 3 തീയതികളിൽ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ പ്രത്യേക മാസാദ്യ യോഗങ്ങൾ നടക്കുന്നു.
ഡോ. പി. എസ്. ഫിലിപ്പ് (യു.എസ്.എ) പ്രസിഡൻ്റ്,ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജ്, ഡോ.ഐസക് വി.ചെറിയാൻ (യു.എസ്.എ) പ്രസിഡൻ്റ് പുനലൂർ ബഥേൽ ബൈബിൾ കോളേജ്, പാസ്റ്റർ തോമസ് ഏബ്രഹാം (നിലമ്പൂർ) എന്നിവർ ഓരോ ദിവസങ്ങളിലും മുഖ്യ സന്ദേശം നല്കും.
പസ്റ്റർമാരായ ജോർജ് ജോസഫ് (ചണ്ണപ്പേട്ട) ജേക്കബ് ടി.ജോൺ(ചാലക്കുടി) മനോജ് കുമാർ (ആലപ്പുഴ) എന്നിവർ അദ്ധ്യക്ഷത വഹിക്കും.
ബഥേൽ എ.ജി.ക്വയർ ബുധനൂർ, ശാലേം എ.ജി.ക്വയർ പനവേലി, പാസ്റ്റർ റോബിൻ ചുങ്കപ്പാറ & ടീം
എന്നിവർ ഓരോ ദിവസങ്ങളിലും ഗാനശുശ്രൂഷ നയിക്കും.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ലോക ഉണർവിനായി സഭകളെയും വ്യക്തികളെയും ദൈവം ഉപയോഗിക്കേണ്ടതിനായി ഊന്നൽ നല്കി പ്രാർത്ഥിക്കുമ്പോൾ തന്നെ ഏതൊരു പ്രാർത്ഥനാ വിഷയങ്ങളെയും ഏറ്റെടുത്ത് മദ്ധ്യസ്ഥത വഹിച്ചു പ്രാർത്ഥിച്ചു വരുന്നു . രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു.
ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.
Zoom ID: 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ജോമോൻ കുരുവിള 6235355453, പാസ്റ്റർ ഇസഡ്.ഏബ്രഹാം 9447223957 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്
