News & News Plus

അക്ഷരലോകത്തെ പ്രതിഭകളെ ഒരുമിപ്പിക്കാൻ എ.ജി. മലയാളം ഡിസ്ട്രിക്ട്; എഴുത്തുകാരുടെ വിവരശേഖരണം ആരംഭിച്ചു

പറന്തൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ലിറ്ററേച്ചർ ഡിപ്പാർട്ട്മെന്റിന്റെ (2026–2028) നേതൃത്വത്തിൽ ഡിസ്ട്രിക്ടിലെ എഴുത്തുകാരുടെ വിവരശേഖരണം ആരംഭിച്ചു. എഴുത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി അവരുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും എഴുത്തിന്റെ ശുശ്രൂഷയെ കൂടുതൽ സജീവവും ക്രിയാത്മകവുമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം

ലേഖനങ്ങൾ, കവിതകൾ, കഥകൾ, പുസ്തകങ്ങൾ, പഠനങ്ങൾ, മറ്റ് സാഹിത്യരചനകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഓൺലൈൻ ഫോമിലൂടെയോ QR കോഡ് സ്കാൻ ചെയ്തോ വിവരങ്ങൾ നൽകാം. മലയാളം ഡിസ്ട്രിക്ടിന്റെ പരിധിയിലുള്ള എഴുത്തുകാരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.

“നിങ്ങളുടെ എഴുത്തും അനുഭവങ്ങളും കഴിവുകളും ഈ കൂട്ടായ്മയുടെ ഭാഗമാകട്ടെ” എന്ന ആഹ്വാനത്തോടെ ആരംഭിച്ചിരിക്കുന്ന ഈ പ്രവർത്തനത്തിൽ പ്രാദേശിക സഭകളുടെയും സെക്ഷനുകളുടെയും സഹകരണം ഡിപ്പാർട്ട്മെന്റ് അഭ്യർത്ഥിച്ചു. വിവരശേഖരണത്തിന്റെ ലിങ്ക് എഴുത്തുകാരിലേക്ക് എത്തിക്കാനും എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ഫിന്നി ജോർജ് (ചെയർമാൻ – 9447858854), പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട് (സെക്രട്ടറി – 9946206781).

You cannot copy content of this page